പോസ്റ്റുകള്‍

mossad എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഓപ്പറേഷൻ ദുബായ് – ഹോട്ടൽ റൂമിലെ അതിവിദഗ്ധമായ കൊലപാതകം..

ഇമേജ്
2010 ജനുവരി 20. ഏകദേശം ഉച്ച നേരം. ദുബായ് എയർപോർട്ടിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാനാ നക്ഷത്ര ഹോട്ടലിലെ 230 ആം നമ്പർ മുറി രാവിലെ മുതൽ തുറന്നു കാണാത്തതിനാൽ ജീവനക്കാരിലൊരാൾ തട്ടിവിളിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും മറുപടിയില്ല. അയാൾ മാനേജരെ വിവരമറിയിച്ചു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് ഇലക്ട്രോണിക് കീ കാർഡ് ഉപയോഗിച്ച് മുറി തുറന്നു. അവിടെ ബെഡിൽ ഒരാൾ കിടപ്പുണ്ടായിരുന്നു. ഇന്നലെ ചെക്ക് ഇൻ ചെയ്ത ആളാണ്. അവർ പരിശോധിച്ചു നോക്കി. ആൾ മരിച്ചിരുന്നു. ശരീരം മരവിച്ചിട്ടുണ്ട്. ബോഡി ഉടൻ ആശുപത്രിയിലേയ്ക്കു നീക്കം ചെയ്തു. ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചു. തലേദിവസത്തെ എമിറേറ്റ്സിന്റെ EK 912-ആം നമ്പർ ഡമാസ്കസ് –ദുബായ് വിമാനത്തിൽ, ഡമാസ്കസിൽ നിന്നും എത്തിയ , പലസ്തീനിയൻ പാസ്പോർട്ടുള്ള മഹ്മൂദ് അബ്ദ് അൽ റൌഫ് മൊഹമ്മദ് ഹസൻ എന്ന ഒരു ബിസിനസുകാരനായിരുന്നു അത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മസ്തിഷ്കാഘാതമാണു മരണ കാരണം എന്നാണു രേഖപ്പെടുത്തിയിരുന്നത്. അസാധാരണമായി ഒന്നുമില്ലാത്തതിനാൽ, അവകാശികൾ എത്തുംവരെ മോർച്ചറിയിൽ ബോഡി സൂക്ഷിച്ചു. പാസ്പോർട്ടിലെ അഡ്രസിൽ വിവരങ്ങൾ പോയി. ഇതിനിടെ, പലസ്തീനിയൻ തീവ്രവാദി സംഘടനയായ ഹമാസിന്റെ ഡമാസ്കസി

ഓപ്പറേഷൻ ദുബായ് – ഹോട്ടൽ റൂമിലെ അതിവിദഗ്ധമായ കൊലപാതകം

ഇമേജ്
മൊസാദിനെപോലെ ഇത്രയും കൃത്യതയുള്ള ഒരു ഭരണകൂട കൊലയാളി സംഘം ഇന്ന് ലോകത്ത്‌ വേറെ ഉണ്ടോ എന്ന കാര്യം  സംശയമാണ്. അത്ര കൃത്യമാണ് അവരുടെ ഓരോ മിഷനും . അങ്ങനെ ഉള്ളവയിൽ ഒന്നാണ് ദുബായിൽ വെച്ച് അതിവിദഗ്തമായി ഇസ്രായേൽ നടപ്പാക്കിയ ഹമാസ് നേതാവായ മഹ്മൂദ് അൽ മഹ്ബൂഹ് ന്റെ കൊലപാതകം . ➡മിഷൻ :- ഓപ്പറേഷൻ ദുബായ് ➡സ്ഥലം :- ദുബായ് ➡തീയതി :- 19 ജനുവരി 2010 ➡ലക്ഷ്യം :- മഹ്മൂദ്_അൽ_മഹ്ബൂഹ് ➡ആക്രമണ രീതി :- കൊലപാതകം ➡ആയുധം :- മസ്സിൽ റിലാക്സെന്റ് ഇഞ്ചക്ഷൻ ➡കൃത്യം നിർവഹിച്ചത് - ഇസ്രായേൽ-മൊസാദ്        2010 ജനുവരി 20. ഏകദേശം ഉച്ച നേരം. ദുബായ് എയർപോർട്ടിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാനാ നക്ഷത്ര ഹോട്ടലിലെ 230 ആം നമ്പർ മുറി രാവിലെ മുതൽ തുറന്നു കാണാത്തതിനാൽ ജീവനക്കാരിലൊരാൾ തട്ടിവിളിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും മറുപടിയില്ല. അയാൾ മാനേജരെ വിവരമറിയിച്ചു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് ഇലക്ട്രോണിക് കീ കാർഡ് ഉപയോഗിച്ച് മുറി തുറന്നു. അവിടെ ബെഡിൽ ഒരാൾ കിടപ്പുണ്ടായിരുന്നു. ഇന്നലെ ചെക്ക് ഇൻ ചെയ്ത ആളാണ്. അവർ പരിശോധിച്ചു നോക്കി. ആൾ മരിച്ചിരുന്നു. ശരീരം മരവിച്ചിട്ടുണ്ട്. ബോഡി ഉടൻ ആശുപത്രിയിലേയ്ക്കു നീക്കം ചെയ്തു. ദുബായ് പോ

ഓപ്പറേഷൻ എന്റബെ അഥവാ തണ്ടർബോള്ട്ട്

ഇമേജ്
      ഇസ്രായേലിന്റെ മൊസാദ് എന്ന ചാരസംഘടനയെക്കുറിച്ചറിവില്ലാത്തവര്‍ ചുരുക്കമായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമവും ശക്തവുമായ ചാരസംഘടനയാണത്. അമേരിക്കയുടെ സി ഐ ഏ, റഷ്യയുടെ കെജിബി, ബ്രിട്ടന്റെ എം16 തുടങ്ങിയ പല വിഖ്യാത ചാരസംഘടന കളെക്കാളും സുശക്തവും കണിശമാര്‍ന്നതും പ്രഹരശേഷിയുള്ളതുമായ സംഘടനയാണ് മൊസാദ്. മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു റസ്ക്യൂ മിഷൻ ആയിരുന്നു #ഓപ്പറേഷൻ_എന്റബെ  അഥവാ #തണ്ടർബോള്ട്ട് Entebbe Airport ➡തിയതി  :- 1976 ജൂലൈ 4 ➡സ്ഥലം    :- എന്റബെ വിമാനത്താവളം, ഉഗാണ്ട ➡ഫലം       :- വൻവിജയം      1976 ജൂണ്‍ 27 ഞായറാഴ്ച . എയര്‍ ഫ്രാന്‍സിന്‍റെ 139 ആം നമ്പര്‍ വിമാനം ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്നും 246 യാത്രക്കാരുമായി പറന്നുയര്‍ന്നു. Air France 139 പിന്നീട് പാരീസില്‍ ഇറങ്ങിയ വിമാനം ഉച്ചക്ക് 12.30 നു വീണ്ടും 58 യാത്രകരെയും കൂട്ടി ആകാശ വിതാനത്തില്‍ എത്തി .എന്നാല്‍ ഇരുപത്തി ഒന്ന് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയം ഉണ്ടായിരുന്ന ക്യാപ്റ്റന്‍ ‍ മഷേല്‍ ബാകോസയും മറ്റ് 12 ജീവനക്കാരും ഒരിക്കലും കരുതിയിരുന്നില്ല , വിമാനത്തിലെ തങ്ങളുടെ മാന്യ അതിഥിക

മൊസാദ്

ഇമേജ്
അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ലോകത്തിലെ ഏക ചാരസംഘടന. പഴുതുകളോ തെളിവുകളോ അവശേഷിപ്പിക്കാതെ നിയുക്തദൗത്യങ്ങള്‍ അസൂയാവഹമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന അപ്രതിരോധ്യ ചാരസംഘടന. ചിറകുവിരിച്ചു നില്‍ക്കുന്ന ആ പരുന്തിന്റെ ചിത്രത്തിലുണ്ട് എല്ലാം. ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാന്‍ നടക്കുന്ന പരുന്തുകളാണവര്‍. ഇസ്രയേല്‍ എന്ന ചെറിയരാജ്യത്തിന്റെ സുരക്ഷ മൊത്തമായി വഹിക്കുന്ന അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ചാരസംഘടന അതാണ് മൊസാദ്. 1949 ഡിസംബര്‍ 13ന് രൂപീകരിച്ചതു മുതല്‍ ഇന്നുവരെ ബുദ്ധിയിലും ശക്തിയിലും മൊസാദിനെ കടത്തിവെട്ടുന്ന ഒരു ചാരസംഘടന ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെ.ജി.ബി, അമേരിക്കയുടെ സി.ഐ.എ എന്നിവയുടെയെല്ലാം സ്ഥാനം മൊസാദിനു പിന്നില്‍ മാത്രമായിരുന്നു. അമേരിക്കയും റഷ്യയും ലോകശക്തി കളായിരിക്കുമ്പോഴാണിതെന്നോര്‍ക്കണം. അത്യാധുനീക രഹസ്യായുധങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും മൊസാദ് ഏവരെയും കടത്തിവെട്ടി. ഭീകരവാദത്തിനെതിരായ പ്രവര്‍ത്തന ങ്ങളില്‍ മൊസാദ് എന്നും മുന്നിലായിരുന്നു. കഴിഞ്ഞ ഏഴു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഇതു തെളിയിക്കുന്നതാണ്. അതി സങ്കീര്‍ണമായ പല ഓപ്പറേഷനുകളും ഏറ്റെട