പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ആരെയും പ്രചോദിപ്പിക്കുന്ന ഒരു പ്രതികാര കഥ

ഇമേജ്
Ferrari vs Lamborghini കുട്ടിക്കാലം മുതൽ ദാരിദ്ര്യത്തിൽ ജീവിച്ച ഒരാൾ പ്രതികാരം ചെയ്യുന്നു, ആരോട് ? തന്റെ കൂട്ടുകാരോടോ സമൻമ്മാരോടോ അല്ല , ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഫെരാരിയോട് ! എന്നിട്ട് അവരെക്കാൾ മികച്ച ഒരു കാർ കമ്പനി ഉണ്ടാക്കുന്നു. പേര് “ ലംബോർഗിനി ” കേൾക്കുമ്പോൾ ആർക്കും കെട്ടുകഥയായി തോന്നാം പക്ഷെ സത്യമാണ്. ലക്ഷ്യബോധവും ആത്മാർത്ഥമായ പ്രയത്നവുമുണ്ടെങ്കിൽ ആർക്കും ഈ ലോകത്ത് കീഴടക്കാനാവാത്തതായി ഒന്നുമില്ല എന്ന സത്യം… ചരിത്രം ഫെറൂസ്സിയ ലംബോർഗിനി ഫെറൂസ്സിയ ലംബോർഗിനി എന്നായിരുന്നു ആ കുട്ടിയുടെ പേര് . 1916 ഏപ്രില്‍  28-ന് ഇറ്റലിയിലെ റിനാസ്സോ (Renazzo di Cento) എന്ന ഗ്രാമത്തില്‍ മുന്തിരിത്തോട്ടത്തിലെ തൊഴിലാളിയായ ആന്‍റോണിയോയ്ക്കും എവലിന ലാംബോര്‍ഗിനിക്കും (Antonio and Evelina Lamborghini) അവന്‍ പിറന്നു. അന്നന്നത്തെ ആഹാരത്തിനായി വയലിൽ കഠിനമായി ജോലിയെടുക്കുന്ന ലംബോർഗിനി എന്ന ദരിദ്ര കർഷകന്റെ മകൻ. കുട്ടിക്കാലത്തേ വയലിൽ പണിയെടുക്കുന്ന അച്ഛനെ സഹായിക്കാൻ കുഞ്ഞു ഫെറൂസ്സിയക്ക് തെല്ലും മടി ഉണ്ടായിരുന്നില്ല. അക്കാലത്ത് വയലുകളിൽ പണിക്ക് കൊണ്ടുവന്നിരുന്ന ട്രാക്റ്ററുകൾ

പിൻകോഡുകൾക്ക് പിന്നിലുള്ള കഥ

ഇമേജ്
രാജ്യത്തുള്ള പോസ്റ്റ് ഓഫീസുകൾ തിരിച്ചറിയാൻ ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് 1972 ഓഗസ്റ്റ് 15 ന് പിൻകോഡ് സംവിധാനം നിലവിൽ വരുത്തി. പോസ്റ്റൽ ഇൻഡക്സ് നമ്പർ എന്നതാണ് ഇതിന്റെ പൂർണ്ണ രൂപം. കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ അന്നത്തെ അഡിഷണൽ സെക്രട്ടറി ആയിരുന്ന ശ്രീറാം ബിക്കാജി വേലങ്കറാണ് ഇന്ത്യന്‍ പിന്‍കോഡിന്റെ ഉപഞ്ജാതാവ് . ഈ ഒരു സംവിധാനം നിലവിൽ വരുന്നതിന് മുന്നേ "വഴി" എന്നാണ് സ്ഥലം അറിയുവാൻ ചേർത്തിരുന്നത്. അതായത് കലൂർ, കൊച്ചി വഴി എന്നാണ് കത്തുകളിൽ എഴുതിയിരുന്നത്. പിൻകോഡിലെ അക്കങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്? Postal Index Number പിന്‍കോഡിലെ ആദ്യത്തെ അക്കം പ്രദേശത്തിനെ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ആകെ ഒമ്പത് പിന്‍ പ്രദേശങ്ങളാണുള്ളത്. അതില്‍ എട്ടെണ്ണം ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളേയും ഒരെണ്ണം ആര്‍മി പോസ്റ്റല്‍ സര്‍വീസിനേയും സൂചിപ്പിക്കുന്നു. 1 - ഡെല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, ചണ്ഢീഗഡ് 2 - ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് 3 - രാജസ്ഥാന്‍, ഗുജറാത്ത്, ദാമന്‍ & ദിയു, ദാദ്ര & നാഗര്‍ ഹവേലി 4 - ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ 5 - ആന

താജ് മഹല്‍ മൂന്നുവട്ടവും, റെഡ് ഫോര്‍ട്ട് രണ്ടുവട്ടവും, വിറ്റ ആ ആള്‍

ഇമേജ്
രണ്ടുതരം തട്ടിപ്പുകാരുണ്ട് ഈ ലോകത്ത്. ഒന്ന്, തട്ടിപ്പിനെ ഉപജീവനമാക്കിയവര്‍. രണ്ട്, തട്ടിപ്പ് ഒരു കലയാക്കി അതിനെ ഉപാസിച്ചു ജീവിക്കുന്നവര്‍. രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ്, ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വലിയ തട്ടിപ്പുകാരനായ, മിഥിലേഷ് കുമാര്‍ ശ്രീവാസ്തവയുടെ സ്ഥാനം. പേര് കേട്ടിട്ടില്ല എന്നാണോ? ഇത് ആ മനുഷ്യന്റെ വീട്ടുകാര്‍ ഇട്ട പേരാണ്. അത് തികയില്ല എന്ന് ബോധ്യപ്പെട്ട അയാള്‍ ഇടയ്ക്കിടെ പുതിയ പേരുകള്‍ സ്വീകരിച്ചുകൊണ്ടിരുന്നു. ഓരോതവണ പേരുമാറ്റുമ്ബോഴും അതിനെ സാധൂകരിക്കാനുള്ള രേഖകളും അയാള്‍ സ്വയം ചമച്ചുകൊണ്ടിരുന്നു. അതില്‍ ഒരു പേര് പൊലീസുകാര്‍ പറഞ്ഞു പ്രസിദ്ധമാക്കി, അതാണ് ഇന്ത്യയിലെ തട്ടിപ്പിന്റെ പര്യായമായ ശ്രീമാന്‍ നട്‌വര്‍ലാല്‍. ബിഹാറിലെ സിവാന്‍ ജില്ലയിലെ ബാംഗ്‌റാ ഗ്രാമത്തില്‍ ജനിച്ച ശ്രീവാസ്തവ അഭിഭാഷകനാകാന്‍ വേണ്ടി ബിരുദപഠനമൊക്കെ പൂര്‍ത്തിയാക്കിയ ആളാണ്. അതിനുശേഷമാണ്, അയാള്‍ ആളെപ്പറ്റിക്കാന്‍വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. ഇരുപത്തൊന്നാമത്തെ വയസ്സില്‍ ഇന്ദ്രപ്രസ്ഥ ഓട്ടോമൊബൈല്‍സ് എന്ന കമ്ബനിയിലൂടെ പ്രൊപ്രൈറ്ററാണ് താനെന്നും പറഞ്ഞുകൊണ്ട് ശ്രീവാസ്തവ, കമ്ബനിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നി

മലയാള ചലച്ചിത്ര ഗാനങ്ങളും , രാഗങ്ങളും ( ഇത് ആര് തയ്യാറാക്കിയതാണ് എന്ന് എനിക്കറിയില്ല)

ഇമേജ്
മലയാള ചലച്ചിത്ര ഗാനങ്ങളും , രാഗങ്ങളും   ( ഇത് ആര് തയ്യാറാക്കിയതാണ് എന്ന് എനിക്കറിയില്ല) ആഭേരി 01) ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍ (കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍) 02) എന്തിനായെന്‍ ഇടംകണ്ണിന്‍ (മിഴി രണ്ടിലും) 03) ഗോപാല ഹൃദയം പാടുന്ന (കല്യാണസൗഗന്ധികം) 04) ഹൃദയവനിയിലെ ഗായികയോ (കോട്ടയം കുഞ്ഞച്ചന്‍) 05) കരിനീല കണ്ണഴകി കണ്ണകി (കണ്ണകി) 06) കള്ളന്‍ ചക്കേട്ടു ആരും കണ്ടാല്‍ (തച്ചിലേടത്തു ചുണ്ടന്‍) 07) മാനസനിളയില്‍ പൊന്നോളങ്ങള്‍ (ധ്വനി) 08) മാനേ മലരമ്പന്‍ വളര്‍ത്തുന്ന (അയാള്‍ കഥയെഴുതുകയാണ്‌) 09) മകളേ പാതിമലരേ മനസ്സിലെന്നെ (ചമ്പക്കുളം തച്ചന്‍) 10) മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ (വിഷ്ണുലോകം) 11) നഷ്ടസ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു (വീണപൂവ്‌) 12) പാടാത്ത വൃന്ദാവനം (താലോലം) 13) പാതിരാപുള്ളുണര്‍ന്നു പരല്‍മുല്ല പൂവിടര്‍ന്നു (ഈ പുഴയും കടന്ന്‌) 14) പത്തു വെളുപ്പിനു മുറ്റത്തു നിക്കണ (വെങ്കലം) 15) പ്രണയമണിത്തൂവല്‍ കൊഴിയും (അഴകിയ രാവണന്‍) 16) സ്വര്‍ഗഗായികേ ഇതിലേ ഇതിലേ (മൂലധനം) 17) വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം (കൈക്കുടന്ന നിലാവ്‌) 18) വീണപൂവേ കുമാരനാശാന്റെ (ജീവിക്കാന്‍ മറന്