Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത...

ഉറുമ്പുകൾ


Myrmecia pyriformis ant Queen
ലോകത്തിലെ ഏറ്റവും അപകടകാരിയായ ഉറുമ്പ് ഓസ്ട്രേലിയയുടെ തീരപ്രദേശത്താണുള്ളത്. പേര് മിർമിസിയ പെരിഫോർമിസ് ബുൾഡോഗ് ഉറുമ്പുകൾ എന്നറിയപ്പെടുന്ന ഉറുമ്പു കുടുംബത്തിലെ അംഗങ്ങളാണ് ഇവർ. മാരകവിഷമുള്ള ഈ ഉറുമ്പിന് മനുഷ്യരെ കൊല്ലാനുള്ള ശേഷിയുണ്ട്. ഈ ഉറുമ്പുകളുടെ കടിയേറ്റ് മനുഷ്യർക്ക് ജീവൻ നഷ്ടമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഓട്ടക്കാരൻ
******

Sahara silver ants

ഏറ്റവും വേഗതയുള്ള ഉറുമ്പ് സഹാറ സിൽവർ ഉറുമ്പാണ്. മണിക്കൂറിൽ ഒന്നേമുക്കാൽ കിലോ മീറ്റർ വേഗത്തിൽ ഓടാൻ ഇവർക്കു കഴിയും. ഈ വേഗത അത്ര കുറവാണെന്നു കരുതരുതേ. സ്വന്തം ശരീരത്തിന്റെ നീളത്തിന്റെ നൂറിരട്ടി ദൂരം ഒരു സെക്കന്റിൽ ഓടാൻ ഇവർക്കു കഴിയും. മനുഷ്യന് സ്വന്തം നീളത്തിൽ വെറും ആറിരട്ടി ദൂരം മാത്രമേ സെക്കന്റിൽ ഓടാനാവൂ!

എത്രയുറുമ്പുകൾ?
********

ഭൂമിയിൽ ആകെയെത്ര ഉറുമ്പുകൾ ഉണാചടാവും? ഒരു പ്രദേശത്തു കാണുന്ന ഉറുമ്പുകളുടെ എണ്ണം വച്ച് ശാസ്ത്രജ്ഞർ ഭൂമിയിലെ ആകെ ഉറുമ്പിന്റെ എണ്ണം കണക്കാക്കിയിട്ടുണ്ട്. എത്രയെന്നോ? പത്ത് quadrillion. അതായത് 10 എഴുതി 15 പൂജ്യം ഇടുന്ന സംഖ്യ!10,000,000,000,000,000

വമ്പൻ ഉറുമ്പ്
******

ഉറുമ്പുകളിലെ വമ്പൻ അഞ്ചു സെന്റീമീറ്റർ വരെ നീളമുള്ള ഫുൽവസ് ഡ്രൈവിങ് ഉറുമ്പ് ആണ്. ആഫ്രിക്കയിലും ഏഷ്യയിലുമാണ് ഈ ഉറുമ്പിനെ അധികവും കാണുക

വേദനിപ്പിക്കല്ലേ!
********

Bullet Ants


കടിച്ചു വേദനിപ്പിക്കാൻ ഏറ്റവും കഴിവുള്ള ഉറുമ്പ് ഏതാണെന്നറിയുമോ? തെക്കേ അമേരിക്കൻ വൻകരയുടെ മധ്യഭാഗത്തെ രാജ്യങ്ങളിൽ കാണപ്പെടുന്ന ബുള്ളറ്റ് ആന്റ് ! ഈ ഉറുമ്പു കടിച്ചാലാണ് മനുഷ്യന് ഏറ്റവും കടുത്ത വേദനയുണ്ടാവുകയെന്നത് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.

കുഞ്ഞനുറുമ്പ്!
*******

Bruni Ants

ശ്രീലങ്കയിൽ കാണപ്പെടുന്ന കരേബറ ബ്രൂണി എന്നയിനം ഉറുമ്പാണ് ലോകത്തിലെ ഏറ്റവും കുഞ്ഞനുറുമ്പ്. ഒരു ബാങ്ക് എ. റ്റി എം കാർഡിന്റെ
കനത്തിന്റെയത്രേ നീളമുള്ളൂ ഈ ഉറുമ്പിന്. വെറും 0.8 മില്ലീമീറ്ററാണ് ഈ ഉറുമ്പിന്റെ പരമാവധി നീളം. ഭൂമിയിലെ ഏറ്റവും വലിയ ഉറുമ്പുകൾ ഈ കുഞ്ഞനുറുമ്പുകളേക്കാൾ 46 ഇരട്ടി വലുതാണ്.

അത്ഭുതജീവിതം!
*******

മനുഷ്യരെപ്പോലും അമ്പരിപ്പിക്കുന്ന രീതിയിലുള്ള കൂട്ടായ ജീവിതമാണ് ഉറുമ്പുകളുടേത്. ഉറുമ്പുകളുടെ കോളനിയിൽ രാജ്ഞിമാർ, ജോലിക്കാർ, പട്ടാളക്കാർ, ചിറകുള്ളവർ എന്നിങ്ങനെ പലതരക്കാരുണ്ട്. ഇവരിൽ ഓരോരുത്തർക്കും അവരുടേതായ ചുമതലകളുണ്ട്. ഭക്ഷണം ശേഖരിക്കാനും കൂട് വൃത്തിയാക്കാനും വരെ പ്രത്യേകം അംഗങ്ങൾ ഓരോ ഉറുമ്പു കോളനിയിലുമുണ്ട്.

വെയിറ്റ്ലിഫ്റ്റർമാർ
********

മിക്ക ഉറുമ്പുകൾക്കും സ്വന്തം ഭാരത്തിന്റെ ഇരുപതിരട്ടി ഭാരം ഈസിയായി എടുക്കാനാവും. മനുഷ്യന് ഈ കഴിവു കിട്ടിയിരുന്നെങ്കിൽ ഒരു കാർ പൊക്കി യെടുക്കാൻ പറ്റിയേനെ! ഏഷ്യൻ വേവർ ആൻഡ് എന്ന ഉറുമ്പിന് സ്വന്തം ഭാരത്തിന്റെ നൂറിരട്ടി ഉയർത്താനുള്ള ശക്തിയുണ്ട്!

വയസ്സെത്ര?
*****

ചെറുപ്രാണികളുടെ കൂട്ടത്തിൽ നല്ല ആയുസ്സുള്ളവരാണ് ഉറുമ്പുകൾ. ചിലയിനം റാണിയുറുമ്പുകൾ 30 വർഷം വരെ ജീവിച്ചിരിക്കും.45 ദിവസം മുതൽ 15 വർഷം വരെ ജീവിച്ചിരിക്കുന്ന പലയിനം ഉറുമ്പുകളെ കണ്ടെത്തിയിട്ടുണ്ട്.

ചാട്ടക്കാരൻ!
*****

ഉറുമ്പുകളിലെ ചാട്ടക്കാരൻ രാജാവ് ഇന്ത്യൻ ജമ്പിങ് ആന്റ് എന്നയിനം ഉറുമ്പാണ്. വെറും രണ്ടു സെന്റീമീറ്ററിൽ താഴെ മാത്രം നീളമുള്ള ഇവന് ഒറ്റച്ചാട്ടത്തിന് പത്തു സെന്റീമീറ്റർ അകലെ എത്താനാവും! കാലുകളിലെ പ്രത്യേക മസിലുകളാണ് ജമ്പിങ് ആന്റിന് ഈ കഴിവു കൊടുക്കുന്നത്.

കൃഷി ചെയ്യുന്ന ഉറുമ്പുകൾ
************

നൂറ്റാണ്ടുകളായി കൃഷിചെയ്തു ജീവിക്കുന്ന ഉറുമ്പുകൾ ഉണ്ടെന്ന് അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഫിജിയിലെ ഫിലിദ്രിസ് നാഗാസോ എന്ന ഉറുമ്പുകൾ മരങ്ങൾക്കു മുകളിൽ സ്ക്വാമെല്ലാരിയ എന്ന ചെടി നട്ടുവളർത്തുന്നവരാണ്.
ചെടിയുടെ വിത്തുകൾ പൊക്കിയെ ടുത്തുകൊണ്ടുവന്ന് മരത്തിന്റെ തൊലിയിലെ വിള്ള ലുകളുടെ ഉള്ളിൽ തിരുകിവച്ചാണ് ഇവരുടെ കൃഷി. അമേരിക്കയിലെ ഇലവെട്ടിയുറുമ്പു കളും കൃഷി ക്കാരാണ്. പൂപ്പലാണ് ഇവർ കൃഷിചെയ്യുന്നത്.

കറുത്തവരും ചുവന്നവരും
*******†**

ഉറുമ്പുകളിൽ ഭൂരിപക്ഷവും കറുത്ത നിറമോ ചുവപ്പുനിറമോ ഉള്ള വരാണ്. അപൂർവം ചിലയിനങ്ങൾ വെള്ളി, പച്ചനിറങ്ങളിലും കാണപ്പെടുന്നു.

കടപ്പാട് :- manoramaonline

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബിറ്റ് കോയിൻ - അറിയേണ്ടതെല്ലാം

ആരാണ് “കരിന്തണ്ടന്‍” ?

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം