പണ്ട് നമ്മുടെ കൊച്ചി നഗരത്തിൽ വലിയൊരു നരകമുണ്ടായിരുന്നു. അതിലേക്ക് ഇറക്കപ്പെടുന്ന മനുഷ്യർ ഈ ഭൂമിയിലെ ഏറ്റവും വലിയ കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. അതിലെ കൊടും ചൂട് താങ്ങാനാവാതെ അവർ വിയർത്തൊലിച്ചു. പലരും ആ നരകത്തിലെ ദുരിതം താങ്ങാനാവാതെ മരണത്തിനു കീഴടങ്ങി. അതില്‍ നിന്ന് രക്ഷപ്പെട്ടവരാവട്ടെ മാറാവ്യാധികൾ പിടിപെട്ട് ജീവച്ഛവങ്ങളായി. ഇത് ഏതെങ്കിലും ഇതിഹാസത്തിലെ കഥയല്ല. കൊച്ചിയിൽ തലയുയർത്തി നിന്നിരുന്ന ഒരു ജയിലിന്റെ ചരിത്രമാണ്. ടൊൺകൊ എന്നായിരുന്നു ആ ജയിലിന്റെ പേര്. അത് പണിതതാവട്ടെ കാടത്തത്തിന് പുകൾപെറ്റ പോർച്ചുഗീസുകാരും. ഗോവയിലായിരുന്നു അവർ ഇത്പോലെ മറ്റൊരു നരകം നിർമ്മിച്ചിരുന്നത്. അബദ്ദത്തിൽ പോർച്ചുഗീസുകാരുടെ ചതിയിൽപെട്ട് ഈ തടവറയിൽ പത്തു ദിവസം കഴിയേണ്ടി വന്ന 'പിറാർഡ് ഡി ലാവൽ' എന്ന ഫ്രഞ്ച് വ്യാപാരിയാണ് കൊച്ചിയിലെ ഈ പറങ്കിനരകത്തെ പറ്റിയുളള വിവരങ്ങൾ നമുക്ക് കൈമാറുന്നത്. കോഴിക്കോട് സന്ദര്‍ശിക്കാൻ വന്ന അദ്ദേഹം സന്ദര്‍ശന ശേഷം, കോഴിക്കോട് നിന്ന് തിരികെ ജന്മനാട്ടിലേക്ക് , ( ഫ്രാൻസിലേക്ക് ) മടങ്ങാൻ അങ്ങോട്ട് പോവുന്ന ഡെച്ച് കപ്പലിൽ കയറാൻ തുറമുഖത്തെത്തുമ്പോഴേക്...