Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഭൂമിയിലെ അഞ്ജാത ശക്തികൾ

വിശദീകരിക്കാനാകാത്ത സംഭവങ്ങളും അവ നടന്ന ധാരാളം സ്ഥലങ്ങളും ഭൂമിയിൽ ഉണ്ട്…മനുഷ്യനിർമ്മിതമായ ഒരു പരിഹാരവും ഇത് വരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല..അവയിൽ ചിലത് പ്രശസ്തമാണ്. ബെർമുഡ ട്രയാങ്കിൾ ഒക്കെ പോലെ. ഈ ആധുനിക കാലത്തും എന്താണീ സ്ഥലങ്ങളുടെ പ്രത്യേകതകൾ എന്ന് സംശയാതീതമായി തെളിയിക്കാൻ ശാസ്ത്രത്തിനായിട്ടില്ല.

ബർമുഡ ട്രയാങ്കിൾ

ബെർമുഡ ട്രയാങ്കിൾ
    അറ്റ്ലാന്റിക് സമുദ്രത്തിൽ ത്രികോണാക്യതിയിൽ കിടക്കുന്ന, ലോകത്തിന് അഞ്ജാതമായ സ്ഥലങ്ങളിൽ മുൻപന്തിയിലാണ് ബർമുഡ ട്രയാങ്കിൾ. ചരിത്രാതീത കാലം തൊട്ടെ കുപ്രസിദ്ധിയാർജ്ജിച്ച ഈ സ്ഥലത്ത് കാണാതെപോയ കപ്പലുകൾക്കും വിമാനങ്ങളും അനേകമാണ്. വിമാനമായാലും കപ്പലായാലും ഈ സമുദ്ര ഭാഗത്തിനു മുന്നിൽ പെട്ടാൽ പകച്ചുപോവുകയെ ഉള്ളൂ. ഇവിടെ പെട്ടുപോയാൽ റഡാറുകൾ, മാഗ്നറ്റിക് കോമ്പസുകൾ, റേഡിയോ സിഗ്നലുകൾ, വാഹനത്തിന്റെ നിയന്ത്രണം എന്നിവ പരിപൂർണ്ണമായും നിലയ്ക്കുകയോ വിപരീതദിശയിൽ പ്രവർത്തിക്കുകയോ ഒക്കെ ചെയ്യും. ബർമുഡ ട്രയാങ്കിളിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട ആളുകൾക്ക് പറയാനുള്ളത് എല്ലാം സമാനമായ അനുഭവങ്ങളാണ്. 1970ൽ ബ്രൂസ് ജെർനോൺ എന്ന പൈലറ്റ് മയാമിയിൽ നിന്ന് ബർമുഡ ട്രയാങ്കിളിലൂടെ വിമാനം പറത്തുകയായിരുന്നു. പെട്ടെന്ന് അഞ്ജാതമായ ഒരു ശക്തിയാലെന്ന പോലെ വിമാനത്തിന്റെ ദിശാസൂചികകൾ പ്രവർത്തനരഹിതമായി. ഗൈറോസ്കോപ്പ് ശക്തിയോടെ കറങ്ങുകയും ഉണ്ടായി. റേഡിയോ ബന്ധം നിലച്ചു. അതേ സമയം മയാമിയിലെ എയർ ട്രാഫിക് കണ്ട്രോൾ റൂമിലെ റഡാറിൽ നിന്ന് ഈ വിമാനം അപ്രത്യക്ഷമായി. വിമാനത്തിനു ചുറ്റും ഇരുണ്ട ഒരഞ്ജാത മേഘം വലയം ചെയ്തു. അതിനു നടുവിലായി മേഘത്തിന്റെ  ശക്തമായ ഒരു ചുഴി ( Whirlpool ) വിമാനത്തെ അകത്തേക്ക് ആകർഷിക്കാൻ തുടങ്ങുകയാണ്. പക്ഷേ എന്തോ ഭാഗ്യത്തിന് അദ്ദേഹത്തിന് വിമാനം നിയന്ത്രിച്ച് അതിൽ നിന്ന് പുറത്തുകടക്കാനായി. ഇത്  ഒരു ഗേറ്റ് വേ, അഞ്ജാതമായ ഒരു ലോകത്തേക്കുള്ള ഒരു വാതിലായാണ് ഇന്ന് കരുതപെടുന്നത്.അല്ലെങ്കിൽ ഒരു ഏലിയൻ ബേസ്. അന്യഗ്രഹജീവികൾ ഭൂമിയിലേക്ക് വരാനും പോകാനുമായി ഉപയോഗിക്കുന്ന എന്തോ ഒന്ന് ഇവിടെയുണ്ടാകും. അതിനെ മറയ്ക്കാനാകാം അഞ്ജാതമായ മാഗ്നെറ്റിക് വലയവും മറ്റും ഇവിടെ സംഭവിക്കുന്നത്. ഇത് കടലിലെ കാര്യം. ഇനി കരയിൽ വന്നാൽ, തൊട്ടടുത്ത് മെക്സിക്കോയിൽ തന്നെ അഞ്ജാതമായ ശക്തികൾ ഉള്ള മറ്റൊരു സ്ഥലമുണ്ട്.
സോൺ ഓഫ് സൈലൻസ് (Zone of Silence)
   ധാരാളം ഹോളിവുഡ് സിനിമകളിൽ കണ്ടു പരിചയമുള്ള എൽ പാസോ ഹൈവേയ്ക്കു സമീപം മെക്സിക്കോയിലുള്ള ഒരു ഡെസേർട്ട് റീജിയൺ ആണിത്. 


ഇവിടെ റേഡിയോ സിഗ്നലുകൾ വർക്ക് ചെയ്യില്ല. മൊബൈൽ ഫോണുകളിൽ റേഞ്ച് കാണിക്കില്ല. ഇവിടുത്തെ സസ്യങ്ങളും മരുഭൂമിയിലെ ജീവികളും വൈചിത്ര്യം നിറഞ്ഞതാണ്. ഒരുതരം മ്യൂട്ടേഷൻ ബാധിച്ചവ. കൂടാതെ ഇതേ സ്ഥലത്ത് പണ്ടുമുതലേ ധാരാളം ചെറിയ മീറ്റിയോഴ്സ് പതിച്ചിട്ടുമുണ്ട്. 1970ൽ അമേരിക്കൻ സൈന്യം ന്യൂമെക്സിക്കോയിൽ നടത്തിയ ഒരു പരീക്ഷണ മിസൈൽ വിക്ഷേപണത്തിൽ വീഴാൻ ടാർജെറ്റ് ചെയ്ത സ്ഥലവും കടന്ന് മൈലുകൾ താണ്ടി ഒരഞ്ജാത ശക്തിയുടെ ആകർഷണം പോലെ സോൺ ഓഫ് സൈലൻസിൽ വന്ന് പതിക്കുകയുണ്ടായി. ഇന്നും അതിന്റെ കാരണം കണ്ടുപിടിക്കാൻ ആർക്കുമായിട്ടില്ല. തദ്ദേശനിവാസികളുടെ അർബൻ ലജെന്റുകളിൽ നിറം പിടിപ്പിച്ച ചില കഥകൾ പറഞ്ഞുകേൾക്കുന്നുണ്ടീ ഡെസേർട്ടിനെപ്പറ്റി. ഈ നിഗൂഡമായ സ്ഥലങ്ങൾ എല്ലാം ആകാശത്ത് നിന്ന് നോക്കുകയാണെങ്കിൽ ജ്യോമെട്രിക്കലി രേഖകളിലൂടെ ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് കാണാം. ഇവയൊന്നും യദ്യശ്ചികമായി ഉണ്ടായതല്ല എന്ന് സാരം.
ജപ്പാനിലെ ഡേവിൾ സീയിലെ ഡ്രാഗൺ ട്രയാങ്കിൾ, ഫിജി ഐലന്റിനു സമീപമുള്ള  എഡ്ജ് ഓഫ് ഹെബ്രിഡ്ജസ് അങ്ങനെ പന്ത്രണ്ടോളം നിഗൂഡസ്ഥലങ്ങൽ കരയിലും കടലിലുമായി ഉണ്ട്.
ഭൂമിയുടെ 25മത്തെ ലാറ്റിറ്റ്യൂഡിലാണ് ബർമുഡ ട്രയാങ്കിളും ഡ്രാഗൺ ട്രയാങ്കിളും നിലനിൽക്കുന്നത്.

ഭൂമിയുടെ കാന്തികവലയത്തിന്റെ ശക്തി പതിന്മടങ്ങായി വർദ്ധിക്കുന്ന എനർജ്ജി പോയിന്റുകളായാണ് ഇവയൊക്കെ അറിയപ്പെടുന്നത്. ഇവിടെത്തന്നെയാണ് പഴയസംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ നിലനിൽക്കുന്നതും. ഈ പോയിന്റുകളിൽ തന്നെ ഇവ പണിതുയർത്താൻ മനുഷ്യർക്ക് നിർദ്ദേശം നൽകിയത് ആരാണ്.? അവരുടെ സാങ്കേതികവിദ്യകൾ കടം കൊണ്ട് മനുഷ്യർ മോണമെന്റുകൾ പണിതുയർത്തി അവരെ ദൈവങ്ങളായി കണ്ട് ആരാധിച്ചു പോന്നതാണ് മനുഷ്യന്റെ സംസ്കാരത്തിന്റെ രീതി..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം