1960കളിലാണ് ഹാക്കിങ് എന്ന പദം ഉത്ഭവിക്കുന്നത്. ആധുനിക കമ്പ്യൂട്ടിങ് സിസ്റ്റം ഉപയോഗിച്ച് വരികയും മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിലെ കമ്പ്യൂട്ടര്‍ ലാബില്‍ കുട്ടികള്‍ കമ്പ്യൂട്ടറിനെക്കുറിച്ച് പഠിച്ച് വരികയും ചെയ്യുന്ന സമയത്താണ് ഈ പദം ജനിക്കുന്നത്. ഈ സിസ്റ്റം വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കുറച്ച് ആളുകള്‍ ഉണ്ടായിരുന്നു. അവരായിരുന്നു ഹാക്കര്‍മാരായി അന്ന് അറിയപ്പെട്ടത്. യഥാര്‍ത്ഥ പ്രോഗ്രാമര്‍മാര്‍ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയിരുന്ന കമ്പ്യൂട്ടര്‍ കോഡുകള്‍ കൈക്കലാക്കാന്‍ സാധിച്ചിരുന്ന ഒരു വിഭാഗം പ്രോഗ്രാമര്‍മാരായിരുന്നു ഇവര്‍. ഇത്തരം ഹാക്കര്‍മാരില്‍ പലരും കമ്പ്യൂട്ടര്‍ ഇന്‍ഡസ്ട്രിയെ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധിച്ചവര്‍ ആയിരുന്നു. ഫോണ്‍ ഹാക്കര്‍മാരുടെ വരവോടെ 70കളായപ്പോഴേക്കും ഈ പദത്തിന് ഒരു മോശം സ്ഥാനം ലഭിച്ചുതുടങ്ങി. ഇതില്‍ ശ്രദ്ധിക്കപ്പെട്ടത് ജോണ്‍ ഡ്രാപ്പര്‍ ആയിരുന്നു. സൗജന്യമായി കോളുകള്‍ ചെയ്യാന്‍ പ്രാദേശിക, അന്താരാഷ്ട്ര ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ ഹാക്ക് ചെയ്യാനുള്ള സൂത്രങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. കമ്പ്യൂട്ടര്‍ ഹാക്കിങ് ...