Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഫ്രീക്കന്മാർ

ക്യൂബയിലെ സ്വാതന്ത്ര്യത്തിനായി സ്വയം മരണ ശിക്ഷ ഏറ്റുവാങ്ങിയ ഒരു വിഭാഗം മനുഷ്യരായിരുന്നു ഫ്രീക്കികൾ. സ്വതന്ത്രമായി ജീവിക്കാൻ എയ്ഡ്സ്‌ രോഗത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചവർ. മാരക രോഗമായ എയ്ഡ്സ്‌ സ്വയം വരുത്തുന്ന മനുഷ്യർ.

AIDS patient Gerson Govea pushes a wheelchair at a sanatorium in Pinar del Rio, Cuba. (AFP Photo)


എയ്ഡ്സ് രോഗികളുടെ രക്തം എടുത്ത് സ്വയം ശരീരത്തിലേക്ക് നേരിട്ട് കുത്തിവെച്ച്‌ രോഗികളായി നടന്ന ക്യൂബയിലെ 'ലോസ് ഫ്രീക്കീസ്' എന്ന മനുഷ്യരുടെ ചരിത്രം ആരെയും വിസ്മയിപ്പിക്കും. കമ്യൂണിസ്റ്റ് ക്യൂബയിലെ ഭരണവാഴ്ച്ചയുടെ ഒരു ഭീകരതയാണിത്.

ഫിദല്‍ കാസ്ട്രോയുടെ ഭരണകാലമാണ്. ഇൻഗ്ലീഷിനോടും അമേരിക്കന്‍-യൂറോപ്പ് സമൂഹങ്ങളോടും കടുത്ത വിരോധം വച്ച് പുലര്‍ത്തിയിരുന്ന കാലം.
ഈ കാലഘട്ടത്തിൽ ഫ്രീക്കികൾ യൂറോപ്യൻ വേഷം ധരിച്ചു, ഇംഗ്ലീഷ് പാട്ടുകളും ശീലങ്ങളും പകർത്തി.

സംഗീതമാണ് ലഹരിയും രാഷ്ട്രീയവും. ദേഹം മുഴുവന്‍ ടാറ്റൂ, ലോഹക്കഷണങ്ങള്‍ ദേഹത്തും മുഖത്തും തുളച്ച് ഇട്ടിട്ടുണ്ടാവും.
ഹെവി മെറ്റല്‍ മ്യൂസിക് ആണ് ഇവരുടേത്. ഇതോടെ ഭരണകൂടത്തിന്റെയും കമ്യൂണിസത്തിന്റെയും ഭീകരത ഇവർക്കെതിരേ ആഞ്ഞടിച്ചു.

മർദ്ദനം, കൊന്നൊടുക്കൽ, ജയിൽ..അങ്ങിനെ ഇവർക്കുള്ള എല്ലാ സ്വാതന്ത്ര്യവും എടുത്തു കളഞ്ഞു. ഭൂരിഭാഗം പേരും ജയിലിലായി. കുട്ടികളെ ജനിപ്പിക്കാനുള്ള ശേഷിയും ഭരണകൂടം നശിപ്പിക്കാൻ തുടങ്ങി.

ആ സമയത്താണ് എയിഡ്സ് എന്ന മഹാരോഗം ലോകത്തെ ഞെട്ടിച്ച് രംഗ പ്രവേശനം ചെയ്തത്‌. കര്‍ശനമായ മുന്‍ കരുതലുകളാണ് ഭരണകൂടം ഈ രോഗത്തിനെതിരെ എടുത്തത്. പ്രത്യേകമായ സാനിറൊരിയങ്ങള്‍ സ്ഥാപിച്ചു. ഭക്ഷണവും മരുന്നുകളും സൌജന്യമായി നല്‍കി എച് ഐ വി ബാധിതരെ ശുശ്രൂഷിച്ചു. എച്.ഐ.വി ബാധിച്ച തടവുകാർക്ക് ജയിൽ ശിക്ഷ ഇളവ്‌ നല്കി. ഇതോടെ ഫ്രീക്കികൾ സ്വാതന്ത്ര്യത്തിനും ജയിൽ മോചനത്തിനും ഭക്ഷണത്തിനുമായി കൂട്ടമായി എയ്ഡ്സ് രോഗികൾ ആകാൻ തുടങ്ങി. സുഹൃത്തുക്കളുടെ രക്തമെടുത്ത് സ്വയം കുത്തി വച്ചു. എന്നിട്ട്‌ ഈ സാനിട്ടോറിയങ്ങളില്‍ പ്രവേശനം നേടി.സ്വന്തം സംഗീതവും മറ്റുമായി ശിക്ഷകളോ പീഢനങ്ങളോ ഇല്ലാത്ത ലോകത്ത് അവർ ആനന്ദിച്ച് ജീവിച്ച് മരിച്ചു. ഒരുപാട് കാലം സ്വാതന്ത്ര്യമില്ലാതെ ജീവിക്കുന്നതിലും നല്ലത് ഒരു മണികൂർ എങ്കിലും സ്വാതന്ത്ര്യത്തിൽ ജീവിച്ച് മരിക്കുന്നതാണെന്ന് ഫ്രീക്കികൾ കരുതി. രോഗത്തേക്കാള്‍ അവര്‍ വില നല്‍കിയത് സ്വതന്ത്ര്യത്തിന്നായിരുന്നു. നൂറു കണക്കിന് ഫ്രീക്കികള്‍ ഇത്തരത്തില്‍ സ്വതന്ത്രരായി ജീവിച്ച് മരിച്ചു. കാലം കടന്നപ്പോള്‍ ഫ്രീക്കികള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഇഷ്ടമുള്ള വേഷ വിധാനത്തിനും ഇഷ്ടമുള്ള പാട്ടുകള്‍ പാടാനും അവര്‍ക്ക് കഴിയുന്ന അവസ്ഥയായി. സാനറ്റൊരിയങ്ങള്‍ അടച്ച് പൂട്ടി.

സ്വാതന്ത്ര്യത്തിനു വേണ്ടി മഹാരോഗം തിരഞ്ഞെടുത്ത ഒരു വിഭാഗം ഫ്രീക്കികളുടെ സംഗീതം ഇപ്പോള്‍ അവിടെ മുഴങ്ങുന്നില്ല.
എന്നാൽ ഇപ്പോൾ ഫ്രീക്കികൾ എന്ന വിഭാഗം ക്യൂബയിൽ 60% കുറഞ്ഞു.
എല്ലാവരും മരണം തിരഞ്ഞെടുത്ത് പോയി. ഫ്രീക്കന്മാർ സ്ഥിരം ഉപയോഗിക്കാറുള്ള ലോവസ്റ്റ്‌ പാന്റിന്റെ പിറകിലും ഒളിഞ്ഞിരിക്കുന്ന ഒരു കഥയുണ്ട്‌. അമേരിക്കയിലെ ജയിലറകളിൽ താമസിക്കുന്ന കുറ്റവാളികൾക്ക്‌ ശിക്ഷക്ക്‌ ഇളവില്ല എന്ന പോലെ തന്നെയായിരുന്നു അവരുടെ സ്വാതന്ത്രത്തിനും. വളരെയദികം സ്വാതന്ത്രം നൽകുന്നതിൽ ജയിൽ അധികാരികൾ മടികാണിക്കില്ലത്രേ. എല്ലാവിധ സൗകര്യങ്ങളും ജയിലിൽ തന്നെ നൽകിയിരുന്നു. ആർമ്മാദിക്കുന്നതിനിടയിൽ അവർക്ക്‌ ലഭിക്കാതെ പോയ ഒരു കുറവായിരുന്നു 'സെക്സ്‌'. അതിനുള്ള സൗകര്യമെന്നോണം സ്വവർഗ്ഗാനു രാഗത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. സ്വവർഗ്ഗാനുരാഗത്തിന്‌ ഞാൻ താൽപര്യമുള്ളവനാണെന്ന് അറിയിക്കാനുള്ള അടയാളമായിരുന്നു 'ലോവസ്റ്റ്‌ പാന്റ്‌'. ഇന്ന് പലരും ലോവസ്റ്റ്‌ പാന്റിന്‌ വേണ്ടി തിക്കും തിരക്കും കൂട്ടുമ്പോൾ മോശമായിട്ടുള്ള പല പിന്നാമ്പുറങ്ങളും ഇത്തരം വസ്ത്രധാരണ യിൽ മറഞ്ഞിരിപ്പുണ്ടെന്ന് നാം അറിയേണ്ടതുണ്ട്‌.

എങ്കിലും മോഡലുകളുടെ ലോകത്തെ അനുകരിക്കുന്ന കേരളത്തിലെ ചെറുപ്പക്കാർ 'ഞാൻ ഫ്രീക്കാണ്‌' എന്ന് പറയുമ്പോൾ യതാർത്ഥ ഫ്രീക്കുകളെ കുറിച്ചും തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങളെ കുറിച്ചും ഒന്ന് പഠിക്കൽ നന്നായിരിക്കും.......
കടപ്പാട്
#MuhammedShahinsha

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം