*80 ലക്ഷത്തോളം മനുഷ്യരെ വിഴുങ്ങിയ മല*
തെക്കന്‍ അമേരിക്കയുടെ വടക്കു മുതല്‍ തെക്കു വരെ നീണ്ടു കിടക്കുന്ന പര്‍വ്വത നിരയാണ് ആന്‍ഡസ്. ആന്‍ഡസിന്‍റെ ശിഖരങ്ങളിലൊന്നായ സെറോ റികോയുടെ ചുവട്ടിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നഗരങ്ങളിലൊന്നു സ്ഥിതി ചെയ്യുന്നത്. റിച്ച് മൗണ്ടെയ്ന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നഗരത്തിന് ഇവിടുത്തെ ഖനികള്‍ മൂലം ലഭിച്ച ദുഷ്പേരാണ് മനുഷ്യനെ തിന്നുന്ന മലകള്‍ എന്നത്. 1545 ലാണ് സ്പാനിഷുകാര്‍ ഇവിടെ ഖനനം ആരംഭിക്കുന്നത്. വെള്ളിയ്ക്കു വേണ്ടിയാണ് ഇവിടെ ഖനികള്‍ കുഴിച്ചത്. തദ്ദേശീയരായ 30 ലക്ഷത്തോളം ജനങ്ങളെ അടിമകളാക്കിയാണ് ഖനികളില്‍ പണിയെടുക്കാനായി നിയോഗിച്ചത്. അശാസ്ത്രീയമായ അന്നത്തെ ഖനന രീതികളാണ് പതിനായിരങ്ങളുടെ
ജീവനെടുക്കാന്‍ ഈ മല കാരണമായത്. ഇതുകൂടാതെ പകര്‍ച്ച വ്യാധിയും പട്ടിണിയും ദുരിതം വർധിപ്പിച്ചു. സ്പാനിഷുകാര്‍ തിരികെ പോയിട്ടും ഖനികള്‍ മൂലമുള്ള ദുരിതങ്ങള്‍ ഏതാണ്ട് സമാനമായ അവസ്ഥയില്‍ ഇപ്പോഴും തുടരുകയാണ്. യുവാക്കളടക്കം വര്‍ഷം തോറും നൂറുകണക്കിനാളുകളാണ്
ഇന്നും ബൊളീവിയയില്‍ സ്ഥിതി ചെയ്യുന്ന ഈ ഖനികളില്‍ മരണപ്പെടുന്നത്. ചരിത്രകാരന്‍മാരുടെ കണക്കുകളനുസരിച്ച് ആറു നൂറ്റാണ്ടുകള്‍ക്കിടെയിൽ 80 ലക്ഷത്തോളം മനുശ്യ ജീവനുകൾ ഈ മലയടിവാരത്തുള്ള ഖനികളില്‍ പൊലിഞ്ഞിട്ടുണ്ട്. മറ്റൊരു ഖനിമേഖലയിലും ഉണ്ടാകാത്തത്ര ഭീകരമായ മരണ സംഖ്യയാണ് സെറോ റിക്കോയുടെ ഖനികളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. മലയിടിച്ചിൽ മൂലമാണ് ഭൂരിഭാഗം ആളുകളും ഇവിടെ ഖനികൾക്കുള്ളിൽ മരണപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് മനുഷ്യരെ തിന്നുന്ന മലയെന്ന ദുഷ്പേര് സെറോറിക്കോയ്ക്ക് നല്‍കിയിരിക്കുന്നതും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ