Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഡാർക്ക് നൈറ്റിലെ ജോക്കർ

Heath ledger എന്ന പേര് ഒരു പക്ഷെ ആർക്കും പരിചിതം ആവണമെന്നില്ല. എന്നാൽ ഡാർക്ക് നൈറ്റ് എന്ന സിനിമയിലെ ജോക്കറിനെ അറിയാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല. ജോക്കർ എന്ന വിഖ്യാത കഥാപാത്രത്തെ അനശ്വരമാക്കിയ ഹെത്ത് ലെഡ്ജറെ പറ്റി കൂടുതൽ അറിയാത്തവർക്കായ ആണ് ഈ പോസ്റ്റ്..

           ഓസ്ട്രേലിയൻ വംശജനായ ലെഡ്ജർ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ആളാണ്..ലെഡ്ജർ ഒരു ബുദ്ധിമാൻ ആണെന്ന് പ്രത്യേകിച്ചു പറയണമെന്ന് തോന്നുന്നില്ല... അദ്ദേഹത്തിന്റെ ആക്ടിങ് skill ൽ അത് വ്യകതമാണ്..ഒറ്റ വാക്കിൽ ബുദ്ധിമാനായ നടൻ എന്ന് വിശേഷിപ്പിക്കാം..പത്താം വയസിൽ വെസ്റ്റേൺ ഓസ്ട്രേലിയിൽ നടന്ന ചെസ്സ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനക്കാരനായത് മുതൽ ലെഡ്ജറിന്റെ കരിയർ തുടങ്ങുന്നു... ചെറുപ്പത്തിലേ അഭിനയത്തിൽ കമ്പം ഉണ്ടായിരുന്ന ലെഡ്ജർ ഓസ്ട്രേലിയൻ ഫിലിം ഇസ്റ്റിട്യൂട്ടിൽ ചേർന്നു.. അഭിനയത്തിന്റെ കൂടുതൽ തലങ്ങൾ അവിടെ നിന്നും മനപ്പാടമാക്കി..പഠന ശേഷം ധാരാളം ടെലിവിഷൻ ഷോകളിലും സിനിമകളിലും അഭിനയിക്കുക ഉണ്ടായി.. 


Joker Character from Batman movie
അങ്ങനെ ആ കാലഘട്ടത്തിലാണ് ക്രിസ്റ്റഫർ നോളൻ അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് വില്ലനെ തേടുന്നത്. പല നടന്മാരെയും cast ചെയ്തെങ്കിലും നോളന്റെ ഭാവനക്കൊത്തു അവരാരും ഉയർന്നില്ല എന്നതാണ് സത്യം..അപ്പോഴാണ് നോളന്റെ ശ്രദ്ധയിൽ ലെഡ്ജർ എന്ന അതുല്യ നടന്റെ കഴിവുകൾ ദൃശ്യമായത്. എന്ത് കൊണ്ടും താൻ തേടിയ ജോക്കർ എന്ന കഥാപാത്രത്തിനോട് നീതി പുലർത്താൻ ലെഡ്ജറിന് കഴിയുമെന്ന് നോളൻ ഉറപ്പിച്ചു. ഉടൻ തന്നെ ലെഡ്ജർ നോളന്റെ നിർദ്ദേശപ്രകാരം അമേരിക്കയിൽ എത്തി ചേർന്നു.. ജോക്കർ എന്ന കഥാപാത്രത്തെ കുറിച്ചു നോളൻ ആദ്യം വിവരിച്ചപ്പോൾ ലെഡ്ജർ ഒന്നു പതറി.. കാരണം ജോക്കർ എന്ന കഥാപാത്രതിനായി ലെഡ്ജർ ഒരുപാട് തയ്യാറെടുപ്പുകൾ എടുക്കേണ്ടി ഇരിക്കുന്നു. കഠിനാദ്വാനിയായ ലെഡ്ജർ നോളന് അവസാനം വാക്ക് കൊടുത്തു. കഥാപാത്രത്തിനായി എന്തും തരണം ചെയ്യാൻ ലെഡ്ജർ തയ്യാറായി..

ജോക്കർ എന്നത് psyco കഥാപാത്രമായത് കൊണ്ട് അതിന്റെ പൂർണതയ്ക്ക് വേണ്ടി ലെഡ്ജർ ഒരുക്കങ്ങൾ തുടങ്ങി..ഒന്നര മാസത്തോളം ഒരു ഹോട്ടലിലെ ഇരുട്ട് മുറിയിൽ താമസിച്ചു...പുറം ലോകവുമായി അധികം ബന്ധമില്ലാതെ ഒന്നര മാസം (ഭക്ഷണം മാത്രം ഹോട്ടലിൽ എത്തിച്ചു കൊടുത്തിരുന്നു). ഹോട്ടലിലെ കണ്ണാടിയിൽ ഉള്ള തന്റെ പ്രീതിബിംബം നോക്കി ഉള്ള ഇരിപ്പും മറ്റു കാര്യങ്ങളെ പറ്റി അറിവില്ലാതെയും കടന്നു പോയ ആ കാലഘട്ടം ലെഡ്ജറെ ഒരു psyco ലെവലിൽ ഉള്ള ഒരു മനുഷ്യൻ ആക്കി. ഒന്നര മാസത്തെ കാലയളവിന് ശേഷം ലെഡ്ജർ ഷൂട്ടിംഗ് തന്റെ ആദ്യത്തെ സീൻ ഷൂട്ട് ചെയ്യാനായി ഷൂട്ടിംഗ് സെറ്റിലെത്തി. പഴയ ലെഡ്ജർ ആകെ മാറിയിരിക്കുന്നു കണ്ടാൽ പേടി തോന്നുന്ന മുഖം. കൂടെ ജോക്കർ എന്ന കാത്തപാത്രത്തിന്റെ മെക്ക് ഓവറും. പടത്തിന്റെ crew ഉള്ള പലരും തന്നെ ആദ്യത്തിൽ സീനിലെ ലെഡ്ജറുടെ അഭിനയം കണ്ട് ഞെട്ടി. അത്രെയേറെ ഉള്ളുകൊണ്ടിരിക്കുന്നു ജോക്കർ എന്ന കഥാപാത്രം ലെഡ്ജർ എന്ന വ്യക്തിയിൽ. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതിന് ശേഷവും ജോക്കർ എന്ന കഥാപാത്രം തന്നെ വിട്ട് പോയില്ല എന്ന് ഒരു ഇന്റർവ്യൂയിൽ ലെഡ്ജർ പറഞ്ഞു. "സംസാരിക്കുമ്പോഴും ചിന്തിക്കുമ്പോഴും താൻ അറിയാതെ ജോക്കർ ആയി പോകുന്നു..വളരെ പാട് പെട്ടാണ് ലെഡ്ജർ ജോക്കറിൽ നിന്നും വേർപെട്ടത്. "


Heath Ledger
Heath Ledger
ആദ്യമായി ആണ് ഒരു സിനിമയിൽ നായകനേക്കാൾ വില്ലനെ ഇഷ്ടപ്പെട്ടു എന്ന് പലരും പറഞ്ഞത് ഡാർക്ക് നൈറ്റ് എന്ന സിനിമയിലാണ്...ബാറ്റ്മാൻ സീരീയസിൽ ഉള്ള സിനിമയിൽ ബാറ്റ്മാൻ സത്യത്തിൽ ശശി ആയി..അഭിനയം കൊണ്ടും കഥാ സന്ദർഭം കൊണ്ടും ജോക്കർ എന്ന വില്ലനോട് പിടിച്ചു നിക്കാൻ ബാറ്റ്മാന് കഴിഞ്ഞില്ല എന്നതാണ് സത്യം. ജോക്കർ അഭിനയിച്ചതല്ല ജീവിച്ചതാണ് എന്ന് പലർക്കും തോന്നി പോയി. എല്ലാവരുടെയും നാശം മാത്രം ആഗ്രഹിക്കുന്ന ബുദ്ധിമാനായ വില്ലൻ. മരണം മുന്നിൽ കണ്ടപ്പോഴും പൊട്ടി ചിരിച്ച ജോക്കർ. അതെ ലെഡ്ജർ അഭിനയിക്കുക അല്ല ജീവിച്ചതാണോ എന്ന് തോന്നിപ്പോവും. ഡാർക്ക് നൈറ്റ് സിനിമയിലെ ജോക്കർ പ്രത്യക്ഷപ്പെടുന്ന ഓരോ സീനിലും അദ്ദേഹം ജീവിച്ചു. സംശയമുണ്ടെങ്കിൽ സിനിമയുടെ ഏതെങ്കിലും ഒരു സീൻ നിങ്ങൾ സ്ക്രീൻഷോട് എടുത്തതിനു ശേഷം ആ സ്ക്രീന്ഷോട്ടിലേക്ക് കുറച്ചു നേരം സൂക്ഷിച്ചു നോക്കുക. ജോക്കർ എന്തോ നിങ്ങളോട് പറയാൻ വെമ്പുന്നത് പോലെ തോന്നിപോവും. ജോക്കർ എന്ന കഥാപാത്രം ഒരു പ്രതിഭാസമാണ്. ഡർക്ക്നൈറ്റ് സിനിമ ഇറങ്ങുന്നതിനു ആറ് മാസം മുൻപ് ലെഡ്ജർ ഒരു സുപ്രഭാതത്തിൽ മരിക്കുന്നു. അമേരിക്ക ഒട്ടാകെ അതൊരു തരംഗമായി. മരണ കാരണം അമിത ഡോസിലുള്ള മരുന്നു ഉപയോഗം മൂലം എന്ന് മാധ്യമങ്ങളിൽ പറഞ്ഞു (വിക്കിപീഡിയയിലെ അങ്ങനെയാണ് രേഖപ്പെടുത്തിരിക്കുന്നത്)..

എന്നാൽ അതൊരു കേട്ട് കഥയാണ് ലെഡ്ജർ മരിച്ചതല്ല കൊന്നതാണ്.. by iluminati.

iluminati എന്നാൽ ഒരു അമേരിക്കൻ secret family ആണ്..അമേരിക്കയുടെ നടക്കുന്ന ഓരോ നാടകങ്ങളും ilumanati എന്ന രഹസ്യ സംഭവമുളള ഗ്യാങിന്റെ സൃഷ്ടി ആണ്. ലെഡ്ജറും അതിനു ഇരയായി. ഒരു പക്ഷെ ഒരു ഓസ്ട്രേലിയൻ വംശജൻ അമേരിക്കയിൽ വന്ന് ജനശ്രദ്ധ പിടിച്ചു പറ്റും എന്ന് മുൻകൂട്ടി കണ്ടിട്ടാവും iluminati ലെഡ്ജറെ കൊന്നത്. അന്നു മുതൽ അദ്ദേഹത്തിന്റെ ആരാധകരുടെ മനസ്സിൽ എന്നും മറക്കാത്ത ഓർമയായി ലെഡ്ജർ സ്ഥാനം പിടിച്ചിരിക്കുന്നു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം