പോസ്റ്റുകള്‍

sathanic worship എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ആരാധനയുടെ കറുത്ത മുഖം!

ഇമേജ്
** Based on  an article written by Azeez Abdul “www.eastcoastdaily.com”**     ദൈവത്തിന്റെ ഒരു ദൂതനായിട്ടാണ്‌ സാത്താൻ സൃഷ്ടിക്കപ്പെട്ടത്‌. അവന്‍ പാപം ചെയ്യുന്നതിനു മുമ്പ്‌ ഒരു പക്ഷെ അരുണോദയപുത്രൻ എന്നര്‍ത്ഥം വരുന്ന ലൂസിഫർ എന്നാണ് അവൻ വിളിക്കപ്പെട്ടിരുന്നത്‌ എന്ന്‌ യെശയ്യാവ്.14:12 ൽ നിന്ന്‌ മനസ്സിലാക്കാം. യെഹസ്ക്കേൽ.18:12-14 വരെ വായിച്ചാൽ സൃഷ്ടിക്ക പ്പെട്ടതിൽ വച്ച്‌ അഗ്രഗണ്യനായ ഒരു കെരൂബ്‌ എന്ന ദൈവദൂതൻ ആയിരുന്നു സാത്താൻ എന്ന്‌ മനസ്സിലാക്കാം, അവന്റെ മനോഹരത്വത്തിലും അവന്റെ ഉയര്‍ച്ചയിലും അവൻ അഹങ്കരിച്ച്‌ ദൈവസിംഹാസനത്തിനു മേൽ ഇരിക്കു വാൻ അവൻ ആഗ്രഹിച്ചു. ശക്തനും ആയിരുന്നു. അവനു കൊടുക്കപ്പെട്ടിരുന്ന പദവിക്ക് മീതെ നിഗളിച്ച്, ദൈവസിംഹാസനത്തിനുമേല്‍ ഉയരണം എന്നും അത്യുന്നതനായ ദൈവത്തെ മഹത്വപ്പെടുത്താതെ ആ മഹത്വം സ്വന്തമാക്കണം എന്നുള്ള അവൻറെ ചിന്തകളാണ് ആദ്യപാപം ആയി കണക്കിടുകയും തൽക്ഷണ ന്യായവിധിയായി ദൈവം ലൂസിഫറിനെ വെട്ടി നിലത്തിടുകയും ചെയ്തത്.     നിഗളം പ്രവേശിച്ച് ലൂസിഫർ ദൈവത്തിൻറെ ശിക്ഷാവിധി ഏറ്റ് വാങ്ങി യതോട് കൂടെ ലൂസിഫർ എന്ന ദൂതൻ സാത്താൻ എന്ന വ്യക്തിത്വം ആയിമാറി.(യെശ 14:13-15). എ