Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

കാലിക്കറ്റ്

   കാലിക്കറ്റ് എന്നൊരു പേര് ഇന്ത്യൻ ഭൂപടത്തിൽ ഇന്നു കാണാൻ കഴിയുന്നെങ്കിൽ അത് നമ്മുടെ കേരളത്തിൽ അല്ല. കാരണം കേരളത്തിലെ കാലിക്കറ്റ് "കോഴിക്കോട് " എന്നാക്കി പുനർനാമകരണം ചെയ്തിട്ടുണ്ട്. പക്ഷെ ഇന്ത്യയിൽ ഇപ്പോഴും കാലിക്കറ്റ് ഉണ്ട്. അത് പക്ഷെ കേന്ദ്രഭരണ പ്രദേശമായ ആന്ഡമാനിലാണ്. കാലിക്കറ്റ് മാത്രമല്ല തിരൂരും, മഞ്ചേരിയും, വണ്ടൂരുമൊക്കെ ഇവിടെയുണ്ട്. മലബാർ കലാപത്തിൽ പങ്കെടുത്തതിന്, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്തതിനു ബ്രിട്ടീഷ്കാർ നാട് കടത്തിയ മഞ്ചേരിക്കാരും, കാലിക്കറ്റ്കാരും, തിരൂർക്കാരുമെല്ലാം സ്വാതന്ത്ര്യനന്തരം തിരിച്ചു പോകാനാവാതെ ഇവിടെ കുടുങ്ങിയപ്പോൾ അവർ ഒരേ നാട്ടിൽ നിന്നുള്ളവർ ഒരുമിച്ചൊരു പ്രദേശത്ത് താമസിക്കാൻ തുടങ്ങി. അതിനു സ്വന്തം നാടിന്റെ പേരും നൽകി.
കാലാപാനി എന്ന സെല്ലുലാർ ജയിൽ

Kalapani Jail - Andaman
     മലയാളിക്ക് കാലാപാനിയെ പരിചയപ്പെടുത്തേണ്ട ആവശ്യം വരില്ല. എങ്കിലും കാലാപാനിയുടെ ചരിത്ര പശ്ചാത്തലത്തിലേക്ക് അൽപം സഞ്ചരിക്കാമല്ലേ. ജയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് കാലാപാനി എന്നറിയപ്പെട്ടിരുന്ന ഈ സെല്ലുല്ലാർ ജയിൽ സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ ആൻഡമാൻ ദ്വീപിലെ പോർട്ട് ബ്ലയറിലാണ്. കാലാപാനി എന്ന സെല്ലുലാർ ജയിൽ 350-ലധികം കി. മി. നീളത്തിൽ വ്യാപിച്ച് കിടക്കുന്ന ദ്വീപ സമൂഹമാണ് അന്തമാൻ. ചെറുതും വലുതുമായ 180 ദ്വീപുകളുണ്ട് അന്തമാനിൽ. തലസ്ഥാന നഗരമായ പോർട്ട് ബ്ലയറിലാണ് കാലാപാനി സ്ഥിതി ചെയ്യുന്നത്. ഇംഗ്ലീഷ് നാവികനായ ആർച്ച് ബാൾഡ് ബ്ലയറുടെ നാമമാണ് ഈ നഗരത്തിന് നൽകപ്പെട്ടിരിക്കുന്നത്.അദ്ദേഹമാണ് ബ്രിട്ടീഷ് കപ്പലുകള് സുരക്ഷിതമായി സൂക്ഷിക്കാനായി ആന്ഡമാന് കണ്ടെത്തിയതും ജയില് സ്ഥാപിച്ചതും.

TSS maharaja ship
     1857 ൽ നടന്ന ഒന്നാം സ്വതന്ത്ര സമരതോട് അനുബന്ധിച്ചു ബ്രിട്ടീഷുകാർ ആൻഡമാൻ ദ്വീപുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചു. ശിപായി ലഹളയിൽ പങ്കെടുത്ത ആളുകളെ ഇങ്ങോട് നാടുകടത്തി. പ്രതികൂലമായ കാലാവസ്ഥയിലും തടവുകാരെ ഉപയോഗിച്ച് അവർ ഇവിടം വാസ യോഗ്യമാക്കി തീർത്തു. പിന്നെയും ഇവിടെ തടവുകാർ വന്നു കൊണ്ടേ ഇരുന്നു. പ്രതിരോധിച്ചവരെയും സഹിക്കവയ്യാതെ രക്ഷപെടാൻ ശ്രമിച്ചവരെയും കൊന്നൊടുക്കി. ദ്വീപിലെ തടവുകാരുടെ എണ്ണം വർധിച്ചപ്പോൾ അവരെ താമസിപ്പിക്കാൻ വേണ്ടി നിർമിച്ചതാണ് സെല്ലുലാർ ജയിൽ. 1922 ൽ TSS മഹാരാജ എന്ന കപ്പലിൽ ആണ് ആദ്യമായി ഏറെനാട്ടിൽ നിന്നും, മലബാറിലെയും, വള്ളുവനാട്ടിലെയും സമരക്കാർ ആൻഡമാനിൽ എത്തിയത്. 1921 ലെ മലബാർ കലാപത്തിൽ പങ്കെടുത്തവരെയാണ് മടക്കമില്ലാത്ത കലാപാനിയിലേക്ക് നാട് കടത്തിയത്.

      പതിവിൽ നിന്നും വ്യത്യസ്തമായി TSS മഹാരാജ എന്ന കപ്പലിന്റെ റൂട്ടിൽ ചെറിയ മാറ്റമുണ്ടായിരുന്നു. ആദ്യം പോയത് മദ്രാസിലേക്കായിരുന്നു. പതിവ് പോലെ ബംഗാളി, പഞ്ചാബി കുറ്റവാളികളയിരുന്നു കപ്പലിൽ. മദ്രാസിൽ നിന്നും മറ്റൊരു വിഭാഗം കൂടി കപ്പലിൽ ലോഡ് ചെയ്യപ്പെട്ടു. മുഷിഞ്ഞ ഒറ്റമുണ്ടും, കയ്യിലെ ഭാണ്ഡക്കെട്ടുകളുമായി കപ്പൽ കയറിയ അവരിൽ ഭൂരിഭാഗവും ബെല്ലാരി ജയിലിൽ നിന്നും ആന്ഡമാനിലേക് അയക്കപ്പെട്ട മാപ്പിളമാരായിരുന്നു. കപ്പലിലെ ഏറ്റവും ചൂടേറിയ ലോവർ ഡെക്കിലെ പ്ലാറ്റഫോമിലേക്കും, അതിലൊരുക്കിയ ജയിലുകളിലേക്കുമാണ് ഇവർ നയിക്കപ്പെട്ടത്.
       രേഖകൾ പ്രകാരം 4500 പേരാണ് മലബാർ കലാപത്തിൽ പങ്കെടുത്തതിന് ബെല്ലാരി ജയിലിൽ അടക്കപ്പെട്ടത്. പക്ഷെ ബെല്ലാരി ജയിലിന് 1500 തടവ് പുള്ളികളെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇതിനെ തുടർന്നാണ് മാപ്പിള തടവ്കാരെ ആന്ഡമാനിലേക്ക് കൊണ്ട് പോകാനും, കലാപാനിയിൽ തടവുകാരാക്കാനുമുള്ള തീരുമാനം ബ്രിട്ടീഷ് അധികാരികൾ കൈ കൊണ്ടത്.. ഹിച്കോക്കാണ് ഈ തീരുമാനത്തിന് പിന്നിൽ എന്നാണ് പല ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. ആന്ഡമാനിലെ ഇൻഫ്രാ സ്ട്രക്ച്ചർ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി കഠിനാധ്വാനം ചെയ്യാൻ ബ്രിട്ടീഷ് ഭരണകൂടത്തിന് കൂടുതൽ മാൻപവർ ആവശ്യമായിരുന്നു താനും.. തടവ് പുള്ളികളെയാണ് അവർ ഇതിന് വേണ്ടി ഉപയോഗിച്ചിരുന്നത്. കൂടുതൽ മാപ്പിള പോരാളികളെ ആന്ഡമാനിലേക്ക് അയക്കാനുള്ള തീരുമാനം ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രക്ഷോഭങ്ങളെ തുടർന്ന് തീരുമാനം മാറ്റി വെക്കുകയായിരുന്നു.
    ഏപ്രിൽ 1922 ൽ കപ്പൽ പോർട്ടബളയറിൽ നങ്കൂരമിട്ടു. തടവുകാരെ ജയിലിലേക്ക് മാറ്റപ്പെട്ടു. ആദ്യ കാഴ്ചയിൽ ആൻഡമാൻ മലബാറിൽ നിന്നും വ്യത്യസ്തമായിരുന്നില്ല. കേരളം പോലെതന്നെ പച്ചപ്പ് നിറഞ്ഞ മണ്ണ്. മലബാർ പോലെത്തന്നെ അല്പം ചൂടേറിയ കാലാവസ്ഥ. ഈ കാലത്തു വേറെയും കുറ്റം ചാർത്തപ്പെട്ട തടവ് പുള്ളികൾ ആന്ഡമാനിലെത്തിക്കൊണ്ടിരുന്നു. ഇതിൽ വഹാബി മൂവേമെന്റിൽ പെട്ടവരുമുണ്ടായിരുന്നു.ആന്ധ്രയിലെ Rumpa revolt ലും,ബർമയിലെ Tharawady rebellion ലും പങ്കെടുത്തുവെന്ന കുറ്റം ചാർത്തപ്പെട്ട തടവ് പുള്ളികളായിരുന്നു കൂടുതലും.
        പോർട്ടബളയറിൽ ആദ്യത്തെ ബാച്ച് തടവ് പുള്ളികൾ എത്തിയത് 1922 ഏപ്രിൽ 22നായിരുന്നു. ഇതിൽ അതിശയിപ്പിക്കുന്ന വസ്തുത എന്തെന്നാൽ ആദ്യത്തെ മാപ്പിള തടവുകാരുടെ കൂട്ടത്തിൽ ഒരു നമ്പൂതിരിയും, നാല് നായന്മാരും ഉണ്ടായിരുന്നു എന്നതാണ്. 1924ൽ ജയിലധികൃതർ ബ്രിട്ടീഷ് പാർലിമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം പോർട്ട് ബ്ലയറിൽ 1235 മാപ്പിളമാർ ഉണ്ടായിരുന്നു. അതിൽ 72 പേരാണ് സെല്ലുലാർ ജയിലിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ കൃഷിക്കാരും മറ്റുമാണെന്നായിരുന്നു ജയിലധികൃതരുടെ പ്രസ്താവന. ആ സമയത്ത് ദ്വീപിനെ മനുഷ്യവാസമാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. അത് കൊണ്ട് തന്നെ ആൻഡമാനിൽ സ്ഥിരതാമസമാക്കാൻ തയ്യാറായവരോട് വളരെ ഉദാരമായ നയങ്ങളായിരുന്നു ബ്രിട്ടീഷ്കാർ കൈ കൊണ്ടത്. സമ്മതമറിയിച്ച പലരെയും ജയില്മോചിതരാക്കി. കുടുംബവുമായി താമസിക്കാൻ ആഗ്രഹിച്ചവർക്ക് കരയിൽ നിന്നും സൗജന്യമായി കുടുംബത്തെ കൊണ്ടുവരാനുള്ള സൗകര്യങ്ങൾ വരെ ഒരുക്കി. ദ്വീപിൽ കൃഷിയെ പ്രോത്സാഹിപ്പിച്ചു.
         യഥാർധത്തിൽ ഔദ്യോഗിക രേഖകൾ പ്രകാരം 1302 പേരാണ് ആദ്യ ബാച്ചിൽ പോർട്ട് ബ്ലയറിൽ എത്തിയ മാപ്പിളമാർ. അതിൽ 90 പേര് മരണപ്പെട്ടു, 79 പേർ കരയിൽ തിരിച്ചെത്തി. ശേഷിച്ച 1133 ൽ 754 പേർ കുറ്റവാളികളും ബാക്കിയുള്ളവർ self supporters മായിരുന്നു. 1932 ൽ ഇത് 1882 ആയി വർധിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്താണ് ജപ്പാൻ ആൻഡമാനിൽ ബോംബിടുന്നത്. 1942ലായിരുന്നു ഇത് ഇതിനെ തുടർന്ന് മാർച്ചിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ദ്വീപിൽ നിന്നും പിൻവാങ്ങി. ദ്വീപ് ഏറ്റെടുത്ത ജപ്പാൻ തുടക്കത്തിൽ സൗഹാര്ദപരമായാണ് ജയില്പുള്ളികളോട് ഇടപെട്ടത്. തടവ് പുള്ളികളെ അവർ ജയിൽ മോചിതരാക്കി. ആ കാലഘട്ടത്തിൽ ഏതാണ്ട് 6000 കുറ്റവാളികളും, ആൻഡമാനിൽ ജനിച്ചു വളർന്ന 12000 പേരുമായിരുന്നു താമസക്കാർ. എന്നാൽ വരും വർഷങ്ങളിൽ ഇന്ത്യക്കാരിൽ പലരും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും, ജപ്പാന്കാരാൽ കൊലചെയ്യപ്പെടുകയും ചെയ്തു. ആ സമയത്തുണ്ടായിരുന്ന പ്രകൃതി വിഭവങ്ങളുടെ ലഭ്യതയും പോപ്പുലേഷനും തമ്മിൽ ഉണ്ടായ ക്ലഷും പോപ്പുലേഷൻ കുറയ്ക്കേണ്ടത് ആവശ്യമായി വന്നതും ഇതിനു വഴിവെച്ചിരിക്കാം.
ഇന്ന് ആന്ഡമാനിലെ ജനസംഖ്യയിൽ നല്ലൊരു ശതമാനം പേരുടെയും തായ്വേരുകൾ മലബാറിലും, വള്ളുവനാട്ടിലുമാണ്.. മലയാളം ഭാഷയുടെ പ്രാദേശിക വേർഷനാണ് ഇവരുടെ ഭാഷ. ഈ സമൂഹത്തിലെ കരണവർമാർ ഇന്നും കേരളത്തോടുള്ള അഗാധമായ സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നവരാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം