പോസ്റ്റുകള്‍

ding beetle navigate using sun എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

വാനനിരീക്ഷകരായ ചാണകവണ്ടുകൾ !

ഇമേജ്
ദിശ അറിയാൻ ജീവികൾ സൂര്യനയെയും ചന്ദ്രനെയും ആശ്രയിക്കാറുണ്ട് എന്ന് നമുക്കറിയാം. എന്നാൽ ദിശ അറിയുവാൻ നക്ഷത്രങ്ങളുടെയും , ആകാശ ഗോളങ്ങളുടെയും, ആകാശഗംഗയുടെയും സ്ഥാനങ്ങള്‍ വരെ മനസിൽ സൂക്ഷിച്ചു കൃത്യമായി സഞ്ചരിക്കുന്ന ജീവികളെക്കുറിച്ചു കേട്ടിട്ടുണ്ടോ ? ചാണകവണ്ടുകൾ അങ്ങനെ ആണ് ദിശ കണ്ടുപിടിക്കുക. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ആകാശഗംഗ തുടങ്ങിയവയുടെ സ്ഥാനങ്ങള്‍ മനസില്‍ സൂക്ഷിച്ചാണ്, ചാണകയുണ്ടയുമായി ശരിയായ ദിശയില്‍ സഞ്ചരിച്ച് ചാണകവണ്ടുകള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതെന്ന് പുതിയ ഗവേഷണം പറയുന്നു. സ്വീഡിഷ് ഗവേഷകരാണ് പഠനം നടത്തിയത്. മത്സരം നിറഞ്ഞ ലോകമാണ് ചാണകവണ്ടുകളുടേത്. വെല്ലുവിളികള്‍ അതിജീവിച്ച് മാത്രമേ പോഷകസമൃദ്ധമായ ചാണകയുണ്ട സൃഷ്ടിക്കാനാവൂ. ചാണകയുണ്ട ഉണ്ടാക്കിക്കഴിഞ്ഞാല്‍ മറ്റേതെങ്കിലും മിടുക്കന്‍ അത് തട്ടിയെടുക്കാം എന്ന ഭിഷണിയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ശക്തിപോലെ തന്നെ പ്രധാനമാണ് ശരിയായ ദിശയിലൂടെ ചാണകയുണ്ടയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയെന്നതും. നിരന്ന സ്ഥലത്തുകൂടി ചാണകയുണ്ടയുരുട്ടി നേര്‍രേഖയില്‍ സഞ്ചരിക്കുക എന്നതാണ് ശരിയായ തന്ത്രം. ഇക്കാര്യത്തില്‍ ദിശ വളരെ പ്രധാനമാണ്. അവിടെയാണ് ആകാശഗോളങ്