Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

കങ് ഫു


ഒരു ചൈനീസ് ആയോധന കലയാണ് കങ്‌ഫു. മെയ്യ് നീക്കങ്ങളും കൈ-കാൽ പ്രയോഗങ്ങളും ആയുധപ്രയോഗങ്ങളും ചേർന്ന ഒരു അഭ്യാസ കലയാണ് ഇത്.

കഠിനപ്രയത്നം, പൂർണ്ണത എന്നൊക്കെയാണ് ഈ പദത്തിന്റെ അർത്ഥം.



കുങ്ഫുവിന്റെ ചരിത്രം ഇന്ത്യയുമായിബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം 1500 വർഷങ്ങൾക്കു മുൻപ് ബോധി ധർമ്മൻ എന്ന ബുദ്ധ സന്യാസി ബുദ്ധമത പ്രചരണാർത്ഥം ഇന്ത്യയിൽനിന്നും ചൈനയിൽ എത്തുകയും ഷാവോലിൻ പ്രദേശത്തെ ബുദ്ധമതാനുയായികളെ യോഗ, ധ്യാനംഎന്നിവക്കുപുറമെ ആയോധനകലകളും പഠിപ്പിക്കുകയും ചെയ്തു. കവർച്ചക്കാരിൽ നിന്നും അക്രമികളിൽ നിന്നും രക്ഷനേടാനായിരുന്നു ഇത്. ചൈനയുടെ ദേശീയ കലയായ കങ് ഫു വികസിച്ചത് ഇതിൽ നിന്നാണെന്നു പറയപ്പെടുന്നു.





താമോ എന്നു ചൈനക്കാർ വിളിക്കുന്ന ഈ സന്യാസിയിൽ നിന്നും പകർന്നു കിട്ടിയ ഈ ആയോധനകല ഷാവോലിൻ ചുവാൻ ഫാ എന്നറിയപ്പെട്ടു. ഇത് പിന്നീട് ഷാവോലിൻ കങ്‌ഫു എന്നു വിളിക്കപ്പെട്ടു.

കങ്‌ഫു പ്രധാനമായും രണ്ടു വിധമുണ്ട്. വടക്കൻ ഷാവോലിൻ കങ്‌ ഫുവും തെക്കൻ ഷാവോലിൻ കങ് ഫുവും. ശൈലികളുടെ പ്രയോഗം വെച്ച് കങ് ഫുവിനെ ബാഹൃം, ആന്തരികം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. വടക്കൻ ശൈലി വെതൃസ്തമായ കാൽ പ്രയോഗങ്ങളിൽ അറിയപ്പെടുന്നു എങ്കിൽ തെക്കൻ ശൈലി ശക്തമായ കൈ പ്രയോഗങ്ങളിൽ അറിയപ്പെടുന്നു. അതുകൊണ്ട് തന്നെ വടക്കൻ ചവിട്ടും തെക്കൻ ഇടിയും എന്ന ശൈലി പ്രയോഗം തന്നെയുണ്ട്. പൊതുവെ വടക്കൻ ഷവൊലിൻ ശൈലിയിൽ കാൽ പ്രയോഗങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത് എന്നാൽ തെക്കൻ ശൈലിയിൽ ആകട്ടെ കൈ പ്രയോഗങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. എന്തിരുന്നാലും തയിക്കാണ്ടൊ, കിക്ക് ബോക്സിങ്, കരാട്ടെ തുടങ്ങിയ അയോധനകലകളിലെ കാൽപ്രയോഗങ്ങളിലും വ്യത്യസ്തതയുള്ളതും വിവിധ രീതിയിൽ ചെയ്യുന്നതുമായ അമൂല്യങ്ങളായ വളരെയധികം കാൽപ്രയോഗങ്ങൾ തെക്കൻ ശൈലിയിലുണ്ട് എന്നത് പ്രതേൃകം എടുത്ത് പറയേണ്ട പ്രത്യേകതയാണ്. അതുപോലെതന്നെ വടക്കൻ ഷവൊലിൻ ശൈലിയിലെ ബലവത്തായ സമതുലനത്തെ(ബാലൻസിനെ) കുറിച്ച് പ്രത്യേകം എടുത്ത് പറയേണ്ട ഒന്നാണ്.



വടക്കൻ ശൈലി



വടക്കൻ ശൈലിയിൽ ഇടി, ചാട്ടം വേഗമേറിയ നീക്കങ്ങൾ എന്നിവയ്ക്കാണു പ്രാധാന്യം നൽകിയിരിക്കുന്നത്. വടക്കൻ ഷാവോലിൻ കങ്‌ഫു കാഴ്ചക്ക് ചന്തമുള്ളതും ഒഴുക്കുള്ളതും വീര്യവത്തുമായ സ്വഭാവമുള്ളതുമാണ്. നീണ്ട പരിധിയിൽ ചെയ്യുന്ന ആയുധ, അഭ്യാസ മുറകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എതിരാളികൾ തമ്മിൽ നിശ്ചിത പരിധി അകലെ നിന്ന് നേരിടുവാൻ ശ്രമിക്കുന്നത് വടക്കൻ ശൈലിയിൽ കൂടുതലും അനുവർത്തിച്ചിരിക്കുന്നു. അതിനാൽ തന്നെ കൈ പ്രയോഗങ്ങളെക്കാൾ കൂടുതൽ കാൽ പ്രയോഗങ്ങൾക്ക് പ്രാധാനൃം വർദ്ധിക്കുന്നു മാത്രമല്ല വിസ്ത്രിതമായ നീക്കങ്ങൾക്ക് സാധൃതകൾ ഏറുന്നു. അതിനാൽ ചാട്ടം, കിറക്കം മുതലായ വിവിധ രീതികളിൽ ചെയ്യാവുന്ന അഭൃാസ മുറകൾ എളുപ്പം സാധൃമാകുന്നു. ഈ ശൈലിയിലെ കൈ പ്രയോഗങ്ങളെ സംബദ്ധിച്ചിടത്തോളം ശക്തിയേക്കാൾ ഉപരി വളെര വേഗതയുള്ള നീക്കങ്ങൾ ചേർന്ന പ്രയോഗമുറകളെ ഇവിടെ രൂപകൽപ്പന ചെയ്യിതിരിക്കുന്നത്. അതുകൊണ്ട് എതിരാളിയുടെ നേരെ കുതിച്ച് ചെല്ലുവാൻ സാധിക്കുന്നു. പോരാട്ടത്തിന് (ഫൈറ്റിങിന്) പ്രാധാന്യം നൽകുന്നു എന്നത് വടക്കൻ ശൈലിയുടെ പ്രത്യേകതയാണ്. ഇന്ത്യയിൽ അറിയപ്പെുടുന്ന ഈ ശൈലി പൊതുവെ ചൈനീസ് കുങ് എന്നും അറിയപ്പെടുന്നു. ശൈലിയുടെ പ്രയോഗംവച്ച് ബാഹ്യം എന്ന് തിരിച്ചിരിക്കുന്നു.



തെക്കൻ ശൈലി



തെക്കൻ ശൈലി കൂടുതൽ ഊന്നൽ കൊടുക്കുന്നത് വേഗമേറിയ കൈകാൽ പ്രയോഗങ്ങളിലും പാദചലങ്ങളിലുമാണ്. തെക്കൻ ഷാവോലിൻ കങ്‌ഫു സ്ഥിരതയുള്ളതും സുശക്തമായതും നിലത്തോട് ചേർന്ന് നിൽക്കുന്ന സ്വഭാവം ഉള്ളതുമാണ്. ഒപ്പം ചെറിയ പരുതിയിൽ ചെയ്യുന്ന ആയുധ, അഭ്യാസ മുറകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതു വളരെ വേഗത്തിലുള്ള പ്രയോഗങ്ങൾ സാധ്യമാക്കുന്നു. എതിരാളികൾ തമ്മിൽ അടുത്ത പരിധിയിൽ നിന്ന് നേരിടുവാൻ സ്രമിക്കുന്നത് തെക്കൻ ശൈലിയിൽ കൂടുതലും അനുവർത്തിച്ചിരിക്കുന്നു. അതിനാൽ കാൽ പ്രയോഗത്തേക്കാൾ കൂടുതൽ കൈ പ്രയോഗങ്ങൾക്ക് പ്രാധാനൃം വർദ്ധിക്കുന്നു. അതുകൊണ്ട് കുറഞ്ഞ പരുധിയീലുള്ള നീക്കങ്ങൾ മാത്രമെ സാധൃമാകുകയൊള്ളു എന്ന കാരണത്താൽ, ഏറ്റവും കുറഞ്ഞ ചലനത്തിൽ ഏറ്റവും ശക്തമായി പ്രഹരിക്കാവുന്ന പ്രയോഗ മുറകൾ ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇത് അത്മീയതയുള്ള കുങ്-ഫു എന്നും ഷവോലിൻ കുങ്-ഫു എന്നും അറിയപ്പെടുന്നു. ശരീര നിയന്ത്രണം സമചിത്തത തുടങ്ങിയവയിലൂടെ വ്യക്തിയുടെ ആത്മീയമായ ഔന്നത്യമാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഇപ്പോൾ വളരെ വേഗം വളർന്ന് കൊണ്ടിരിക്കുന്ന ഒരു ശൈലിയാണിത്. പ്രയോഗശൈലി വെച്ച് തെക്കൻ കങ്‌ഫുവിനെ ആന്തരികം എന്ന് തിരിച്ചിരിക്കുന്നു. എന്നാൽ ഇതിെന ബാഹൃതലത്തിൽ എടുത്താൽ ഇതൊരു കരുത്തുറ്റ സമരമുറയാണ്.
തോക്കു പോലുള്ള ആയുധങ്ങളുടെ പ്രചാരം കങ്‌ഫുവിന് പ്രതിരോധ സമരമുറ എന്ന നിലയിലുള്ള പ്രസക്തി കുറയുവാൻ കാരണമായി. എന്നാൽ ഇപ്പോൾ വ്യായാമം, സ്വയരക്ഷ, പ്രദർശനം, മത്സരം എന്നീ നിലകളിൽ കങ്‌ഫുവിനു പ്രചാരം വർദ്ദിച്ചിരിക്കുന്നു. ബ്രൂസ്‌ ലീനായകനായി അഭിനയിച്ച (വടക്കൻ ഷാവോലിൻ കങ്‌ഫു) സിനിമകളിലൂടെയാണ് കങ്‌ഫുവിനു പ്രചാരം വർദ്ധിച്ചത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം