ഒരു ചൈനീസ് ആയോധന കലയാണ് കങ്‌ഫു. മെയ്യ് നീക്കങ്ങളും കൈ-കാൽ പ്രയോഗങ്ങളും ആയുധപ്രയോഗങ്ങളും ചേർന്ന ഒരു അഭ്യാസ കലയാണ് ഇത്. കഠിനപ്രയത്നം, പൂർണ്ണത എന്നൊക്കെയാണ് ഈ പദത്തിന്റെ അർത്ഥം. കുങ്ഫുവിന്റെ ചരിത്രം ഇന്ത്യയുമായിബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം 1500 വർഷങ്ങൾക്കു മുൻപ് ബോധി ധർമ്മൻ എന്ന ബുദ്ധ സന്യാസി ബുദ്ധമത പ്രചരണാർത്ഥം ഇന്ത്യയിൽനിന്നും ചൈനയിൽ എത്തുകയും ഷാവോലിൻ പ്രദേശത്തെ ബുദ്ധമതാനുയായികളെ യോഗ, ധ്യാനംഎന്നിവക്കുപുറമെ ആയോധനകലകളും പഠിപ്പിക്കുകയും ചെയ്തു. കവർച്ചക്കാരിൽ നിന്നും അക്രമികളിൽ നിന്നും രക്ഷനേടാനായിരുന്നു ഇത്. ചൈനയുടെ ദേശീയ കലയായ കങ് ഫു വികസിച്ചത് ഇതിൽ നിന്നാണെന്നു പറയപ്പെടുന്നു. താമോ എന്നു ചൈനക്കാർ വിളിക്കുന്ന ഈ സന്യാസിയിൽ നിന്നും പകർന്നു കിട്ടിയ ഈ ആയോധനകല ഷാവോലിൻ ചുവാൻ ഫാ എന്നറിയപ്പെട്ടു. ഇത് പിന്നീട് ഷാവോലിൻ കങ്‌ഫു എന്നു വിളിക്കപ്പെട്ടു. കങ്‌ഫു പ്രധാനമായും രണ്ടു വിധമുണ്ട്. വടക്കൻ ഷാവോലിൻ കങ് ഫുവും തെക്കൻ ഷാവോലിൻ കങ് ഫുവും. ശൈലികളുടെ പ്രയോഗം വെച്ച് കങ് ഫുവിനെ ബാഹൃം, ആന്തരികം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. വടക്കൻ ശൈലി വെതൃസ്തമായ കാൽ പ്രയോഗങ്ങളിൽ അറിയപ്പെ...