Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

പോപ് താരം കാത്തി പെറിക്ക് (Katy Perry) സംഭവിക്കുന്നതെന്ത് ?

കൂടുതൽ പോസ്റ്റുകൾക്കും ചർച്ചകളിൽ പങ്കെടുക്കാനും ക്ഷണിക്കുന്നു

https://chat.whatsapp.com/AryktYSkw9j5osaes831GY

ലോകമെമ്പാടുമുള്ള പോപ് ആരാധകർ ചോദിക്കുന്ന ഒരേ ചോദ്യമാണിത്. പുതിയ ആൽബം ആയ  "വിറ്റ്നസ് " പ്രമോഷനായി നടത്തുന്ന വെറും പബ്ലിസിറ്റി സ്റ്റണ്ടോ അതോ മിക്ക പ്രശസ്ത സെലിബ്രിറ്റികളും കടന്നു പോകാറുള്ള ആ മനോ വിഭ്രാന്തിയിലൂടെ കാത്തിയും കടന്നു പോവുകയാണോ ?

Katy Perry @ Met gala 2017
2007 ൽ ഇത് ബ്രിട്നി സ്പിയേഴ്സ് ആയിരുന്നു. അന്ന് ബ്രിട്നി ഒരു സലൂണിൽ ഓടിക്കയറി തല മുഴുവൻ ഷേവ് ചെയ്തു പിന്നീട് കാട്ടിക്കൂട്ടിയത് ആരാധകർ മറന്നു കാണില്ല. കഴിഞ്ഞ വർഷം ഇതേ സമയം അത് മൈലി സൈറസ് ആയിരുന്നു. MTV വീഡിയോ മ്യൂസിക് അവാർഡ് നിശയിൽ മൈലിയൂടെ ഞെട്ടിപ്പിക്കുന്ന പെർഫോമൻസ് ഒരുപാട് ചർച്ച ചെയ്യപ്പെട്ടു. പിന്നീട് മൈലി പ്രത്യക്ഷപ്പെട്ട വീഡിയോകളും ഫോട്ടോ ഷൂട്ടുകളിലും കാണപ്പെട്ട പ്രത്യേക സന്ദേശങ്ങളും ചിഹ്നങ്ങളും ഒരുപാട് വിവാദവുമായി.
കാത്തി പെറി ഇന്നത്തെ ഏറ്റവും വലിയ പോപ് താരങ്ങളിലൊരാളാണ്. ഇതിനു മുമ്പും അവരുടെ വീഡിയോകളും , പബ്ളിക് പെർഫോമൻസുകളിലും, ഫോട്ടോ ഷൂട്ടുകളിലും നിഗൂഢമായ ചിഹ്നങ്ങളും സന്ദേശങ്ങളും കണ്ടിട്ടുണ്ട് എങ്കിലും  പുറത്തിറങ്ങാനിരിക്കുന്ന പുതിയ ആൽബത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ
പുറത്തിറങ്ങിയതു മുതൽ ആണ് കാത്തിയുടെ വിചിത്രമായ മാറ്റം ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്.
മെറ്റ് ഗാലയിൽ കാത്തി പ്രത്യക്ഷപ്പെട്ടത് ചുവന്ന നിറത്തിലുള്ള ഗൗണിൽ ആണ് തല മൂടുന്ന ചുവന്ന ശിരോവസ്ത്രം വലത് കണ്ണു മറച്ചു . വലതു കണ്ണ് മറയ്കുന്നത് സെലിബ്രിറ്റികൾ പൊതുവെ ഉപയോഗിച്ച് കാണാറുള്ള ചിഹ്നം ആണ്. ഇല്യൂമിനാറ്റി പോലെയുള്ള രഹസ്യ സംഘടനകളുമായി ബന്ധമുണ്ട് എന്ന് പറയപ്പെടുന്ന ഈ ചിഹ്നം അമേരിക്കൻ ഡോളർ ബില്ലിൽ വരെ കാണാം. ഇതെന്താണെന്ന് വിശദമായി പറയുന്ന നിരവധി ലേഖനങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്.
ചുവന്ന നിറം ഇത്തരം നിഗൂഢ ആചാരങ്ങളിൽ ഉപയോഗിക്കുന്നത് മനുഷ്യബലിയുടെ ചിഹ്നം ആയാണ് . മെറ്റ് ഗാലയിലെ അന്നത്തെ പെർഫോമൻസ് കുറേ കൈകൾ പിന്നിൽ നിന്നും കാത്തിയെ നിയന്ത്രിക്കുന്ന രീതിയിൽ ആയിരുന്നു.
പിറ്റേന്ന് പുറത്തിറങ്ങിയ ന്യൂയോർക്ക് ടൈംസ് പത്രത്തിൽ മുൻ പേജിൽ താഴെ കാത്തിയുടെ മെറ്റ് ഗാല ചിത്രം
അതിന് തൊട്ടു മുകളിൽ ഒരു ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥർ തീയിൽ കത്തിയെരിയുന്ന
വാർത്തയും ചിത്രവും..ഈ മുൻപേജ് കാത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു ഇതിന് നൽകിയ അടിക്കുറിപ്പ് വിവാദമാവുകയും ചെയ്തു. മനുഷ്യ ബലിയാണ് കാത്തി ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായി.
ഇതിനിടയിൽ ഒരു ഇന്റർവ്യൂവിൽ ഈ വിചിത്രമായ മാറ്റങ്ങളെ പ്പറ്റി ചോദിച്ചപ്പോൾ
കാത്തി ബ്രിട്നി കടന്നു ഭീകരമായ മനോരോഗത്തെ കളിയാക്കി " നോക്കൂ ഞാൻ ഇതുവരെ മുടി ഷേവ് ചെയ്തില്ല " എന്നു പറഞ്ഞു. പക്ഷേ പിന്നീട് മുടി മുഴുവൻ മുറിച്ച പുതിയ ലുക്ക് കാത്തി ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടു. ബ്രിട്നി കടന്നു പോകുന്ന അതേ അവസ്ഥയിലൂടെ ആണ് കാത്തിയും എന്ന് ഇത് വ്യക്തമാക്കി. വിറ്റ്നസിലെ ആദ്യ വീഡിയോയായ " Chained To The Rhythm " നിരവധി ഗൂഢ ചിഹ്നങ്ങളും സന്ദേശങ്ങളും കൊണ്ട് റിലീസ് ആയിരുന്നു എങ്കിലും രണ്ടാമത്തെ വീഡിയോയായ " Bon Appetit "
ആണ് വിചിത്രമായ ഒരു സന്ദേശം കാത്തി ചിത്രീകരിച്ചത്
ഈ വീഡിയോയിൽ ഉടനീളം കാത്തിയെ ഒരു മാംസക്കഷണമായിട്ടാണ് കാണിച്ചിരിക്കുന്നത് .
കുറേ പാചകക്കാർ കാത്തിയെ പാകം ചെയ്യുന്നു പിന്നീട് വീഡിയോയിൽ കാത്തിയുടെ മുടി മുറിക്കുന്നതും , നാവ് തീനാളം കൊണ്ട് ചൂടാക്കി നിശബ്ദയാക്കി മാറ്റി , തിളച്ച എണ്ണയിൽ പാകപ്പെടുത്തി കുറേ അതിഥികളുടെ മുന്നിൽ വിളമ്പുന്നു. ഇതിൽ പ്രതൃക്ഷപ്പെടുന്ന റാപ്പേഴ്സ് പാടുന്നതിന്റെ തൊട്ടു പിന്നിലായി മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് " കന്നിബാലിസം" (നരഭോജനം) ആണെന്ന സംശയം ബലപ്പെടുത്തി.
രഹസ്യ സംഘടനകളിൽ അംഗമാണെന്ന് സംശയിക്കുന്ന പ്രശസ്തയായ Marina Abramovic എന്ന സെലിബ്രിറ്റി നടത്തിയ പല രഹസ്യ പാർട്ടികളുടേയും ചിത്രങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ് . ഇതിൽ കാത്തിയുടെ വീഡിയോയ്ക്ക് സമാനമായ ചിത്രങ്ങൾ കാണാം. അതിലൊക്കെ നഗ്നമായ സ്ത്രീ രൂപത്തിൽ ഉള്ള കേക്ക് മുറിക്കുന്നതായും. ജീവനുള്ള ഫീമെയിൽ മോഡലുകൾ രക്തം പോലെയുള്ള ദ്രാവകത്തിൽ കിടക്കുന്നതും ആ പാനീയം അതിഥികൾക്ക് വിളമ്പുന്നതായും കാണാൻ കഴിയും. മനുഷ്യ ശരീരം ഭക്ഷിക്കുന്നത് സിംബോളിക് ആയി ആണ് ഇതിൽ കാണിച്ചിരിക്കുന്നത്.
കാത്തിയുടെ " ബോൺ അപ്പറ്റെറ്റ് " വീഡിയോ അവസാനിക്കുന്നത്. കാത്തി പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു അതിഥികളെ മുഴുവൻ കൊന്നു അവരുടെ ശരീരഭാഗങ്ങൾ കാത്തി തന്നെ ഭക്ഷിക്കാൻ തുടങ്ങുന്നതായാണ്.
ഈ വിചിത്രമായ വീഡിയോ പുറത്തിറങ്ങിയ ശേഷം കാത്തി വീണ്ടും വാർത്തകളിൽ നിറയുന്നത് ഗായകനും നിഗൂഢ ആചാരങ്ങൾ നടത്തി കുപ്രസിദ്ധി നേടിയ ചാൾസ് മാൻസൺ എന്ന കൊലപാതകി കൂട്ടക്കുരുതി നടത്തിയ
ഒരു വീടിന് തൊട്ടടുത്തുള്ള ഒരു കോൺവെന്റ് 14 മില്യൺ എന്ന ഭീമമായ തുക നൽകി കാത്തി സ്വന്തമാക്കാൻ ശ്രമിച്ചപ്പോഴാണ്. അവിടുത്തെ റോമൻ കാത്തലിക്ക് ഡയോസീസ് ഇതിന് അനുവാദം നൽകി എങ്കിലും ഇതിനെ എതിർത്തു രണ്ടു കന്യാസ്ത്രീകൾ രംഗത്തെത്തി . സാലേം വിച് വാക്ക് എന്ന മന്ത്രവാദ ചടങ്ങിൽ പങ്കെടുത്ത കാത്തിക്ക് ഇതു നൽകരുതെന്ന് ഇവർ ആവശ്യപ്പെട്ടു. കാത്തിയുടെ " Dark Horse " എന്ന ഗാനം ഗ്രാമി അവാർഡ് ചടങ്ങിൽ പെർഫോം ചെയ്തതു പോലും.
ഒരു മന്ത്രവാദ ചടങ്ങിന് സമാനമായിരുന്നു . ഈ കോൺവെന്റിന് പിന്നിൽ നിരവധി നിഗൂഢതകൾ ഉണ്ടെന്നും രഹസ്യ സംഘടനകളുടെ ആചാരങ്ങൾ നടത്താനാണ് ഈ ഒരു പ്രോപ്പർട്ടി വാങ്ങുന്നത് എന്നും പലരും വിശ്വസിക്കുന്നു.
ചുരുക്കത്തിൽ ഇതുവരെ ഒരു പോപ് താരവും ധൈര്യപ്പെടില്ലാത്ത രീതിയിൽ ആണ് കാത്തിയുടെ വിചിത്രമായ പുതിയ മാറ്റങ്ങൾ.
ആൽബം പുറത്തിറങ്ങിയതിന് ശേഷം കാത്തി പൂർണമായും Handlers നിയന്ത്രിക്കുന്ന ഒരു പപ്പറ്റായി കാത്തി മാറുമെന്നും . കാത്തി മറ്റൊരു Alter Persona സ്വീകരിക്കുമെന്നും പലരും മുന്നറിയിപ്പ് നൽകുന്നു. അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന ആൽബത്തിൽ രണ്ടു കണ്ണുകൾ മറച്ചു വായിൽ ഒരു ഇല്യൂമിനാറ്റി കണ്ണുമായ വിചിത്രമായ കവർ ചിത്രം ഇതിനോടകം ചർച്ചയായി.
Courtesy :Dark Hollywood page.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം