പോസ്റ്റുകള്‍

നവംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

പാഴ്സികളുടെ ശവസംസ്കാരം

ഇമേജ്
ഇന്ത്യയിലെ വളരെക്കുറച്ചുമാത്രം അംഗസംഖ്യയുള്ള ഒരു മതമാണ് പാഴ്സി. ലോകവ്യാപകമായിത്തന്നെ ഏതാണ്ട് ഒരുലക്ഷത്തോളം ജനസംഖ്യയുള്ള ഇവർ ഇന്ത്യയിൽ പ്രധാനമായും മുംബൈ നഗരത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു മതസ്ഥരെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രീതിയിലാണ് പാഴ്സികൾ മരണമടഞ്ഞവരുടെ ശവസംസ്കാരം നടത്തുന്നത്. ശവശരീരം കഴുകന്മാർക്ക് ഭക്ഷണമായി നൽകുകയാണ് ഇവർ ചെയ്യുന്നത്. പാഴ്സികളുടെ മതവിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ പ്രത്യേക രീതിയിലൂള്ള ശവസംസ്കാരത്തിലൂടെ പ്രകടമാകുന്നത്. ഭൂമിയും അഗ്നിയും വളരെ വിശുദ്ധമായ വസ്തുക്കളാണെന്നും, ശവശരീരം അവയെ ദുഷിപ്പിക്കും എന്ന വിശ്വാസം മൂലമാണ് ഇവർ മറ്റു മതസ്ഥരെപ്പോലെ ശവശരീരം ദഹിപ്പിക്കുകയോ മണ്ണിൽ മറവു ചെയ്യുകയോ ചെയ്യാത്തത്. Towers of silence, Mumbai ബോംബേയിലെ മലബാർ കുന്നിലെ തൂങ്ങുന്ന പൂന്തോട്ടം (hanging gardens)-ത്തിനടുത്താണ് പാഴ്സികളുടെ ഒരു ശ്മശാനമായ നിശ്ശബ്ദഗോപുരങ്ങൾ (towers of silence) സ്ഥിതി ചെയ്യുന്നത്. ശവശരീരം, അലങ്കരിച്ച മഞ്ചലിൽ ഇവിടെ കൊണ്ടുവന്ന് പ്രത്യേക സ്ഥലത്ത് വക്കുകയും, ശവവാഹകർ കൈകൊട്ടുന്നതോടെ ഇവിടത്തെ വൻഗോപുരങ്ങൾക്കു മുകളിലെ കൂടുകളിൽ നിന്ന് കഴുകന്മാരെത്തി ഈ ശവ

കാലിക്കറ്റ്

ഇമേജ്
   കാലിക്കറ്റ് എന്നൊരു പേര് ഇന്ത്യൻ ഭൂപടത്തിൽ ഇന്നു കാണാൻ കഴിയുന്നെങ്കിൽ അത് നമ്മുടെ കേരളത്തിൽ അല്ല. കാരണം കേരളത്തിലെ കാലിക്കറ്റ് "കോഴിക്കോട് " എന്നാക്കി പുനർനാമകരണം ചെയ്തിട്ടുണ്ട്. പക്ഷെ ഇന്ത്യയിൽ ഇപ്പോഴും കാലിക്കറ്റ് ഉണ്ട്. അത് പക്ഷെ കേന്ദ്രഭരണ പ്രദേശമായ ആന്ഡമാനിലാണ്. കാലിക്കറ്റ് മാത്രമല്ല തിരൂരും, മഞ്ചേരിയും, വണ്ടൂരുമൊക്കെ ഇവിടെയുണ്ട്. മലബാർ കലാപത്തിൽ പങ്കെടുത്തതിന്, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്തതിനു ബ്രിട്ടീഷ്കാർ നാട് കടത്തിയ മഞ്ചേരിക്കാരും, കാലിക്കറ്റ്കാരും, തിരൂർക്കാരുമെല്ലാം സ്വാതന്ത്ര്യനന്തരം തിരിച്ചു പോകാനാവാതെ ഇവിടെ കുടുങ്ങിയപ്പോൾ അവർ ഒരേ നാട്ടിൽ നിന്നുള്ളവർ ഒരുമിച്ചൊരു പ്രദേശത്ത് താമസിക്കാൻ തുടങ്ങി. അതിനു സ്വന്തം നാടിന്റെ പേരും നൽകി. കാലാപാനി എന്ന സെല്ലുലാർ ജയിൽ Kalapani Jail - Andaman      മലയാളിക്ക് കാലാപാനിയെ പരിചയപ്പെടുത്തേണ്ട ആവശ്യം വരില്ല. എങ്കിലും കാലാപാനിയുടെ ചരിത്ര പശ്ചാത്തലത്തിലേക്ക് അൽപം സഞ്ചരിക്കാമല്ലേ. ജയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് കാലാപാനി എന്നറിയപ്പെട്ടിരുന്ന ഈ സെല്ലുല്ലാർ ജയിൽ സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ ആൻഡമാൻ ദ്

ദുർമന്ത്രവാദം

ഇമേജ്
"ലോകത്ത് പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ ഉറപ്പായും നെഗറ്റീവ് എനർജി യും ഉണ്ടാകും" ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ദുർമന്ത്രവാദം നടത്തിയിരുന്നു. അഥർവ്വവേദത്തിലാണ് ദുർമന്ത്രവാദത്തെ പറ്റി പരാമർശിക്കുന്നത്. മാന്ത്രിക വിദ്യയേ തിന്മക്കായി ഉപയോഗിക്കുന്നതാണ് ദുർമന്ത്രവാദം. ഒടി, മുഷ്ടി, മുറിവ്,മാരണം,സ്തംഭനം,വശ്യം,മോഹനം,ആകർഷണം,തുടങ്ങിയ പല മന്ത്രവാദ കാര്യങ്ങളും, മലയൻ,പാണൻ,മണ്ണാൻ,പുള്ളുവൻ,വേലൻ,കനിഷൻ, കൊപ്പാലൻ,പുലയൻ, പറയൻ, മാവിലൻ,കുറിച്യൻ,പണിയൻ തുടങ്ങിയ സമുദായങ്ങളിൽ പെട്ട മാന്ത്രികർ ആഭിചാര ക്രിയകൾക്ക്‌ വേണ്ടിയും വ്യക്തികളുടെ പ്രതേക കാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയും ചെയ്യുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. മാരണം ___ ഭൈരവാദി പഞ്ചമൂര്‍ത്തികളെയോ, മറ്റു വനമൂര്‍ത്തികളെയോ, ജപിച്ചയക്കുകയെന്നത് ഇതിന്റെ ഒരു വശമത്രെ. ശത്രുസംഹാരഹോമം, വനദേവതകള്‍ക്കും മറ്റുമുള്ള പുറബലി, തട്ടുംകുരുതിയും, കോഴിബലി എന്നിവ മാരണക്രിയക്കുവേണം. മരണം വരെ സംഭവിക്കാവുന്ന ക്ഷുദ്രകര്‍മവിധികള്‍ മാരണത്തിലുണ്ടെന്നുകാണാം. ഒടി ____ ശത്രുനാശത്തിനുള്ള മറ്റൊരു ആഭിചാര കര്‍മമാണ് ഒടി. ഒടിവെച്ചത് കടന്നാലാണ് അതിന്റെ ദോഷം ബാധിക്കു