എന്നാണ് ഇവൻ നമ്മുടെ തീൻ മേശകളിൽ എത്തിയത് ? സവാള ഉള്‍പ്പെടുന്ന അലിയം കുടുംബത്തില്‍ ഏകദേശം 600 ഇനങ്ങള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. എങ്കിലും നമ്മുടെ തീന്‍മേശയില്‍ ഉപയോഗിക്കുന്ന അളവ് വളരെ കുറവാണ്. ഉള്ളിവില ഉയര്‍ന്നപ്പോള്‍ സാധാരണക്കാരന്റെ ചങ്കിടിപ്പു കൂടിയത് എന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടാണ് പൊള്ളുന്ന വിലയിലും മരുന്നിനായെങ്കിലും ആളുകള്‍ സവാള വാങ്ങാന്‍ താല്‍പര്യപ്പെടുന്നത്? സവാളയുടെ സവിശേഷതകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഇതിനുള്ള ഉത്തരമായി. അലിയം സീപ എന്ന ശാസ്‌ത്രിയ നാമത്തില്‍ അറിയപ്പെടുന്ന സവാള, ലില്ലികുടുംബത്തില്‍പ്പെട്ടതാണ്. വെള്ളുത്തുള്ളിയും ചുവന്നുള്ളിയുമൊക്കെ ഇതേ കുടുംബക്കാര്‍ തന്നെ. ആയിരത്താണ്ടുകള്‍ക്ക് മുമ്പ്... യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍, ഏഷ്യ എന്നിവടങ്ങളിലാണ് സവാള കൂടുതലായി വളരുന്ന പ്രദേശങ്ങള്‍. ബിസി 4000 - മാണ്ടിനു മുന്‍പുതന്നെ സവാള മനുഷ്യന്‍ ഉപയോഗിച്ചിരുന്നതായി ചരിത്ര ഗവേഷകര്‍ പറയുന്നു. രണ്ടാം ലോക മഹായുദ്ധക്കാലത്ത് മുറിവേറ്റ പട്ടാളക്കാരുടെ ചികിത്സയ്‌ക്ക് ഉള്ളിയുടെ പേസ്‌റ്റും നീരും ഉപയോഗിച്ചിരുന്നു. സവാള...