ദിശ അറിയാൻ ജീവികൾ സൂര്യനയെയും ചന്ദ്രനെയും ആശ്രയിക്കാറുണ്ട് എന്ന് നമുക്കറിയാം. എന്നാൽ ദിശ അറിയുവാൻ നക്ഷത്രങ്ങളുടെയും , ആകാശ ഗോളങ്ങളുടെയും, ആകാശഗംഗയുടെയും സ്ഥാനങ്ങള്‍ വരെ മനസിൽ സൂക്ഷിച്ചു കൃത്യമായി സഞ്ചരിക്കുന്ന ജീവികളെക്കുറിച്ചു കേട്ടിട്ടുണ്ടോ ? ചാണകവണ്ടുകൾ അങ്ങനെ ആണ് ദിശ കണ്ടുപിടിക്കുക. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ആകാശഗംഗ തുടങ്ങിയവയുടെ സ്ഥാനങ്ങള്‍ മനസില്‍ സൂക്ഷിച്ചാണ്, ചാണകയുണ്ടയുമായി ശരിയായ ദിശയില്‍ സഞ്ചരിച്ച് ചാണകവണ്ടുകള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതെന്ന് പുതിയ ഗവേഷണം പറയുന്നു. സ്വീഡിഷ് ഗവേഷകരാണ് പഠനം നടത്തിയത്. മത്സരം നിറഞ്ഞ ലോകമാണ് ചാണകവണ്ടുകളുടേത്. വെല്ലുവിളികള്‍ അതിജീവിച്ച് മാത്രമേ പോഷകസമൃദ്ധമായ ചാണകയുണ്ട സൃഷ്ടിക്കാനാവൂ. ചാണകയുണ്ട ഉണ്ടാക്കിക്കഴിഞ്ഞാല്‍ മറ്റേതെങ്കിലും മിടുക്കന്‍ അത് തട്ടിയെടുക്കാം എന്ന ഭിഷണിയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ശക്തിപോലെ തന്നെ പ്രധാനമാണ് ശരിയായ ദിശയിലൂടെ ചാണകയുണ്ടയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയെന്നതും. നിരന്ന സ്ഥലത്തുകൂടി ചാണകയുണ്ടയുരുട്ടി നേര്‍രേഖയില്‍ സഞ്ചരിക്കുക എന്നതാണ് ശരിയായ തന്ത്രം. ഇക്കാര്യത്തില്‍ ദിശ വളരെ പ്രധാനമാണ്. അവിടെയാണ് ആകാശഗോളങ്...