രാജ്യത്തുള്ള പോസ്റ്റ് ഓഫീസുകൾ തിരിച്ചറിയാൻ ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് 1972 ഓഗസ്റ്റ് 15 ന് പിൻകോഡ് സംവിധാനം നിലവിൽ വരുത്തി. പോസ്റ്റൽ ഇൻഡക്സ് നമ്പർ എന്നതാണ് ഇതിന്റെ പൂർണ്ണ രൂപം. കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ അന്നത്തെ അഡിഷണൽ സെക്രട്ടറി ആയിരുന്ന ശ്രീറാം ബിക്കാജി വേലങ്കറാണ് ഇന്ത്യന്‍ പിന്‍കോഡിന്റെ ഉപഞ്ജാതാവ് . ഈ ഒരു സംവിധാനം നിലവിൽ വരുന്നതിന് മുന്നേ "വഴി" എന്നാണ് സ്ഥലം അറിയുവാൻ ചേർത്തിരുന്നത്. അതായത് കലൂർ, കൊച്ചി വഴി എന്നാണ് കത്തുകളിൽ എഴുതിയിരുന്നത്.
പിൻകോഡിലെ അക്കങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്?
 |
| Postal Index Number |
പിന്‍കോഡിലെ ആദ്യത്തെ അക്കം പ്രദേശത്തിനെ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ആകെ ഒമ്പത് പിന്‍ പ്രദേശങ്ങളാണുള്ളത്. അതില്‍ എട്ടെണ്ണം ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളേയും ഒരെണ്ണം ആര്‍മി പോസ്റ്റല്‍ സര്‍വീസിനേയും സൂചിപ്പിക്കുന്നു.
1 - ഡെല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, ചണ്ഢീഗഡ്
2 - ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്
3 - രാജസ്ഥാന്‍, ഗുജറാത്ത്, ദാമന്‍ & ദിയു, ദാദ്ര & നാഗര്‍ ഹവേലി
4 - ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ
5 - ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലുങ്കാന, യാനം (പുതുച്ചേരിയിലെ ഒരു ജില്ല)
6 - കേരളം, തമിഴ്നാട്, പുതുച്ചേരി (യാനം എന്ന ജില്ല ഒഴികെ), ലക്ഷദ്വീപ്
7 - പശ്ചിമ ബംഗാള്‍, ഒറീസ, ആസാം, സിക്കിം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, മേഘാലയ, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
8 - ബീഹാര്‍, ഝാര്‍ഖണ്ഡ്
9 - സൈനിക തപാലാഫീസ് (APO), ഫീല്‍ഡ് പോസ്റ്റ് ഓഫീസ് (FPO).
രണ്ടാമത്തെ അക്കം സൂചിപ്പിക്കുന്നത് പ്രദേശത്തില്‍ ഉള്‍പ്പെടുന്ന സ്ഥലത്തേയാണ്. മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നത് സോര്‍ട്ട് ചെയ്യുന്ന ജില്ലയെയാകുന്നു. അവസാനത്തെ മൂന്ന് അക്കങ്ങള്‍ സൂചിപ്പിക്കുന്നത് ഓരോ ജില്ലയിലേയും പോസ്റ്റ് ഓഫീസുകളേയാണ്. അപ്പോൾ 673502 എന്ന നമ്പർ ഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് എന്ന ജില്ലയിലെ എടച്ചേരി പോസ്റ്റ് ഓഫീസിനെ സൂചിപ്പിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ