പോസ്റ്റുകള്‍

what is pin എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

പിൻകോഡുകൾക്ക് പിന്നിലുള്ള കഥ

ഇമേജ്
രാജ്യത്തുള്ള പോസ്റ്റ് ഓഫീസുകൾ തിരിച്ചറിയാൻ ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് 1972 ഓഗസ്റ്റ് 15 ന് പിൻകോഡ് സംവിധാനം നിലവിൽ വരുത്തി. പോസ്റ്റൽ ഇൻഡക്സ് നമ്പർ എന്നതാണ് ഇതിന്റെ പൂർണ്ണ രൂപം. കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ അന്നത്തെ അഡിഷണൽ സെക്രട്ടറി ആയിരുന്ന ശ്രീറാം ബിക്കാജി വേലങ്കറാണ് ഇന്ത്യന്‍ പിന്‍കോഡിന്റെ ഉപഞ്ജാതാവ് . ഈ ഒരു സംവിധാനം നിലവിൽ വരുന്നതിന് മുന്നേ "വഴി" എന്നാണ് സ്ഥലം അറിയുവാൻ ചേർത്തിരുന്നത്. അതായത് കലൂർ, കൊച്ചി വഴി എന്നാണ് കത്തുകളിൽ എഴുതിയിരുന്നത്. പിൻകോഡിലെ അക്കങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്? Postal Index Number പിന്‍കോഡിലെ ആദ്യത്തെ അക്കം പ്രദേശത്തിനെ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ആകെ ഒമ്പത് പിന്‍ പ്രദേശങ്ങളാണുള്ളത്. അതില്‍ എട്ടെണ്ണം ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളേയും ഒരെണ്ണം ആര്‍മി പോസ്റ്റല്‍ സര്‍വീസിനേയും സൂചിപ്പിക്കുന്നു. 1 - ഡെല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, ചണ്ഢീഗഡ് 2 - ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് 3 - രാജസ്ഥാന്‍, ഗുജറാത്ത്, ദാമന്‍ & ദിയു, ദാദ്ര & നാഗര്‍ ഹവേലി 4 - ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ 5 - ആന