പോസ്റ്റുകള്‍

Mystery എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

എലിസ ലാം എന്ന പെൺകുട്ടിയുടെ വിചിത്രമായ മരണം.

ഇമേജ്
2013 January യിൽ Los Angeles, California ലാണ് സംഭവം. University of British Columbia യിലെ വിദ്യാർത്ഥിനി ആയിരുന്ന 21കാരി എലിസ ലാം കാനഡയിലെ Vancouver എന്ന സ്ഥലത്തു ഒരു restaurent ഉടമ കൂടി ആയിരുന്നു. ഒറ്റക്ക് സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന എലിസക്ക് പക്ഷെ bipolar disorder (ഭയങ്കരമായ depression, mood മാറ്റം കാരണം അമിത സന്തോഷം, ആരോഗ്യം അല്ലെങ്കിൽ irritation ഉണ്ടാവുക) എന്ന മാനസിക പ്രശ്നം ഉണ്ടായിരുന്നു. ജനുവരി 26 ആം തീയതി los angels, ൽ എത്തിയ എലിസ 2 ദിവസത്തിന് ശേഷം ആണ് skidrow യിലെ cecil ഹോട്ടലിൽ റൂം എടുക്കുന്നത്. ആദ്യം ആ ഹോട്ടലിലെ 5-ആം നിലയിൽ മറ്റു രണ്ടു പേരുമായി ഒരു റൂം ഷെയർ ചെയ്യാൻ അവർ നിര്ബന്ധിതയായി. പക്ഷെ മറ്റു രണ്ടു പേരും എലിസ "വിചിത്രമായി പെരുമാറുന്നു " എന്ന പരാതി കൊടുത്തതിനാൽ പിന്നീട് എലിസയെ 2 ദിവസത്തിന് ശേഷം വേറൊരു റൂമിലേക്ക്‌ മാറ്റി. എല്ലാ ദിവസവും മാതാപിതാക്കളെ ഫോൺ വിളിച്ചിരുന്ന എലിസ പക്ഷെ ജനുവരി 31 ആം തീയതി റൂം vacate ചെയ്യുന്ന ദിവസം അവരെ വിളിച്ചില്ല. സംശയം തോന്നി los angels പോലീസിനെ ബന്ധപ്പെട്ട അവർ അന്വേഷണം ആരംഭിച്ചു. അന്നേ ദിവസം തീർത്തും ഒറ്റക്കായിരുന്നു എലിസ എന്നു ഹോട്ടൽ

108 വർഷങ്ങൾക്കു ശേഷം ആ സന്ദേശം ലഭിച്ചു

ഇമേജ്
   ഫേസ്ബുക്കും വാട്ട്‌സ്ആപ്പ് വാഴുന്ന ഈകാലത്ത് മെസ്സേജ് അയച്ചു നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ആള്‍ക്കാരുടെ കൈവശംചെന്നെത്തുന്ന ഈ കാലത്ത് 108 വര്‍ഷങ്ങള്‍ക്കു മുന്നേ അയച്ച സന്ദേശം അടങ്ങിയ കുപ്പിയാണ് കണ്ടെത്തുക അവിശ്വസനീയം തന്നെ. ആശയവിനിമയ ഉപകരണങ്ങളൊന്നും കണ്ട്പിടിക്കാത്ത ഒരു കാലമുണ്ടായിരുന്നു. സന്ദേശങ്ങള്‍ കൈമാറാന്‍ പ്രാകൃത രീതികളായിരുന്നു അന്ന് പിന്തുടര്‍ന്നിരുന്നത്. പക്ഷികളെ ഇണക്കി അവയുടെ കാലില്‍ സന്ദേശം കെട്ടിവെച്ച ലക്ഷ്യ സ്ഥാനത്തേക്ക് പറത്തിവിടുകയായിരുന്നു അവയിലൊന്ന്. ഇത് പൊതുവെ കരയിലവലംബിച്ചിരുന്ന മാര്‍ഗ്ഗം.കടലില്‍ നാവികര്‍ മറ്റൊരു രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. പേപ്പറിലെഴുതിയ സന്ദേശം കുപ്പിയില്‍ നിറച്ച് ഭദ്രമായി അടച്ച് കടലിലൊഴുക്കി വിടും.     2015ഏപ്രില്‍മാസം17ന് മരിയന്‍ വിങ്ക്ലര്‍ എന്ന റിട്ടയേര്‍ഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരിയും ഭര്‍ത്താവ് ഹോസ്റ്റും അവധിക്കാലം ആഘോഷിക്കാന്‍ പോയത് ജര്‍മ്മനിയിലെ അമ്‌റം ദ്വീപിലായിരുന്നു. ബീച്ചിലൂടെ നടക്കവേ കാലിലെന്തോ തടഞ്ഞെന്നു തോന്നി. നോക്കിയപ്പോള്‍ നന്നായി അടച്ച ഒരു കുപ്പിയായിരുന്നു. അതു അവര്‍ക്കു തുറക്കാനും കഴിയുന്നുണ്ടായിരുന്നില്ല.      ആ സ്

ഇന്ത്യയിലെ ചുരുളഴിയാത്ത ചില രഹസ്യങ്ങള്

ഇമേജ്
പതിറ്റാണ്ടുകളായി സത്യാന്വേഷികളെ അലട്ടുന്ന ഇന്ത്യയിലെ ചില നിഗൂഢതകള്‍. കാലങ്ങളായി ശാസ്ത്രത്തിന് കൃത്യമായി ഉത്തരം നല്‍കാനാവാത്ത രഹസ്യകെട്ടുകള്‍. അത്തരത്തില്‍ നിരവധി തലച്ചോറുകളെ ചിന്തിപ്പിച്ച ചില ചുരുളഴിയാത്ത രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ************************************************************************************************************************************************** ************************************************* ************************************ 1. സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം  ഇന്ത്യയുടെ സ്വാതന്ത്രസമര പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാജിയുടെ കാണാതാകലും,മരണവും വിമാന അപകടവും എല്ലാം സംശയത്തിന്റെ നിഴലിലാണ്. എന്താണ് ചരിത്രത്തില്‍ സംഭവിച്ചതെന്ന് ഇന്നും ചോദ്യചിഹ്നമാണ്. വിമാന അപകടത്തില്‍ ബോസ് കൊല്ലപ്പെട്ടിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. കൈപ്പട-യിലെഴുതിയ ആത്മകഥയും നേതാജിക്ക് ഉണ്ടായിരുന്നു വെന്നും ചെക് സ്ത്രീയില്‍ ഒരു മകളും ജനിച്ചിരുന്നു വെന്നും ഒരു കത്ത് സൂചിപ്പിക്കുന്നു 2. ജടിംഗയിലെ പക്ഷികളുടെ ആത്മഹത്