പോസ്റ്റുകള്‍

iraq war എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകം

ഇമേജ്
        രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, സൈനിക സഖ്യങ്ങളുടെയും , രാജ്യാ തിർത്തികളുടെയും, ഭരണകൂടങ്ങളുടെയുമൊക്കെ തലവരകൾ മാറ്റിമറിച്ച ഒരു കാലഘട്ടമാണ് 1990-2000. ഇരുപതാം നൂറ്റാണ്ടിന്റെ ഈ അന്ത്യ ദശകത്തിൽ, ചരിത്രം ചലിച്ചത് അസാമാന്യമായ ഗതിവേഗത്തിലാണ്…ലോകത്തിന്റെ ഒരു ചേരിയെത്തന്നെ കൂടെ നിർത്തി അടക്കിവാണ സോവിയറ്റ് യൂണിയന്റെ പതനം, ഒരു ജനതയുടെ ഹൃദയങ്ങളെ കീറിമുറിച്ച് പണിത ജർമൻ മതിലിന്റെ തകർച്ച, ചീട്ടുകൊട്ടാരങ്ങൾ പോലെ തകർന്നടിഞ്ഞ കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ആധിപത്യങ്ങൾ, നാല്പത് കൊല്ലങ്ങൾ ലോകത്തിനെ മുൾമുനയിൽ നിർത്തിയ ശീതയുദ്ധത്തിന്റെ അന്ത്യം. അങ്ങിനെയങ്ങിനെ ഒരു തലമുറയുടെ ബൌദ്ധിക വ്യാപാരങ്ങളെ തന്നെ ദിശ തിരിച്ച് വിട്ട സംഭവ പരമ്പരകളുമായിട്ടാണ്, ഇരുപതാം നൂറ്റാണ്ട് വിടവാങ്ങിയത്. അതിലെ, എറ്റവും ജ്വലിക്കുന്ന ഒരു എടാണ് 1990-91 കാലത്തെ, ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും, തുടർന്നുണ്ടായ ഗൾഫ് യുദ്ധവും.           1982-88 കാലത്ത് നടന്ന ഇറാൻ -ഇറാഖ് യുദ്ധം കുറച്ചൊന്നുമല്ല ഇറാഖിനെ ക്ഷീണിപ്പിച്ചത്. ശീതയുദ്ധം പാരമ്യത്തിൽ നിന്ന സമയമായത് കൊണ്ട്, അമേരിക്കയും ,സോവിയ...