പോസ്റ്റുകള്‍

horror എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

അലറിക്കരയുന്ന ആത്മാക്കൾ

ഇമേജ്
          _യൂറോപ്പിലെ ജനങ്ങളിൽ 30 മുതൽ 60 ശതമാനത്തെ വരെ കൊന്നൊടുക്കിയ ഒരു രോഗം പെയ്തിറങ്ങിയിട്ടുണ്ട്, വർഷങ്ങൾക്കു മുൻപ്. പ്ലേഗ് എന്ന ആ ‘കറുത്ത മഹാമാരി’ക്കു മുന്നിൽ ജീവൻ വെടിയേണ്ടി വന്നത് 20 കോടിയിലേറെ പേർക്കായിരുന്നു. ഈ പകർച്ചവ്യാധിയിൽ നിന്നു രക്ഷപ്പെടാൻ രാജ്യങ്ങൾ പല വഴികളും നോക്കി. രോഗികളുമായുള്ള സമ്പർക്കം പോലും പലരും ഭയന്നു. 1793ൽ വെനീസിലേക്കെത്തിയ രണ്ട് കപ്പലുകളിൽ പ്ലേഗ് ബാധിതരുണ്ടായിരുന്നു. വൈകാതെ ഇത് പടർന്നുപിടിക്കാനും തുടങ്ങി. ഇതിൽ നിന്നെങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യത്തിന് അധികൃതർക്കു മുന്നിൽ ഉത്തരവുമായി നിന്നത് ഒരു ദ്വീപായിരുന്നു. വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപ്– പേര് പൊവേലിയ._  _ഒരു കനാൽ വഴി രണ്ടു ഭാഗങ്ങളായി വിഭജിച്ച നിലയിലാണ് ഈ ദ്വീപിന്റെ സ്ഥാനം. പ്ലേഗ് ബാധിച്ച ഒന്നര ലക്ഷത്തിലേറെപ്പേരെയാണ് ഈ ആളൊഴിഞ്ഞ ദ്വീപിലേക്ക് അധികൃതർ വലിച്ചെറിഞ്ഞത്. മരിച്ചവർക്കായി വമ്പൻ ശവക്കുഴികൾ തീർത്ത് കൂട്ടത്തോടെ കുഴിച്ചിട്ടു. പാതിജീവനോടെ അടക്കപ്പെട്ടവരും ഏറെ. മരണത്തിന്റെ വക്കിലെത്തിയവരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ദ്വീപിൽ ഉപേക്ഷിച്ച് അധികൃതർ മടങ്ങി. ഒരിറ്റു വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദ

നായകള്‍ ആത്മഹത്യ ചെയ്യുന്ന ഇടം

ഇമേജ്
നായകള്‍ ആത്മഹത്യ ചെയ്യുന്ന ഇടം എന്ന നിലയില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച പാലമാണ് സ്കോട്ട്ലാന്‍ഡിലെ മില്‍ട്ടനിലുള്ള Overtoun Bridge. പത്തൊന്‍പതാം നൂറ്റാണ്ടില്‍,വ്യവസായിയും,രാഷ്ട്രീയനേതാവും സമ്പന്നനുമായ ബറോണ്‍ ഓവര്‍ട്ടണ്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമായിരുന്നു ഓവര്‍ട്ടണ്‍ ഹൌസും ഓവര്‍ട്ടണ്‍ പാലവും. 1895ല്‍ മില്‍നര്‍ എന്ന എഞ്ചിനിയറുടെ മേല്‍നോട്ടത്തില്‍ പണിതീര്‍ന്ന പാലമാണ് Overtoun Bridge. 1908-ല്‍ ബറോണ്‍ ഓവര്‍ട്ടണ്‍ മരണമടഞ്ഞു . ബറോണിന്‍റെ,വിഷാദം ബാധിച്ച ഭാര്യ 1931 വരെ Overtoun house ല്‍ താമസിച്ചിരുന്നു. ഓവര്‍ട്ടണ്‍ പാലത്തിലെ ദുരൂഹമായ സംഭവങ്ങള്‍ ആരംഭിക്കുന്നത് 1950ല്‍ ആണ്.1950 മുതല്‍ പാലത്തിലൂടെ പോവുന്ന നായകള്‍ പാലത്തില്‍ നിന്ന് ചാടി മരിക്കാന്‍ തുടങ്ങിയതോടുകൂടി ഓവര്‍ട്ടണ്‍ പാലം ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി. ഈ അടുത്തകാലത്ത് ലോകമാധ്യമങ്ങളിലും ഈ പാലം സ്ഥാനം പിടിച്ചു.1950 മുതല്‍ക്ക്‌ ഇങ്ങോട്ടുള്ള കാലഘട്ടത്തില്‍ ഏകദേശം അറുനൂറോളം നായകളാണ് പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. ഇതില്‍ അന്‍പതോളം നായകള്‍ മരണമടഞ്ഞു. അന്‍പതടി താഴ്ചയുള്ള പാലത്തില്‍ നിന്ന് ചാടിയ പല നായകള്‍ക്കും ഗ