ഷെര്‍ലോക്ക് ഹോംസിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? ശരിക്കും അയാള്‍ ഒരു അമാനുഷികനായിരുന്നോ ? അയാള്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ ഒരു സങ്കല്‍പ്പികകഥാപാത്രത്തിനു മാത്രം സാധിക്കുന്ന കാര്യങ്ങള്‍ ആണോ?! ഒരിക്കലുമല്ല. ഷെര്‍ലോക്ക് ഹോംസ് എന്ന ബേക്കര്‍ സ്ട്രീറ്റിലെ ബുദ്ധി രാക്ഷസനെ നോവലിസ്റ്റ് സൃഷ്ടിച്ചതുതന്നെ അക്കാലത്ത് ജീവിച്ചിരുന്ന ഒരു യഥാര്‍ത്ഥ വ്യക്തിയില്‍ നിന്നു പ്രചോദനമുള്‍കൊണ്ടായിരുന്നു. ഷെര്‍ലോക്ക് ചെയ്യുന്നതില്‍ 70%-വും ഒരു സാധാരണ മനുഷ്യനു നിരന്തര പരിശീലന-ത്തിലൂടെ ചെയ്യാവുന്നതേയുള്ളൂ. പക്ഷേ ദീര്‍ഘനാളത്തെ പരിശ്രമത്തിനുള്ള ക്ഷമ നമുക്കാര്‍ക്കുമില്ല. അതുകൊണ്ടാണ് ആര്‍ക്കും അതു സാധി-ക്കാത്തതും. ഷെര്‍ലോക്കിന്‍റെ എണ്ണമറ്റ അസാധാരണകഴിവുകളില്‍ ഒന്നാ-യിരുന്നു അപാരമായ അദ്ദേഹത്തിന്‍റെ ഓര്‍മശക്തി. ഒരു കൗതുകകരമായ വിദ്യ ഉപയോഗിച്ചാണ് ഷെര്‍ലോക്ക് നൂറുകണക്കിനു കേസുകളുടെ ഓരോ ചെറിയ വിവരങ്ങളും ഓര്‍ത്തുവെച്ചിരുന്നത്. ‘Method of Loci’ എന്ന ആ ‘മാന്ത്രിക’ വിദ്യ ആദ്യമായി അവതരിപ്പിച്ചത് ബി.സി അഞ്ചാം നൂറ്റാണ്ടില്‍ സിമോണിഡീസ് എന്ന ഒരു ഗ്രീക്ക് കവിയാണ്. ഇന്നു അസാധാരണമായ ഓര്‍മ്മശക്തിയുടെ പേരില്‍ അറിയപ്പെടുന്ന 90...