Latest Post
Wrath of God (ദൈവത്തിന്റെ ഉഗ്രകോപം)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
1972 Aug 26 West Germany യിലെ Munich നഗരത്തിൽ ഒളിംപിക്സിനു കൊടിയേറി. 1936ലെ വർണവിവേചനത്തിന്റെയും വംശിയ ധ്രുവികരണത്തിന്റെയും പേരിൽ ഹിറ്റ്ലറിന്റെ ജർമനിയിൽ നടന്ന ഒളിംപിക്‌സ് ലോകരാജ്യങ്ങൾക്കു മുമ്പിൽ അപമാനമായത് ഓർത്തുകൊണ്ടാവണം, ജർമ്മൻ സംഘാടകർ 1972 ഒളിംപിക്സിനെ "The Games of Peace and Joy" എന്ന് വിശേഷിപ്പിച്ചു. ഇസ്രായേൽ ജനതയെ പ്രതിനിധികരിച്ചുകൊണ്ട് 42 ഇസ്രായേൽ പൗരന്മാരും ആ ഒളിംപിക്സിൽ പങ്കുകൊണ്ടു. ഹിറ്റ്ലറിന്റെ നരഹത്യയിൽ നിന്നു രക്ഷപെട്ടു ഇസ്രായേൽ മണ്ണിൽ എത്തപെട്ട Fencer Dan Alonഉം ആ കൂട്ടത്തിലുണ്ടായിരുന്നു, ആദ്ദേഹം ലോക ജനതക്കു മുമ്പിൽ ഇങ്ങനെ പറഞ്ഞു "36 വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ ജന്മഭൂമിയിൽ എത്തിയിരിക്കുന്നു, ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നു പോവുന്നത്, ഞങ്ങൾ സ്വർഗത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു". പക്ഷെ സന്തോഷത്തിന്റെ നാളുകൾ അധികം നീണ്ടു നിന്നില്ല.
1972 Sep 4ആം തിയ്യതി പുലർച്ചെ 4 മണിക്ക് ഒളിംപിക്സിനു വന്ന Athletകൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്ന ഒളിംപിക് വില്ലേജിലെ ഇസ്രായേലികളുടെ അപാർട്മെന്റ് ലക്ഷ്യമാക്കി അവർ എത്തി. Palestine Liberation Organization ന്റെ ഭാഗമായ Black September Organizationലെ 8പേർ. കായികാതാരങ്ങളെ പോലെ ട്രാക്ക്സ് ധരിച്ചു ആധുനിക യന്ത്ര തോക്ക്കളുമായി ഇസ്രായേലികളുടെ മുറികളിലേക്ക് ആ 8 തീവ്രവാദികൾ ഇരച്ചു കയറി. Mosche Weinberg എന്ന ഇസ്രായേലി കോച്ചായിരുന്നു ആദ്യ ഇര Weinberg ന്റെ തലയൊട്ടി തുളച്ചുകൊണ്ട് വെടിയുണ്ടകൾ പാഞ്ഞു. അടുത്തത് Gad Zabari എന്ന കോച്ച്, ഇദ്ദേഹത്തെ കൊന്നതിനുശേഷം തീവ്രവാദികൾ നഗ്നനാക്കി അപാർട്മെന്റിനു മുകളിൽ നിന്നു താഴേക്കു വലിച്ചെറിഞ്ഞു. തീവ്രവാദികളെ എതിരിടാൻ ശ്രമിച്ച Yoosef Romano എന്ന കായികതാരത്തെയും കൊന്നതോടുകുടി മുറിയിൽ അവശേഷിച്ചത് 9പേർ മാത്രം.
കാലത്ത് ഒരു 5:30 ആയപോഴേക്കും 9 ബന്ദികളെ മുൻനിർത്തി തീവ്രവാദികൾ ജർമ്മൻ സർക്കാരിനോട് അവരുടെ ആവശ്യം ഉന്നയിച്ചു. ഇസ്രായേൽ ജയിലിൽ കഴിയുന്ന 234 palestine തീവ്രവാദികളെയും ജർമനിയുടെ ജയിലിൽ കഴിയുന്ന തീവ്രവാദികളായ Andreas Baaderനെയും Ulrike Meinhofനെയും മോചിപ്പിക്കണം. അതും കാലത്ത് 9 മണിക്കുള്ളിൽ.
അതിനകം തന്നെ എല്ലാ വാർത്ത ചാനലുകളും ഇത് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിരുന്നു, ലോകമെമ്പാടുമുള്ള കായിക ആരാധകർ ഒരു ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. ഇസ്രായേൽ സർക്കാർ ജർമ്മനിയോട് ഒളിംപിക്‌സ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു പക്ഷെ ജർമ്മൻ സർക്കാർ ആ ആവശ്യം നിരസിച്ചു. പിന്നീട് നടന്നത് തികച്ചും നാടകിയ രംഗങ്ങളാണ്. Munich സ്റ്റേഡിയത്തിൽ ഒളിംപിക്‌സ് മത്സരങ്ങൾ നടക്കുമ്പോൾ മീറ്ററുകളുടെ അകലത്തിൽ തോക്കിൻ മുനയിൽ 9 കായിക താരങ്ങൾ.
234 പ്രതികളെ വിട്ടുനല്കാൻ ജർമ്മനി ഇസ്രായേലിനു മേൽ സമ്മർദ്ദം ചെലുത്തി, പക്ഷെ അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന Golda Meir തീവ്രവാദികളുമായി ഒരു വിട്ടുവിഴ്ച്ചക്കും തയാറാല്ലെന്ന് പറഞ്ഞതോടെ ജർമ്മനി ആകെ ആശയകുഴപ്പത്തിലായി. ജൂതന്മാരുടെ മനസ്സിൽ ഹിറ്റ്ലറിന്റെ ജർമ്മനി കാരണം ഏറ്റ മുറിവ് അപ്പോഴും ഉണങ്ങിയിട്ട് ഉണ്ടായിരുന്നില്ല, അതിനുള്ളിലാണ് ഇതുപോലുള്ള ഒരു സംഭവം.
ജർമ്മൻ സർക്കാർ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. തീവ്രവാദികൾക്കു പല വാഗ്ദാനങ്ങളും നൽകി നോക്കി പണം, സുരക്ഷ, രക്ഷപെടാൻ വിമാനം, അങ്ങനെ പലതും. എന്നാൽ തീവ്രവാദികളും അവരുടെ നിലപാടിൽ ഉറച്ചു നിന്നു. അതോടെ ജർമ്മൻ സർക്കാരിന്റെ ആ പ്രതീക്ഷയും മങ്ങി. ജർമ്മനിയുടെ നിസഹായാവസ്ഥ കണ്ടുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി Golda Meir ജർമ്മനിയോട് പറഞ്ഞു "നിങ്ങൾക്ക് സാധ്യമല്ലെങ്കിൽ പറയു, എന്റെ സൈന്യം സജ്ജമാണ്. നിങ്ങൾ കണ്ടുനിന്നാൽ മാത്രം മതി." പക്ഷെ ജർമ്മനിക്കു അതു അംഗീകരിക്കാൻ കഴിയുമായിരുന്നില്ല കാരണം സ്വന്തം രാജ്യത്തു മറ്റൊരു രാജ്യം വന്നു സൈനിക നടപടി സ്വീകരിച്ചാൽ ലോക രാജ്യങ്ങൾക്കു മുമ്പിൽ അവർക്കു ഏൽക്കാവുന്ന നാണക്കേട് ഓർത്തുകൊണ്ട് അതു സമ്മതിക്കാൻ ജർമ്മൻ സർക്കാർ തയ്യാറായില്ല.
സമയം വൈകുംതോറും പ്രശ്നം ഗുരുതരമാവും എന്ന് മനസിലായ ജർമ്മൻ സർക്കാർ ഒരു സൈനിക മുന്നേറ്റത്തിന് പദ്ധതിയിട്ടു പക്ഷെ അതു കൂടുതൽ പ്രശ്‌നത്തിന് വഴിവെക്കുമെന്നു കരുതിയ ജർമ്മൻ സർക്കാർ അതു ഉപേക്ഷിച്ചു. കാരണം ഇനിയൊരു ജൂതന്റെ രക്തം കുടി ജർമ്മൻ മണ്ണിൽ പതിയരുത് എന്ന് ജർമ്മൻ സർക്കാർ ആഗ്രഹിച്ചിരുന്നു. അങ്ങനെ തീവ്രവാദികളുമായുള്ള ചർച്ച വൈകുന്നേരം 5 മണിവരെ നീണ്ടു. അവസാനം തീവ്രവാദികൾ ഒരു തീരുമാനത്തിലെത്തി. അവരെയും ബന്ദികളെയും സുരക്ഷിതമായി വിമാനത്തിൽ ഇജിപ്റ്റിലേക്ക് എത്തിക്കണം. ഇതായിരുന്നു അവരുടെ ആവശ്യം. ആ ആവശ്യം ജർമ്മൻ സർക്കാരിന് ഒരു സൈനിക നടപടിക്കുള്ള പ്രതീക്ഷ നൽകി. വിമാനത്താവളത്തിൽ വെച്ചൊരു മിന്നലാക്രമണമായിരുന്നു ഉദ്ദേശം. അതുകൊണ്ടുതന്നെ വിമാനത്താവളത്തിന്റെ പല ഭാഗങ്ങളിലായി സൈനികർ നിലയുറപ്പിച്ചു. അങ്ങനെ 9 ബന്ദികളെയും കൂട്ടി 8 തീവ്രവാദികൾ ഒളിംപിക് വില്ലേജിൽ നിന്ന് ഒരു ബസിൽ എയർപോർട്ടിലേക്കു എത്തിച്ചേർന്നു. പക്ഷെ വിധി മറ്റൊന്നായിരുന്നു ജർമ്മനിയുടെ സൈനിക നടപടി ലോകം കണ്ട ഏറ്റവും വലിയ ഒരു പരാജയമായി മാറി. തങ്ങൾക്കു നേരെ അക്രമം മണത്ത തീവ്രവാദികൾ തല്ക്ഷണം തന്നെ 9 ബന്ദികളെയും നിർദ്ധക്ഷിണ്യം വധിച്ചു. ആ ഏറ്റുമുട്ടലിൽ 5 തീവ്രവാദികൾ കൊല്ലപ്പെടുകയും 3 പേർ ജീവനോടെ പിടിക്കപ്പെടുകയും ചെയ്തു. എന്നാൽ ഒരു ബന്ദിയെ പോലും രക്ഷിക്കാൻ ജർമ്മൻ പട്ടാളത്തിന് സാധിച്ചില്ല.
തങ്ങളുടെ സഹോദരന്മാർ അതിദാരുണമായി കൊലചെയപ്പെട്ടിരിക്കുന്നു.
"കണ്ണിനു കണ്ണ് ചോരക്കു ചോര" എന്ന ആശയം പേറിനടക്കുന്ന ഇസ്രായേൽ ജനതയുടെ മനസ് പ്രതികാരദാഹത്താൽ നിറി പുകഞ്ഞു, ഇസ്രായേൽ ജനതയുടെ അതെ മനസുള്ള പ്രധാനമന്ത്രി Golda Meir മരിച്ചവരുടെ കുടുംബങ്ങളോട് ഇങ്ങനെ പറഞ്ഞു "ഇതിനു കാരണകാരായ ഓരോരുത്തരെയും, അതു ആരായാലും, അവർ എത്ര വലിയവർ ആയാലും, ഈ ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും. അവരെ നമ്മൾ വേട്ടയാടുക തന്നെ ചെയ്യും" ഒരു വനിതാ പ്രധാനമന്ത്രിയുടെ കരുത്തുറ്റ നിലപാടുകൾക്കാണ് പിന്നിട് ലോകം സാക്ഷ്യം വഹിച്ചത്!
1972 sep 6ആം തിയ്യതി സമയം രാത്രി 12:30, പ്രധാനമന്ത്രിയുടെ വസതിയിൽ ഒരു അടിയന്തരയോഗം നടക്കുകയാണ്, ഇസ്രായേൽ സൈനിക തലവൻ, Anti Terrorist മേധാവി, ആഭ്യന്തരമന്ത്രി അങ്ങനെയുള്ള കുറച്ച് പ്രമുഖരാണ് യോഗത്തിൽ പങ്കെടുത്തുകൊണ്ട് ഇരിക്കുന്നത് പിൽകാലത്ത് Commitee X എന്ന് അറിയപ്പെട്ട ആ യോഗത്തിൽ പലരും പല അഭിപ്രായങ്ങൾ പറഞ്ഞു. പക്ഷെ പ്രധാനമന്ത്രി Golda Meirടെ മനസ്സിൽ കൃത്യമായ മറ്റൊരു പദ്ധതിയുണ്ടായിരുന്നു.
"നിങ്ങൾ എനിക്കൊരു ലിസ്റ്റ് തയാറാക്കി തരണം, അതിലെനിക്കു ആവശ്യം കുറച്ച് പേരുകളാണ്. ആരുടെയോ കല്പന കേട്ട് ആയുധം കയ്യിലെടുത്ത ആളുകളുടെയല്ല, കല്പന നടത്തുന്ന, Munich സംഭവത്തിന്റെ പദ്ധതി ആവിഷ്കരിച്ച ആളുകളുടെ പേരുകൾ നിങ്ങൾ എനിക്ക് തയാറാക്കി തരണം." Golda Meir യോഗത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന Zvi Zammirനെ നോക്കി പറഞ്ഞു.
Zvi Zammir, ലോകോത്തര ചാരസംഘടനയായ, CIA യിൽ പോലും ചരന്മാരുള്ള, ലോകത്തിലെ എല്ലാ ഭരണാസിരാകേന്ദ്രങ്ങളിലും പ്രവർത്തകരുള്ള, Iranന്റെയും Iraqന്റെയും പേടിസ്വപ്നമായ ഇസ്രായേലിന്റെ Ghost എന്നറിയപ്പെടുന്ന Mossad എന്ന ചരസംഘടനയുടെ 70കളിലെ ഡയറക്ടർ ജനറലായിരുന്നു Zvi Zammir.
ഒരു മാസത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കടന്നു വരുമ്പോൾ Zvi Zammirന്റെ കൈയിൽ ഒരു ഫയലുണ്ടായിരുന്നു. 30 പേരുടെ പേരുകളും ചരിത്രവും നിറഞ്ഞ ഒരു Confidential ഫയൽ. ഓരോ പേപ്പറുകളായി മറിച്ചു നോക്കിയതിന് ശേഷം Golda Meir Zvi Zammirനോട് പറഞ്ഞു "വിചാരണയ്ക്കോ, നിയമത്തിനോ വിട്ടുകൊടുക്കണ്ട. ഭൂമിയിൽ നിന്നു തുടച്ചു കളഞ്ഞേക്. Just Wipe them out." ഓരോ ജൂതനും കേൾക്കാൻ കൊതിച്ച വാക്കുകൾ. ജൂതന്റെ പ്രതികാര വേട്ട ഇതാ ഇവിടെ തുടങ്ങുന്നു.
Operation Wrath of God(ദൈവത്തിന്റെ ഉഗ്രകോപം)
1972 Oct 16 Munich ആക്രമണം കഴിഞ്ഞ് കൃത്യം 40ആം ദിവസം, മരിച്ച കായികതാരങ്ങളുടെ വീടുകളിലേക്കു ഒരു സന്ദേശം ലഭിക്കുന്നു, "ഇന്ന് നിങ്ങൾ വാർത്ത ചാനലും റേഡിയോ സംപ്രേഷണവും ഓഫ് ചെയ്യരുത്, ഇന്നത്തെ വാർത്ത നിങ്ങൾകുള്ളതാണ്".
ആദ്യ ഇര ഒരു Wael Zwaiter എന്ന ഒരു Palestine ആയിരുന്നു. Rome ന്റെ തെരുവിൽ പിടഞ്ഞു വീഴുമ്പോൾ Wael Zwaiterന്റെ ശരിരത്ത് 12 വെടിയുണ്ടകൾ ഉണ്ടായിരുന്നു. Munichൽ പിടഞ്ഞു വീണ 12 പേരുടെ സൂചകമായി. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഓരോരുത്തരെയായി Mossad വക വരുത്തി. Middle East, Europe, Latin America, Asia, അങ്ങനെ അങ്ങനെ ഓരോരുത്തരെ വക വരുത്തുന്നതനുസരിച്ചു Hit Listലെ ഓരോ പേരുകളായി വെട്ടി കളഞ്ഞു. അവസാനം ഒരുത്തൻ മാത്രമായി അവശേഷിച്ചു Ali Hassan Salameh, Munich കൂട്ടകുരുതിയുടെ മുഖ്യ സൂത്രാധരൻ. 5 വർഷം Mossad ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവനുവേണ്ടിയുള്ള അന്വേഷണം തുടർന്നു. അവസാനം അവനെയും വധിച് തങ്ങളുടെ പ്രതികാരത്തിന് ജൂതൻ അന്ത്യം നല്കി!
ഓരോ തവണയും നമ്മുടെ രാജ്യങ്ങളിൽ തീവ്രവാദി ആക്രമം നടക്കുമ്പോൾ അതിന്റെ സൂത്രാധാരന്മാരെ വിട്ടു കിട്ടാൻ മറ്റു രാജ്യങ്ങളുടെ അനുമതിക്കായി കാത്തുനിൽകുമ്പോൾ ഒന്ന് ഓർക്കുക, 30 തീവ്രവാദികളെ വധിക്കുന്നതിന് മണിക്കൂറുകൾക് മുൻപ് ഓരോ തീവ്രവാദികളുടെ വീടുകളിലേക്കും ഓരോ പൂച്ചെണ്ട് Mossad കൊടുത്തയച്ചിരുന്നു, അതിൽ ചുവപ്പ് നിറത്തിൽ ഇങ്ങനെ എഴുതിയിരുന്നു
"Remember: We don't forget, We don't forgive"
ആ ചുവപ്പ് നിറത്തിന് ചോരയുടെ മണമുണ്ടായിരുന്നു, Munich നഗരത്തിൽ പിടഞ്ഞു വീണ ജൂതന്റെ ചോരയുടെ മണം.
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ