പോസ്റ്റുകള്‍

iran war എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

മൂന്നാം ലോകമഹായുദ്ധം എപ്പോൾ..? | Reason of iraq under attack

ഇമേജ്
Bretton Woods Conference      രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1944-ൽ അമേരിക്കയിൽ ബ്രെറ്റൺ വുഡ്സിൽ United Nations Monetary and Financial Conference എന്നൊരു സമ്മേളനം നടന്നു (Bretton Woods Conference). ആ സമ്മേളനത്തിൽ അമേരിക്കൻ ഡോളറിനെ വേൾഡ് റിസർവ് കറൻസിയായി പ്രഖ്യാപിക്കുകയുണ്ടായി. ലോകരാജ്യങ്ങൾക്ക് പൊതുവായി ഒരു കറൻസി എന്നതാണ് വേൾഡ് റിസർവ് കറൻസി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അക്കാലത്ത് ലോക-ത്തിലെ 80% സ്വർണ്ണവും അമേരിക്കയുടെ പക്കലുണ്ടായിരുന്നു. അതുകൊണ്ട് അമേരിക്ക ഡോളർ അച്ചടിച്ചിരുന്നത് സ്വർണത്തിന്റെ മൂല്യത്തെ അടിസ്ഥാന -മാക്കിയായിരുന്നു. 35 ഡോളറിന് ഒരു ഔൺസ് സ്വർണ്ണം എന്ന നിരക്കി-ലായിരുന്നു അമേരിക്ക ഡോളർ അച്ചടിച്ചിരുന്നത്. ബ്രെറ്റൺ വുഡ്‌സ് എഗ്രിമെന്റ് പ്രകാരം അമേരിക്ക അവരുടെ പക്കലുള്ള സ്വർണ്ണത്തെക്കാൾ കൂടുതൽ ഡോളർ അച്ചടിക്കില്ലെന്ന വിശ്വാസത്തിൽ പല ലോകരാജ്യങ്ങളും ആ ഉടമ്പടിയിൽ ഒപ്പുവെച്ചു.      പക്ഷെ 1960 കളിലെ വിയറ്റ്നാം യുദ്ധത്തിലെ അളവറ്റ ചെലവുകൾക്കായി അമേരിക്ക രഹസ്യമായി അവരുടെ പക്കലുള്ള സ്വർണ്ണത്തിന്റെ അളവി-നേക്കാൾ കൂടുതൽ ഡോളർ നോട്ടുകൾ അച്ചടിക്കാൻ തുടങ്ങി. അമേരിക്ക-യുടെ ധാരാളിത്തത്ത