Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

നായകള്‍ ആത്മഹത്യ ചെയ്യുന്ന ഇടം

നായകള്‍ ആത്മഹത്യ ചെയ്യുന്ന ഇടം എന്ന നിലയില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച പാലമാണ് സ്കോട്ട്ലാന്‍ഡിലെ മില്‍ട്ടനിലുള്ള Overtoun Bridge.


പത്തൊന്‍പതാം നൂറ്റാണ്ടില്‍,വ്യവസായിയും,രാഷ്ട്രീയനേതാവും സമ്പന്നനുമായ ബറോണ്‍ ഓവര്‍ട്ടണ്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമായിരുന്നു ഓവര്‍ട്ടണ്‍ ഹൌസും ഓവര്‍ട്ടണ്‍ പാലവും. 1895ല്‍ മില്‍നര്‍ എന്ന എഞ്ചിനിയറുടെ മേല്‍നോട്ടത്തില്‍ പണിതീര്‍ന്ന പാലമാണ് Overtoun Bridge. 1908-ല്‍ ബറോണ്‍ ഓവര്‍ട്ടണ്‍ മരണമടഞ്ഞു . ബറോണിന്‍റെ,വിഷാദം ബാധിച്ച ഭാര്യ 1931 വരെ Overtoun house ല്‍ താമസിച്ചിരുന്നു. ഓവര്‍ട്ടണ്‍ പാലത്തിലെ ദുരൂഹമായ സംഭവങ്ങള്‍ ആരംഭിക്കുന്നത് 1950ല്‍ ആണ്.1950 മുതല്‍ പാലത്തിലൂടെ പോവുന്ന നായകള്‍ പാലത്തില്‍ നിന്ന് ചാടി മരിക്കാന്‍ തുടങ്ങിയതോടുകൂടി ഓവര്‍ട്ടണ്‍ പാലം ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി. ഈ അടുത്തകാലത്ത് ലോകമാധ്യമങ്ങളിലും ഈ പാലം സ്ഥാനം പിടിച്ചു.1950 മുതല്‍ക്ക്‌ ഇങ്ങോട്ടുള്ള കാലഘട്ടത്തില്‍ ഏകദേശം അറുനൂറോളം നായകളാണ് പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. ഇതില്‍ അന്‍പതോളം നായകള്‍ മരണമടഞ്ഞു. അന്‍പതടി താഴ്ചയുള്ള പാലത്തില്‍ നിന്ന് ചാടിയ പല നായകള്‍ക്കും ഗുരുതരമായി പരുക്കേറ്റു.പാലത്തിന്‍റെ ഒരു നിശ്ചിതഭാഗത്ത് നിന്നായിരുന്നു പല നായകളും താഴേക്ക് ചാടിയത്.നായകള്‍ക്ക് മരണബോധം ഉണ്ടാവാമെന്നും അതുകൊണ്ട് അവ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയാണെന്നും പലരും അഭിപ്രായപ്പെട്ടു. 1994-ല്‍ കെവിന്‍ മോയ് എന്ന ഒരാള്‍ തന്‍റെ രണ്ടാഴ്ച മാത്രം പ്രായം ഉള്ള കുഞ്ഞിനെ പാലത്തിന്‍റെ മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു.



പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാലത്തിലൂടെ നടന്നുപോകുന്നവര്‍ക്ക് ഒരു നിമിഷനേരത്തേക്ക് നിരാശ അനുഭവപ്പെടുന്നു എന്ന് പ്രചാരണം ആരംഭിച്ചു. പാലത്തിന്‍റെ പേരിലുള്ള ദുരൂഹതകള്‍ വര്‍ദ്ധിക്കുകയായിരുന്നു. മരിച്ചുപോയ ലേഡി ഓവര്‍ട്ടണിന്‍റെ പ്രേതം പാലത്തില്‍ അലഞ്ഞുനടക്കുന്നുണ്ടെന്നും അവരാണ് നായാകളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതെന്നും വാര്‍ത്തകള്‍ പരന്നു. ഒടുവില്‍ Overtoun പാലത്തില്‍ നടക്കുന്ന നായകളുടെ അസാധാരണമായ വാര്‍ത്തകള്‍ ശാസ്ത്രശാഖയുടെ ശ്രദ്ധയില്‍പ്പെട്ടു. മൃഗങ്ങളെ ചികിത്സിക്കുന്ന മനോരോഗ വിദഗ്ദ്ധനായ ഡേവിഡ് സാന്റ്സ് ഓവര്‍ട്ടണ്‍ പാലത്തെക്കുറിച്ച് പഠനം നടത്തി. പഠനത്തിനായി നായകളെയും ഉള്‍പ്പെടുത്തിയിരുന്നു. പാലത്തിന്‍റെ ചുവട്ടില്‍ നിന്ന് നീര്‍നായ വര്‍ഗ്ഗത്തില്‍പ്പെട്ട മിങ്ക് എന്ന മൃഗത്തിന്‍റെയോ, എലിയുടെ മൂത്രത്തിന്‍റെ ഗന്ധം പാലത്തിലൂടെ പോവുന്ന നായകളെ പ്രകൊപിപ്പിക്കാം എന്നും പാലത്തില്‍ നിന്നുള്ള ആഴത്തിന്‍റെ തോത് തിരിച്ചറിയാതെ നായകള്‍ താഴേക്ക് ചാടുന്നതാനെന്നും ഡേവിഡ് അവകാശപ്പെട്ടു. പക്ഷെ മിങ്ക് എന്ന മൃഗം ആ പരിസരത്ത് ഒന്നും ഇല്ലെന്ന് പരിസരവാസികള്‍ അറിയിച്ചു. ഒരുകാലത്ത് പലതരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന Working Dogs എന്ന വിഭാഗത്തില്‍പ്പെടുന്ന നായകളെ ജോലിയൊന്നും ചെയ്യിക്കാതെ കൂടിനകത്ത് തന്നെ ഇട്ട് വളര്‍ത്തുമ്പോള്‍ അവയ്ക്ക് വിഷാദം ഉണ്ടാവാമെന്നും മാനസികരോഗം ബാധിച്ച ഇത്തരം നായകള്‍ പാലത്തിന്‍റെ മുകളില്‍ നിന്ന് ചാടുന്നതാണ് എന്ന് മറ്റു ചില ശാസ്ത്രഞ്ജന്‍മാരും അഭിപ്രായപ്പെട്ടു. ഇതിനിടയില്‍ പാലത്തെയും, നായകളെയും ബന്ധപ്പെടുത്തി പലതരത്തിലുള്ള സിദ്ധാന്ധങ്ങളും പുറത്തുവന്നു. പക്ഷെ അവക്കൊന്നും ഒരു ഏകീകൃത അഭിപ്രായത്തില്‍ എത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ലേഡി ഓവര്‍ട്ടണിന്‍റെ പ്രേതത്തില്‍ വിശ്വസിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായി. ഇന്ന് സ്കൊട്ട്ലണ്ടിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രമാണ് Overtoun bridge. ഈ അത്ഭുതപാലം കാണാന്‍ മാത്രമായി നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.
   ഓവര്‍ട്ടണ്‍ പാതയിലൂടെ നായകളെയും കൂടെ കൊണ്ട് പോകുന്നവര്‍ സൂക്ഷിക്കുക എന്നൊരു സൂചിക ഇപ്പോള്‍ പാലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. Overtoun പാലത്തില്‍ നിന്ന് എന്തുകൊണ്ട് നായകള്‍ ചാടുന്നു എന്ന് കൃത്യമായി ഉത്തരം തരേണ്ടത്‌ ശാസ്ത്രമാണ്. അടുത്തുതന്നെ ശാസ്ത്രം ഒരു കൃത്യമായ ഉത്തരം ചരിത്രത്തിന് സമ്മാനിക്കുമെന്ന് വിശ്വസിക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം