Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത...

ഹാക്കിങ് ഉണ്ടായതു എങ്ങനെ

1960കളിലാണ് ഹാക്കിങ് എന്ന പദം ഉത്ഭവിക്കുന്നത്. ആധുനിക കമ്പ്യൂട്ടിങ് സിസ്റ്റം ഉപയോഗിച്ച് വരികയും മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിലെ കമ്പ്യൂട്ടര്‍ ലാബില്‍ കുട്ടികള്‍ കമ്പ്യൂട്ടറിനെക്കുറിച്ച് പഠിച്ച് വരികയും ചെയ്യുന്ന സമയത്താണ് ഈ പദം ജനിക്കുന്നത്. ഈ സിസ്റ്റം വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കുറച്ച് ആളുകള്‍ ഉണ്ടായിരുന്നു. അവരായിരുന്നു ഹാക്കര്‍മാരായി അന്ന് അറിയപ്പെട്ടത്. യഥാര്‍ത്ഥ പ്രോഗ്രാമര്‍മാര്‍ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയിരുന്ന കമ്പ്യൂട്ടര്‍ കോഡുകള്‍ കൈക്കലാക്കാന്‍ സാധിച്ചിരുന്ന ഒരു വിഭാഗം പ്രോഗ്രാമര്‍മാരായിരുന്നു ഇവര്‍.

ഇത്തരം ഹാക്കര്‍മാരില്‍ പലരും കമ്പ്യൂട്ടര്‍ ഇന്‍ഡസ്ട്രിയെ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധിച്ചവര്‍ ആയിരുന്നു. ഫോണ്‍ ഹാക്കര്‍മാരുടെ വരവോടെ 70കളായപ്പോഴേക്കും ഈ പദത്തിന് ഒരു മോശം സ്ഥാനം ലഭിച്ചുതുടങ്ങി. ഇതില്‍ ശ്രദ്ധിക്കപ്പെട്ടത് ജോണ്‍ ഡ്രാപ്പര്‍ ആയിരുന്നു. സൗജന്യമായി കോളുകള്‍ ചെയ്യാന്‍ പ്രാദേശിക, അന്താരാഷ്ട്ര ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ ഹാക്ക് ചെയ്യാനുള്ള സൂത്രങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. കമ്പ്യൂട്ടര്‍ ഹാക്കിങ് ലോകത്തെ പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമാക്കിക്കൊടുത്ത ആദ്യത്തെ മെയിന്‍സ്ട്രീം ചിത്രം 1983ലെ 'വാര്‍ ഗെയിംസ്' ആയിരുന്നു. ഇതേ വര്‍ഷമാണ് 414 എന്നറിയപ്പെടുന്ന ആറ് ടീനേജര്‍മാരെ ഡസന്‍ കണക്കിന് കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ ഹാക്ക് ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. ഈ സംഭവം ഏറെ ശ്രദ്ധ നേടി. സൂത്രശാലികളും ബുദ്ധിമാന്മാരുമായ ഹാക്കര്‍മാരുടെ പേരും സമൂഹത്തില്‍ സ്ഥാനം നേടി.

കുപ്രസിദ്ധിയിലേക്ക്
********************
70കളില്‍ ഹാക്കിങ് പ്രവൃത്തികള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും 1989ല്‍ യുഎസ് മിലിട്ടറി കമ്പ്യൂട്ടറുകളെ ഹാക്ക് ചെയ്ത് വിവരങ്ങള്‍ കെജിബിയ്ക്ക് കൈമാറിയ സൈബര്‍ ചാരവൃത്തിയാണ് ലോക ശ്രദ്ധ നേടിയത്. കാള്‍ കോച്ച് എന്ന ഹാക്കര്‍ നേതൃത്വം നല്‍കിയ ജര്‍മ്മന്‍ ഹാക്കര്‍മാരുടെ ഒരു സംഘമായിരുന്നു ഇതിന് പിന്നില്‍. ഹാക്കിങ് കുറ്റമേറ്റുപറഞ്ഞ കോച്ചിനെ പിന്നീട് ഒരു വനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതും വാര്‍ത്താപ്രാധാന്യം നേടി. ഇന്ന് ഹാക്കര്‍മാര്‍ രണ്ട് തരമാണ്. കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളെ ആക്രമിച്ച രേഖകള്‍ മോഷ്ടിക്കുന്ന ബ്ലാക്ക് ഹാറ്റ്‌സ് അഥവാ ക്രാക്കേഴ്‌സ്, മറ്റൊന്ന് വൈറ്റ് ഹാറ്റ്‌സ് അഥവാ ഹാക്കേഴ്‌സ്. വൈറ്റ് ഹാറ്റ്‌സ് എന്ന ഹാക്കിങ് സമൂഹം നിയമവിധേയമായ ഹാക്കിങ് നടത്തുന്നവരാണ്. അതായത് നെറ്റ്‌വര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കമ്പനികള്‍ നിയമിക്കുന്ന ഹാക്കര്‍മാരാണിവര്‍. ക്രാക്കര്‍മാരില്‍ കുപ്രസിദ്ധനായിരുന്നു ജോന്നാഥന്‍ ജെയിംസ്. നാസാ കമ്പ്യൂട്ടര്‍ ക്രാക്ക് ചെയ്ത് 17 ലക്ഷം ഡോളറിന്റെ സോഫ്റ്റ്‌വെയര്‍ ജോന്നാഥന്‍ മോഷ്ടിച്ചിരുന്നു. 

ഹാക്കര്‍മാരുടെ സൂത്രം
***********************
ഹാക്കര്‍മാര്‍ സാധാരണ ഉപയോഗിക്കുന്ന സൂത്രപ്പണികള്‍ പാസ്‌വേര്‍ഡ് മോഷണമാണ്. ഉപഭോക്താവിന്റെ കമ്പ്യൂട്ടറില്‍ കയറി മോഷണം നടത്താന്‍ ട്രോജന്‍ വൈറസുകളുടെ സഹായവും ഇവര്‍ തേടാറുണ്ട്. ഇന്റര്‍നെറ്റില്‍ ചെലവിടുന്ന ഓരോ നിമിഷവും ഹാക്കിങിനെക്കുറിച്ചുള്ള ബോധത്തോടെയാകണം ഉപഭോക്താവ് പ്രവര്‍ത്തിക്കുന്നതെന്ന് സുമനസ്സുകളായ ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരേയും ആകര്‍ഷിക്കുന്ന പദങ്ങളും ലിങ്കുകളുമാകും ഹാക്കര്‍ ഉള്‍പ്പെടുന്ന സൈബര്‍ കുറ്റവാളികള്‍ ഉപഭോക്താക്കളുടെ മുന്നിലേക്ക് വെയ്ക്കുകയെന്നതിനാല്‍ വരുംവരായ്കകള്‍ ചിന്തിക്കാതെയുള്ള പ്രവൃത്തികള്‍ കുറക്കണമെന്നും ഇവര്‍ പറയുന്നു.
#Wiki

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം