പോസ്റ്റുകള്‍

types of ants എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഉറുമ്പുകൾ

ഇമേജ്
Myrmecia pyriformis ant Queen ലോകത്തിലെ ഏറ്റവും അപകടകാരിയായ ഉറുമ്പ് ഓസ്ട്രേലിയയുടെ തീരപ്രദേശത്താണുള്ളത്. പേര് മിർമിസിയ പെരിഫോർമിസ് ബുൾഡോഗ് ഉറുമ്പുകൾ എന്നറിയപ്പെടുന്ന ഉറുമ്പു കുടുംബത്തിലെ അംഗങ്ങളാണ് ഇവർ. മാരകവിഷമുള്ള ഈ ഉറുമ്പിന് മനുഷ്യരെ കൊല്ലാനുള്ള ശേഷിയുണ്ട്. ഈ ഉറുമ്പുകളുടെ കടിയേറ്റ് മനുഷ്യർക്ക് ജീവൻ നഷ്ടമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓട്ടക്കാരൻ ****** Sahara silver ants ഏറ്റവും വേഗതയുള്ള ഉറുമ്പ് സഹാറ സിൽവർ ഉറുമ്പാണ്. മണിക്കൂറിൽ ഒന്നേമുക്കാൽ കിലോ മീറ്റർ വേഗത്തിൽ ഓടാൻ ഇവർക്കു കഴിയും. ഈ വേഗത അത്ര കുറവാണെന്നു കരുതരുതേ. സ്വന്തം ശരീരത്തിന്റെ നീളത്തിന്റെ നൂറിരട്ടി ദൂരം ഒരു സെക്കന്റിൽ ഓടാൻ ഇവർക്കു കഴിയും. മനുഷ്യന് സ്വന്തം നീളത്തിൽ വെറും ആറിരട്ടി ദൂരം മാത്രമേ സെക്കന്റിൽ ഓടാനാവൂ! എത്രയുറുമ്പുകൾ? ******** ഭൂമിയിൽ ആകെയെത്ര ഉറുമ്പുകൾ ഉണാചടാവും? ഒരു പ്രദേശത്തു കാണുന്ന ഉറുമ്പുകളുടെ എണ്ണം വച്ച് ശാസ്ത്രജ്ഞർ ഭൂമിയിലെ ആകെ ഉറുമ്പിന്റെ എണ്ണം കണക്കാക്കിയിട്ടുണ്ട്. എത്രയെന്നോ? പത്ത് quadrillion. അതായത് 10 എഴുതി 15 പൂജ്യം ഇടുന്ന സംഖ്യ!10,000,000,000,000,000 വമ്പൻ