പോസ്റ്റുകള്‍

ജൂൺ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഓപ്പറേഷൻ ദുബായ് – ഹോട്ടൽ റൂമിലെ അതിവിദഗ്ധമായ കൊലപാതകം

ഇമേജ്
മൊസാദിനെപോലെ ഇത്രയും കൃത്യതയുള്ള ഒരു ഭരണകൂട കൊലയാളി സംഘം ഇന്ന് ലോകത്ത്‌ വേറെ ഉണ്ടോ എന്ന കാര്യം  സംശയമാണ്. അത്ര കൃത്യമാണ് അവരുടെ ഓരോ മിഷനും . അങ്ങനെ ഉള്ളവയിൽ ഒന്നാണ് ദുബായിൽ വെച്ച് അതിവിദഗ്തമായി ഇസ്രായേൽ നടപ്പാക്കിയ ഹമാസ് നേതാവായ മഹ്മൂദ് അൽ മഹ്ബൂഹ് ന്റെ കൊലപാതകം . ➡മിഷൻ :- ഓപ്പറേഷൻ ദുബായ് ➡സ്ഥലം :- ദുബായ് ➡തീയതി :- 19 ജനുവരി 2010 ➡ലക്ഷ്യം :- മഹ്മൂദ്_അൽ_മഹ്ബൂഹ് ➡ആക്രമണ രീതി :- കൊലപാതകം ➡ആയുധം :- മസ്സിൽ റിലാക്സെന്റ് ഇഞ്ചക്ഷൻ ➡കൃത്യം നിർവഹിച്ചത് - ഇസ്രായേൽ-മൊസാദ്        2010 ജനുവരി 20. ഏകദേശം ഉച്ച നേരം. ദുബായ് എയർപോർട്ടിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാനാ നക്ഷത്ര ഹോട്ടലിലെ 230 ആം നമ്പർ മുറി രാവിലെ മുതൽ തുറന്നു കാണാത്തതിനാൽ ജീവനക്കാരിലൊരാൾ തട്ടിവിളിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും മറുപടിയില്ല. അയാൾ മാനേജരെ വിവരമറിയിച്ചു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് ഇലക്ട്രോണിക് കീ കാർഡ് ഉപയോഗിച്ച് മുറി തുറന്നു. അവിടെ ബെഡിൽ ഒരാൾ കിടപ്പുണ്ടായിരുന്നു. ഇന്നലെ ചെക്ക് ഇൻ ചെയ്ത ആളാണ്. അവർ പരിശോധിച്ചു നോക്കി. ആൾ മരിച്ചിരുന്നു. ശരീരം മരവിച്ചിട്ടുണ്ട്. ബോഡി ഉടൻ ആശുപത്രിയിലേയ്ക്കു നീക്കം ചെയ്തു. ദുബായ് പോ

സൂര്യപ്രകാശം ഇല്ലാത്ത Viganella

ഇമേജ്
      വടക്കൻ ഇറ്റലിയിലെ ഒരു കൊച്ചു മലയോര ഗ്രാമമാണ് Viganella. പ്രസിദ്ധമായ റ്റൂറിന്‍ (Turin) നഗരത്തില്‍ നിന്നും ഏകദേശം 120 കിലോമീറ്റര്‍ വടക്ക് കിഴക്കായി ആണ് ഇത് സ്ഥിതി ചെയ്യുന്നത് . 13.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ഈ ഗ്രാമത്തില്‍ (comune) ഏകദേശം ഇരുന്നൂറില്‍ താഴെ മാത്രം ആളുകള്‍ ആണ് താമസിക്കുന്നത്. ഒരു സാധാരണ ഇറ്റാലിയന്‍ ഗ്രാമത്തിനുള്ള എല്ലാ പ്രത്യേകതകളും, സൗകര്യങ്ങളും Viganella ക്ക് ഉണ്ടായിരുന്നു ; ഒന്നൊഴിച്ച് ! എന്താണെന്നോ ? സൂര്യപ്രകാശം !!!! ങേ ! ഇങ്ങനെയൊരു സ്ഥലമോ എന്ന് ചിന്തിച്ചേക്കാം . പക്ഷെ സത്യമാണ് , പക്ഷെ ഈ പ്രകാശമില്ലായ്മ്മ എപ്പോഴുമില്ല . വര്‍ഷത്തില്‍ ഏകദേശം മൂന്ന് മാസത്തോളം ആണ് പ്രശനം. സൂര്യഗ്രഹണം പോലെ ഒരു ഭീമന്‍ നിഴല്‍ വന്ന് ഈ ഗ്രാമത്തെ മൂടും . ഇത് ഉണ്ടാക്കുന്നതോ , ചുറ്റുമുള്ള മലകളും ! ഉയര്‍ന്നു നില്‍ക്കുന്ന മലകള്‍ സൂര്യനെ മറയ്ക്കുന്നതാണ് പ്രശനം . ശീതകാലം തുടങ്ങുമ്പോള്‍ ആണ് ഈ ഗതികേട് ആരംഭിക്കുന്നത് . നവംബർ പതിനൊന്നിന് അസ്തമിക്കുന്ന സൂര്യനെ ഇവർ പിന്നീട് കാണുന്നത് ഏകദേശം എണ്‍പത്തി മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് ഫെബ്രുവരി രണ്ടിനാണ് ! അത്രയും നാള്‍ പകല്‍ എന്ന് വെച്ചാല്‍

ഓപ്പറേഷൻ എന്റബെ അഥവാ തണ്ടർബോള്ട്ട്

ഇമേജ്
      ഇസ്രായേലിന്റെ മൊസാദ് എന്ന ചാരസംഘടനയെക്കുറിച്ചറിവില്ലാത്തവര്‍ ചുരുക്കമായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമവും ശക്തവുമായ ചാരസംഘടനയാണത്. അമേരിക്കയുടെ സി ഐ ഏ, റഷ്യയുടെ കെജിബി, ബ്രിട്ടന്റെ എം16 തുടങ്ങിയ പല വിഖ്യാത ചാരസംഘടന കളെക്കാളും സുശക്തവും കണിശമാര്‍ന്നതും പ്രഹരശേഷിയുള്ളതുമായ സംഘടനയാണ് മൊസാദ്. മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു റസ്ക്യൂ മിഷൻ ആയിരുന്നു #ഓപ്പറേഷൻ_എന്റബെ  അഥവാ #തണ്ടർബോള്ട്ട് Entebbe Airport ➡തിയതി  :- 1976 ജൂലൈ 4 ➡സ്ഥലം    :- എന്റബെ വിമാനത്താവളം, ഉഗാണ്ട ➡ഫലം       :- വൻവിജയം      1976 ജൂണ്‍ 27 ഞായറാഴ്ച . എയര്‍ ഫ്രാന്‍സിന്‍റെ 139 ആം നമ്പര്‍ വിമാനം ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്നും 246 യാത്രക്കാരുമായി പറന്നുയര്‍ന്നു. Air France 139 പിന്നീട് പാരീസില്‍ ഇറങ്ങിയ വിമാനം ഉച്ചക്ക് 12.30 നു വീണ്ടും 58 യാത്രകരെയും കൂട്ടി ആകാശ വിതാനത്തില്‍ എത്തി .എന്നാല്‍ ഇരുപത്തി ഒന്ന് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയം ഉണ്ടായിരുന്ന ക്യാപ്റ്റന്‍ ‍ മഷേല്‍ ബാകോസയും മറ്റ് 12 ജീവനക്കാരും ഒരിക്കലും കരുതിയിരുന്നില്ല , വിമാനത്തിലെ തങ്ങളുടെ മാന്യ അതിഥിക

തൂത്തൻഖാമുനും മായയും

ഇമേജ്
'ആദ്യം എനിക്കൊന്നും കാണാന്‍ വയ്യായിരുന്നു. കല്ലറയില്‍ നിന്ന് വരുന്ന ചുടുകാറ്റില്‍ മെഴുകുതിരികള്‍ ആളിക്കത്തുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞ് അരണ്ട ആ വെളിച്ചവുമായി എന്റെ കണ്ണുകള്‍ പൊരുത്തപ്പെട്ടപ്പോള്‍ മഞ്ഞുപടലങ്ങള്‍ക്കിടയിലൂടെ ഒരു കല്ലറയുടെ അകം തെളിഞ്ഞു വന്നു. വിചിത്രമായ മൃഗങ്ങള്‍, പ്രതിമകള്‍, സ്വര്‍ണ്ണം, എങ്ങും പൊന്നിന്റെ തിളക്കം മാത്രം.. ഞാന്‍ പകച്ചു നില്‍ക്കെ ഒപ്പമുള്ള കാര്‍ണര്‍വണ്‍ പ്രഭു ചോദിക്കുന്നത് കേട്ടു. 'എന്തെങ്കിലും കാണാമോ?' വാക്കുകള്‍ക്കായി തപ്പിത്തടഞ്ഞുകൊണ്ട് ഞാന്‍ എങ്ങിനെയോ പറഞ്ഞു. 'കാണാം. വിസ്മയകരമായ കാഴ്ചകള്‍!'  Thuthankhamun Death Mask Howard Carter രാജാക്കന്മാരുടെ താഴ്‌വര എന്നറിയപ്പെടുന്ന പ്രദേശത്ത് ഏറ്റവും ഒടുവിലായി 1922ല്‍ കണ്ടെത്തിയ തൂത്തന്‍ഖാമന്‍ എന്ന ഫറോവയുടെ ശവകുടീരത്തെപ്പറ്റി ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റ് ഹൊവാര്‍ഡ് കാര്‍ട്ടര്‍ രേഖപ്പെടുത്തിയതാണിത്. ആ നിലവറയ്ക്കകത്തെ മൂന്ന് സ്വര്‍ണ്ണപേടക ങ്ങളിലൊന്നില്‍ ഒരു മമ്മിയുടെ രൂപത്തില്‍ തൂത്തന്‍ഖാമന്റെ ശവശരീരമുണ്ടായിരുന്നു!. Stripped of all its jewels, the mummy of Tutankhamun remai

സവാളയുടെ രഹസ്യം

ഇമേജ്
എന്നാണ് ഇവൻ നമ്മുടെ തീൻ മേശകളിൽ എത്തിയത് ? സവാള ഉള്‍പ്പെടുന്ന അലിയം കുടുംബത്തില്‍ ഏകദേശം 600 ഇനങ്ങള്‍ ഉണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. എങ്കിലും നമ്മുടെ തീന്‍മേശയില്‍ ഉപയോഗിക്കുന്ന അളവ്‌ വളരെ കുറവാണ്‌. ഉള്ളിവില ഉയര്‍ന്നപ്പോള്‍ സാധാരണക്കാരന്റെ ചങ്കിടിപ്പു കൂടിയത്‌ എന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടാണ്‌ പൊള്ളുന്ന വിലയിലും മരുന്നിനായെങ്കിലും ആളുകള്‍ സവാള വാങ്ങാന്‍ താല്‍പര്യപ്പെടുന്നത്‌? സവാളയുടെ സവിശേഷതകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഇതിനുള്ള ഉത്തരമായി. അലിയം സീപ എന്ന ശാസ്‌ത്രിയ നാമത്തില്‍ അറിയപ്പെടുന്ന സവാള, ലില്ലികുടുംബത്തില്‍പ്പെട്ടതാണ്‌. വെള്ളുത്തുള്ളിയും ചുവന്നുള്ളിയുമൊക്കെ ഇതേ കുടുംബക്കാര്‍ തന്നെ. ആയിരത്താണ്ടുകള്‍ക്ക്‌ മുമ്പ്‌... യൂറോപ്പ്‌, വടക്കേ അമേരിക്ക, ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍, ഏഷ്യ എന്നിവടങ്ങളിലാണ്‌ സവാള കൂടുതലായി വളരുന്ന പ്രദേശങ്ങള്‍. ബിസി 4000 - മാണ്ടിനു മുന്‍പുതന്നെ സവാള മനുഷ്യന്‍ ഉപയോഗിച്ചിരുന്നതായി ചരിത്ര ഗവേഷകര്‍ പറയുന്നു. രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ മുറിവേറ്റ പട്ടാളക്കാരുടെ ചികിത്സയ്‌ക്ക്‌ ഉള്ളിയുടെ പേസ്‌റ്റും നീരും ഉപയോഗിച്ചിരുന്നു. സവാള

പുരാതന ഇന്ത്യയിലെ പ്രപഞ്ച ശാസ്ത്ര കല്പനകൾ (Cosmological concepts of Ancient India)

ഇമേജ്
എല്ലാ പുരാതന സംസ്കാരങ്ങൾക്കും അവരുടേതായ പ്രപഞ്ച സിദ്ധാന്തങ്ങളും ,കല്പനകളും ഉണ്ടായിരുന്നു .അതാതു സംസ്കാരങ്ങളുടെ അറിവും ,ഭാവനയും ,ചിന്തകളും ,തത്വജ്ഞാനവുമാണ് ആ സിദ്ധാന്തങ്ങളിലും കല്പനകളിലും നിഴലിച്ചിരുന്നത് .അത് ടെലിസ്കോപ്പുകളോ മറ്റു വാനനിരീക്ഷണയന്ത്രങ്ങളോ ഒന്നും ഇല്ലായിരുന്നു .അവനവന്റെ കണ്ണും ,ബുദ്ധിയും ചിന്തകളും ,യുക്തിയും മാത്രമായിരുന്നു സിദ്ധാന്തങ്ങളുടെയും കല്പനകളുടെയും അടിസ്ഥാനം .അതിനാൽ തന്നെ പല പുരാതന പ്രപഞ്ച സിദ്ധാന്തങ്ങളും ഇന്നത്തെ ദ്രിഷ്ട്ടിയിൽ തികഞ്ഞ മിഥ്യാധാരണകളാണ് . മറ്റു പുരാതന സംസ്കാരങ്ങളെപ്പോലെ ഭാരതീയ ചിന്തകരും എന്താണീ കാണുന്ന പ്രപഞ്ചമെന്നും ,അതെങ്ങനെയുണ്ടായി എന്നും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്താണെന്നും ഗാഢമായി ചിന്തിക്കുകയുണ്ടായി .പുരാതന ഇന്ത്യയിലെ ഋഷിമാർ കാര്യകാരണങ്ങളെക്കുറിച്ച മുൻവിധികളില്ലാതെ ചിന്തിക്കുന്നതിൽ ആഗ്ര ഗണ്യരായിരുന്നു . ഇന്നേക്കും 3500 കൊല്ലം മുൻപ് രച്ചതെന്ന് പാശ്ചാത്യരും പൗര സ്ത്യരുമായ ചിന്തകരും ഭാഷാശാസ്ത്ര വിദഗ്ധരും കരുതുന്ന(6) ഋക് വേദത്തിൽ തന്നെ നമ്മുടെ പൂർവികരുടെ പ്രപഞ്ചത്തെയും അതിന്റെ ഉത്പത്തിയെയും പറ്റിയുള്ള ധാരണകൾ വ്യക്തമാക്കപ്പെട്ടിട

ഉറുമ്പുകൾ

ഇമേജ്
Myrmecia pyriformis ant Queen ലോകത്തിലെ ഏറ്റവും അപകടകാരിയായ ഉറുമ്പ് ഓസ്ട്രേലിയയുടെ തീരപ്രദേശത്താണുള്ളത്. പേര് മിർമിസിയ പെരിഫോർമിസ് ബുൾഡോഗ് ഉറുമ്പുകൾ എന്നറിയപ്പെടുന്ന ഉറുമ്പു കുടുംബത്തിലെ അംഗങ്ങളാണ് ഇവർ. മാരകവിഷമുള്ള ഈ ഉറുമ്പിന് മനുഷ്യരെ കൊല്ലാനുള്ള ശേഷിയുണ്ട്. ഈ ഉറുമ്പുകളുടെ കടിയേറ്റ് മനുഷ്യർക്ക് ജീവൻ നഷ്ടമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓട്ടക്കാരൻ ****** Sahara silver ants ഏറ്റവും വേഗതയുള്ള ഉറുമ്പ് സഹാറ സിൽവർ ഉറുമ്പാണ്. മണിക്കൂറിൽ ഒന്നേമുക്കാൽ കിലോ മീറ്റർ വേഗത്തിൽ ഓടാൻ ഇവർക്കു കഴിയും. ഈ വേഗത അത്ര കുറവാണെന്നു കരുതരുതേ. സ്വന്തം ശരീരത്തിന്റെ നീളത്തിന്റെ നൂറിരട്ടി ദൂരം ഒരു സെക്കന്റിൽ ഓടാൻ ഇവർക്കു കഴിയും. മനുഷ്യന് സ്വന്തം നീളത്തിൽ വെറും ആറിരട്ടി ദൂരം മാത്രമേ സെക്കന്റിൽ ഓടാനാവൂ! എത്രയുറുമ്പുകൾ? ******** ഭൂമിയിൽ ആകെയെത്ര ഉറുമ്പുകൾ ഉണാചടാവും? ഒരു പ്രദേശത്തു കാണുന്ന ഉറുമ്പുകളുടെ എണ്ണം വച്ച് ശാസ്ത്രജ്ഞർ ഭൂമിയിലെ ആകെ ഉറുമ്പിന്റെ എണ്ണം കണക്കാക്കിയിട്ടുണ്ട്. എത്രയെന്നോ? പത്ത് quadrillion. അതായത് 10 എഴുതി 15 പൂജ്യം ഇടുന്ന സംഖ്യ!10,000,000,000,000,000 വമ്പൻ

ഇരുണ്ട ദ്രവ്യം (DARK MATTER ) - ഇനിയും പിടിതരാത്ത ഒരു പ്രഹേളിക

ഇമേജ്
      ഇപ്പോൾ നിലവിലുള്ള സിദ്ധാന്തങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ 5% മാത്രമാണ് സാധാരണ ദ്രവ്യം , 27% ഇരുണ്ട ദ്രവ്യം , 68% ഇരുണ്ട ഊർജം. സാധാരണ ദ്രവ്യം എന്നാൽ പ്രോട്ടോണും ന്യൂട്രോണും എലെക്ട്രോണും ഒക്കെ ചേർന്ന ബാര്യോനിക് മാറ്റർ (Baryonic Matter). മനുഷ്യനെയും മറ്റു ജീവികളെയും സൂര്യനെയും , പ്രപഞ്ചത്തിലെ മറ്റെല്ലാ ദൃശ്യ വസ്തുക്കളെയും (Observable Objects) നിർമിച്ചിരിക്കുന്നത് സാധാരണ ദ്രവ്യം കൊണ്ടാണ് .     സാധാരണ ദ്രവ്യത്തെ കാണാം സാധാരണ ദ്രവ്യ വസ്തുക്കൾ തമ്മിൽ പ്രതിപ്രവർത്തിക്കും. ഇവ പ്രകാശം പുറപ്പെടുവിക്കും ആഗിരണം ചെയുകയും ചെയ്യും .പക്ഷെ ഇരുണ്ട ദ്രവ്യത്തിന് ദ്രവ്യമാനം (mass) മാത്രമേയുളൂ. അത് സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവർത്തിക്കില്ല . അപ്പോൾ ഇരുണ്ട ദ്രവ്യം എന്താണ് എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഒറ്റവാക്യത്തിലുള്ള ഉത്തരം ഇതാണ്. ഇരുണ്ട ദ്രവ്യം :-- സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവർത്തിക്കാത്ത എല്ലാ ദ്രവ്യവും ഇരുണ്ട ദ്രവ്യം ആയി കണക്കാക്കപ്പെടുന്നു .    എന്താണ് ഈ ഇരുണ്ട ദ്രവ്യം എന്ന് ഇപ്പോഴും കൃത്യമ

പുരാതന ഇന്ത്യയിലെ പ്രപഞ്ച ശാസ്ത്ര കല്പനകൾ (Cosmological concepts of Ancient India)

ഇമേജ്
എല്ലാ പുരാതന സംസ്കാരങ്ങൾക്കും അവരുടേതായ പ്രപഞ്ച സിദ്ധാന്തങ്ങളും ,കല്പനകളും ഉണ്ടായിരുന്നു. അതാതു സംസ്കാരങ്ങളുടെ അറിവും ,ഭാവനയും ,ചിന്തകളും ,തത്വജ്ഞാനവുമാണ് ആ സിദ്ധാന്തങ്ങളിലും കല്പനകളിലും നിഴലിച്ചിരുന്നത് .അത് ടെലിസ്കോപ്പുകളോ മറ്റു വാനനിരീക്ഷണയന്ത്രങ്ങളോ ഒന്നും ഇല്ലായിരുന്നു .അവനവന്റെ കണ്ണും ,ബുദ്ധിയും ചിന്തകളും ,യുക്തിയും മാത്രമായിരുന്നു സിദ്ധാന്തങ്ങളുടെയും കല്പനകളുടെയും അടിസ്ഥാനം .അതിനാൽ തന്നെ പല പുരാതന പ്രപഞ്ച സിദ്ധാന്തങ്ങളും ഇന്നത്തെ ദ്രിഷ്ട്ടിയിൽ തികഞ്ഞ മിഥ്യാധാരണകളാണ്. മറ്റു പുരാതന സംസ്കാരങ്ങളെപ്പോലെ ഭാരതീയ ചിന്തകരും എന്താണീ കാണുന്ന പ്രപഞ്ചമെന്നും ,അതെങ്ങനെയുണ്ടായി എന്നും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്താണെന്നും ഗാഢമായി ചിന്തിക്കുകയുണ്ടായി. പുരാതന ഇന്ത്യയിലെ ഋഷിമാർ കാര്യകാരണങ്ങളെക്കുറിച്ച മുൻവിധികളില്ലാതെ ചിന്തിക്കുന്നതിൽ ആഗ്ര ഗണ്യരായിരുന്നു . ഇന്നേക്കും 3500 കൊല്ലം മുൻപ് രചിച്ചതെന്നു  പാശ്ചാത്യരും പൗരസ്ത്യരുമായ ചിന്തകരും ഭാഷാശാസ്ത്ര വിദഗ്ധരും കരുതുന്ന ഋക് വേദത്തിൽ തന്നെ നമ്മുടെ പൂർവികരുടെ പ്രപഞ്ചത്തെയും അതിന്റെ ഉത്പത്തിയെയും പറ്റിയുള്ള ധാരണകൾ വ്യക്തമാക്കപ്പെട്ടിട്