പോസ്റ്റുകള്‍

samsung corporation എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

സാംസങ്ങിന്റെ കഥ

ഇമേജ്
സാംസങ് എന്ന് കേൾക്കുമ്പോൾ ഗ്യാലക്സി ഫാേണും, TV, വാഷിoഗ് മെഷീൻ ഇവയൊക്കെ ആണ് എല്ലാർക്കും ഓർമ വരുക. എന്നാൽ ഇതു മാത്രമല്ല. 80 ഓളം മറ്റു ബിസിനസ് മേഖലകളിൽ ലോകത്ത് മുൻപന്തിയിലാണവർ എന്നറിയാമോ? 1938-ൽ കൊറിയയിലെ (ഇപ്പോൾ ദക്ഷിണ കൊറിയയിൽ) ദേഗു എന്ന നഗരത്തിൽ ബ്യൂങ്-ചുൽ ലീ ആരംഭിച്ച സംരംഭം. ആദ്യകാല പേർ സാംസങ് സാംഘോ എന്നായിരുന്നു. ബ്യൂങ്-ചുൽ ലീ ഒരു ചെറിയ സൂപ്പർ മാർക്കറ്റും നൂഡിൽസ് ഉണ്ടാകൂന്ന കമ്പനിയുമായിട്ടാ യിരുന്നു തുടക്കം . പിന്നീട് പഞ്ചസാര ,കമ്പിളി രംഗത്തേക്ക് തിരിഞ്ഞു. പിന്നീടങ്ങോട്ട് കൈവെക്കാത്ത മേഖലകളില്ല . സാംസങ്ങിന്റെ ആദ്യ കാല ഓഫീസിൽ കൊറിയൻ മീനുകൾ, പച്ചകറികൾ, പഴങ്ങൾ തുടങ്ങിയവ മഞ്ജൂരിയ, ബെയ്ജിങ്ങ് എന്നിടങ്ങളിലേക്ക് കയറ്റുമതിയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പത്തു വർഷങ്ങൾക്കുള്ളിൽ, നിരവധി മില്ലുകളും മിഠായി കടകളും ആരംഭിച്ച സാംസങ് പിന്നീട് വളർന്നു പന്തലിക്കുകയായിരുന്നു. "സാംസങ്" എന്ന കൊറിയൻ വാക്കിന്റെ അർഥം മൂന്നു നക്ഷത്രങ്ങൾ എന്നാണ്. 1969-ൽ സാംസങ്-സാന്യോ ഇലക്ട്രോണിക്സ് തുടങ്ങിയതാണ് സാംസങ്ങിനെ ഇലക്ട്രിക്കൽ ഉല്പന്നങ്ങളുടെ വ്യാപാരത്തിലേക്ക് എത്തിച്ചത് (1977-ൽ ഇതിനെ സാംസങ്