കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം. Courtesy:- തിരുർ ദിനേശൻ ഇവിടുത്തെ കാറ്റിന് ചോരയുടെ ഗന്ധമോ? പണ്ടൊക്കെ നേരം ഇരുട്ടിയാല്‍ ആ പാലത്തിലൂടെ ആരും നടക്കാറില്ലായിരുന്നു. എന്തോ ഒരു ഭീതി അവരെ വേട്ടയാടിയിരുന്നു. കാരണം, ആ പാലം അവര്‍ക്കു സമ്മാനിച്ചതു പേടിപ്പെടുത്തുന്ന ചിന്തകളാണ്. പാലത്തിന്റെ നിര്‍മാണസമയത്തു തൂണുകള്‍ക്ക് ഉറപ്പുകിട്ടാന്‍ നരബലി നടന്നുവെന്ന വിശ്വാസമാണു ജനങ്ങളെ ഭയപ്പെടുത്തിയിരുന്നത്. കുറ്റിപ്പുറം പാലം നരബലി നടന്നുവെന്ന തീരാക്കളങ്കവുമായി നില്‍ക്കുന്നതു മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയ്‌ക്കു കുറുകെയുള്ള കുറ്റിപ്പുറം പാലമാണ്. പുതിയ തലമുറ ഈ വിശ്വാസത്തെ തള്ളിക്കളയുമ്പോള്‍ അവഗണിക്കാന്‍ വരട്ടെ എന്നാണു പഴമക്കാര്‍ പറയുന്നത്. നരബലി നടന്നുവെന്ന നടുക്കുന്ന വിശ്വാസം ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും വിട്ടകന്നിട്ടില്ല. ആരെയാണ് ബലി കൊടുത്തതെന്നോ ആരാണ് ബലി നടത്തിയതെന്നോ ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമില്ല. ''ചെറുപ്പത്തില്‍ ഞങ്ങളൊക്കെ കേട്ടിട്ടുണ്ട്. പാലം പണിക്ക് മനുഷ്യക്കുരുതി നടന്നിട്ടുണ്ടെന്ന്...