പോസ്റ്റുകള്‍

mermaid എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഗുഹാചിത്രങ്ങളിലെ മത്സ്യകന്യകമാര്‍!

ഇമേജ്
കടല്‍യാത്ര നടത്തിയിരുന്ന നാവികരെ അതിമനോഹരമായ ഗാനങ്ങള്‍കൊണ്ടും ദേവതാസമാനമായ ആകാരഭംഗികൊണ്ടും വശീകരിച്ചു ചുംബിച്ചു കടലിലേക്ക് ആഴ്ത്തി ജീവനെടുക്കുന്ന മത്സ്യസുന്ദരിമാരുടെ കഥകള്‍ പതിനാറാം നൂറ്റാണ്ടു മുതലേ പ്രചരിച്ചിരുന്നു. The Little Mermaid പോലുള്ള വിശ്വവിഖ്യാതമായ കൃതികള്‍ അവരുടെ സൗന്ദര്യത്തെയും മായികശക്തിയേയും കുറിച്ചുള്ള മനുഷ്യസങ്കല്‍പ്പങ്ങള്‍ക്ക് വീണ്ടും ഉദ്ദീപനമായി. പത്തൊമ്പതാം നൂറ്റാണ്ട് ഇത്തരം കഥകള്‍ ഉപയോഗപ്പെടുത്തിയുള്ള ധാരാളം മുതലെടുപ്പിനും സാക്ഷ്യം വഹിച്ചിരുന്നു. ക്യാപ്റ്റന്‍ ഈഡ്സിന്‍റെ തട്ടിപ്പായിരുന്നു ഇതില്‍ ശ്രദ്ധേയം. ഇദ്ദേഹം കടലില്‍ നിന്നു ലഭിച്ചതാണെന്ന് അവകാശപ്പെട്ടു ഒരു മത്സ്യകന്യകയുടെ ജഡം ബ്രിട്ടനില്‍ ഉടനീളം വര്‍ഷങ്ങളോളം പ്രദര്‍ശിപ്പിച്ചു. താമസിയാതെ ഈ പ്രദര്‍ശനങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യമേറിയതോടെ ജഡം പരിശോധനാവിധേയമാക്കി. പരിശോധിച്ചപ്പോഴോ?!  ജഡത്തിന്‍റെ തലയോട് ഒരു മനുഷ്യകുരങ്ങിന്‍റെത്... അതിന്‍റെ തലയിലെയും മുഖത്തെയും ചര്‍മ്മം കൃതിമമായി കൂട്ടിചേര്‍ത്തിരിക്കുന്നു. അരയ്ക്ക്കീഴോട്ടുള്ള ഭാഗം ഒരു വലിയ മത്സ്യത്തിന്‍റെത്... ചുരുക്കത്തില്‍ ഒരു മനുഷ്യകുരങ്ങിന്‍റെ അരയ്ക്ക്