പോസ്റ്റുകള്‍

natvarlal എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

താജ് മഹല്‍ മൂന്നുവട്ടവും, റെഡ് ഫോര്‍ട്ട് രണ്ടുവട്ടവും, വിറ്റ ആ ആള്‍

ഇമേജ്
രണ്ടുതരം തട്ടിപ്പുകാരുണ്ട് ഈ ലോകത്ത്. ഒന്ന്, തട്ടിപ്പിനെ ഉപജീവനമാക്കിയവര്‍. രണ്ട്, തട്ടിപ്പ് ഒരു കലയാക്കി അതിനെ ഉപാസിച്ചു ജീവിക്കുന്നവര്‍. രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ്, ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വലിയ തട്ടിപ്പുകാരനായ, മിഥിലേഷ് കുമാര്‍ ശ്രീവാസ്തവയുടെ സ്ഥാനം. പേര് കേട്ടിട്ടില്ല എന്നാണോ? ഇത് ആ മനുഷ്യന്റെ വീട്ടുകാര്‍ ഇട്ട പേരാണ്. അത് തികയില്ല എന്ന് ബോധ്യപ്പെട്ട അയാള്‍ ഇടയ്ക്കിടെ പുതിയ പേരുകള്‍ സ്വീകരിച്ചുകൊണ്ടിരുന്നു. ഓരോതവണ പേരുമാറ്റുമ്ബോഴും അതിനെ സാധൂകരിക്കാനുള്ള രേഖകളും അയാള്‍ സ്വയം ചമച്ചുകൊണ്ടിരുന്നു. അതില്‍ ഒരു പേര് പൊലീസുകാര്‍ പറഞ്ഞു പ്രസിദ്ധമാക്കി, അതാണ് ഇന്ത്യയിലെ തട്ടിപ്പിന്റെ പര്യായമായ ശ്രീമാന്‍ നട്‌വര്‍ലാല്‍. ബിഹാറിലെ സിവാന്‍ ജില്ലയിലെ ബാംഗ്‌റാ ഗ്രാമത്തില്‍ ജനിച്ച ശ്രീവാസ്തവ അഭിഭാഷകനാകാന്‍ വേണ്ടി ബിരുദപഠനമൊക്കെ പൂര്‍ത്തിയാക്കിയ ആളാണ്. അതിനുശേഷമാണ്, അയാള്‍ ആളെപ്പറ്റിക്കാന്‍വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. ഇരുപത്തൊന്നാമത്തെ വയസ്സില്‍ ഇന്ദ്രപ്രസ്ഥ ഓട്ടോമൊബൈല്‍സ് എന്ന കമ്ബനിയിലൂടെ പ്രൊപ്രൈറ്ററാണ് താനെന്നും പറഞ്ഞുകൊണ്ട് ശ്രീവാസ്തവ, കമ്ബനിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നി...