പോസ്റ്റുകള്‍

Bear Grylls എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

സാഹസികത ഇവിടെയുണ്ട് : ബെയർ ഗ്രിൽസ്

ഇമേജ്
ശുദ്ധ  തട്ടിപ്പാണത് ....! അതി സങ്കീർണ്ണത   നിറഞ്ഞ  നിമിഷങ്ങൾ  അതിജീവിക്കാൻ  എന്ന വ്യാജേന , സാമർഥ്യം  നേടിയ   ഒരു വിദഗ്ധ  ഉപദേശകനെ  ഒപ്പം കൂട്ടി  നടത്തുന്ന  നാടകം ...വടക്കൻ  അയർലന്റിലെ  ഒരു  പ്രമുഖ  പത്രം  കുറിച്ചതായിരുന്നു  അത് ....ഏകദേശം  എട്ടു  വർഷമായി  കാണും ....അമേരിക്കയിൽ  നിന്നാരംഭിച്ച  എഡ്യുക്കേഷണൽ ടെലിവിഷൻ  നെറ്റ് വർക്കിന്‌  ഇന്ത്യയടക്കം  ലോകമെമ്പാടും  പ്രേക്ഷകരെ  നേടി കൊടുത്ത  ഒരു  പരിപാടിയെ  കുറിച്ചായിരുന്നു  ആ  വാർത്ത ....ചാനലിന്റെ  പേര്  ഡിസ്‌കവറി ..... ! പ്രൊഗ്രാമിന്റെ  പേര്  MAN v/s WILD .....!   2006 മാർച്ചിൽ  ആരംഭിച്ചു  2011 നവംബറിൽ  സംപ്രേക്ഷണം  അവസാനിപ്പിച്ച  നിരവധി  എപ്പിസോഡുകൾ....!   പ്രത്യേകിച്ച്  ഒരു  മുഖവുരയുടെ  ആവശ്യമേയില്ലെന്ന്  തോന്നുന്നു ....ബെയർ  ഗ്രിൽസ്  എന്ന  ബ്രിട്ടീഷ് സാഹസികന്റെ   എന്ന പേര്  കേട്ടാൽ  തന്നെ  ഓർമ്മ  വരുന്ന കുറെ  രംഗങ്ങൾ  നമ്മുടെ  മനസ്സിലുണ്ട് .....റോബിൻസൺ  ക്രൂസോ എന്ന  കൃതിയിൽ വിവരിക്കുന്ന  പോലെ  ഒറ്റപ്പെട്ടു  പോയ  സന്ദർഭങ്ങൾ ..കൂട്ടിനു  സ്വന്തം  നിഴൽ  മാത്രം ...നാം  എന്ത്  ചെയ്യും ....? പ്രകൃതിയുമായി  എത്രത്തോളം  ഇഴചേർന്ന്  ജീവ