പോസ്റ്റുകള്‍

huge mirror എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

സൂര്യപ്രകാശം ഇല്ലാത്ത Viganella

ഇമേജ്
      വടക്കൻ ഇറ്റലിയിലെ ഒരു കൊച്ചു മലയോര ഗ്രാമമാണ് Viganella. പ്രസിദ്ധമായ റ്റൂറിന്‍ (Turin) നഗരത്തില്‍ നിന്നും ഏകദേശം 120 കിലോമീറ്റര്‍ വടക്ക് കിഴക്കായി ആണ് ഇത് സ്ഥിതി ചെയ്യുന്നത് . 13.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ഈ ഗ്രാമത്തില്‍ (comune) ഏകദേശം ഇരുന്നൂറില്‍ താഴെ മാത്രം ആളുകള്‍ ആണ് താമസിക്കുന്നത്. ഒരു സാധാരണ ഇറ്റാലിയന്‍ ഗ്രാമത്തിനുള്ള എല്ലാ പ്രത്യേകതകളും, സൗകര്യങ്ങളും Viganella ക്ക് ഉണ്ടായിരുന്നു ; ഒന്നൊഴിച്ച് ! എന്താണെന്നോ ? സൂര്യപ്രകാശം !!!! ങേ ! ഇങ്ങനെയൊരു സ്ഥലമോ എന്ന് ചിന്തിച്ചേക്കാം . പക്ഷെ സത്യമാണ് , പക്ഷെ ഈ പ്രകാശമില്ലായ്മ്മ എപ്പോഴുമില്ല . വര്‍ഷത്തില്‍ ഏകദേശം മൂന്ന് മാസത്തോളം ആണ് പ്രശനം. സൂര്യഗ്രഹണം പോലെ ഒരു ഭീമന്‍ നിഴല്‍ വന്ന് ഈ ഗ്രാമത്തെ മൂടും . ഇത് ഉണ്ടാക്കുന്നതോ , ചുറ്റുമുള്ള മലകളും ! ഉയര്‍ന്നു നില്‍ക്കുന്ന മലകള്‍ സൂര്യനെ മറയ്ക്കുന്നതാണ് പ്രശനം . ശീതകാലം തുടങ്ങുമ്പോള്‍ ആണ് ഈ ഗതികേട് ആരംഭിക്കുന്നത് . നവംബർ പതിനൊന്നിന് അസ്തമിക്കുന്ന സൂര്യനെ ഇവർ പിന്നീട് കാണുന്നത് ഏകദേശം എണ്‍പത്തി മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് ഫെബ്രുവരി രണ്ടിനാണ് ! അത്രയും നാള്‍ പക...