മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ് ബ്രൂസ് ലീ (നവംബർ 27, 1940 - ജൂലൈ 20,1973).ചലച്ചിത്ര നടൻ,തത്വചിന്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.പിൽക്കാലത്തെ ചലച്ചിത്ര നടനായിരുന്നബ്രൻഡൺ ലീ,നടിയായ ഷാനൺ ലീ എന്നിവരുടെ പിതാവു കൂടിയാണ് അദ്ദേഹം. ഹോങ്കോങ്ങിലെ ഒരു നാടകക്കമ്പനിയിലെ ഹാസ്യനടനായിരുന്നലീ ഹോയ് ചുൻയുടെയും, ചൈനീസ്-ജർമ്മൻ പാരമ്പര്യമുള്ള ,കത്തോലിക്കാ വിശ്വാസിയായിരുന്ന ഭാര്യ ഗ്രേസിന്റെയും, മകനായി, 1940 നവംബർ 27ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ജാക്സൺ സ്ട്രീറ്റ് ആശുപത്രിയിലാണ് ബ്രൂസ്‌ലീ ജനിച്ചത്. ന്യൂയോർക്കിൽ നാടകം അവതരിപ്പിക്കാനെത്തി യതായിരുന്നു ലീയുടെ പിതാവ്. ജൂൻഫാൻ എന്നാ യിരുന്നു ഗ്രേസ് മകന് ഇട്ട ആദ്യപേര്. പക്ഷേ ആ ആശുപത്രിയിലെ ഡോക്ടറായിരുന്ന മേരി ഗ്ലോവെർ അവനെ ബ്രൂസ് എന്നു വിളിച്ചു. പിന്നീട് ലീ എന്ന കുടുംബപ്പേരുകൂടി ചേർന്നപ്പോൾ അവൻ ബ്രൂസ് ലീ ആയി, മൂന്നു മാസത്തിനു ശേഷം ലീ ദമ്പതിമാർ ജന്മനാട്ടിൽ തിരിച്ചെത്തി.ചെറുപ്പത്തിൽ ബ്രൂസിന്,'സായ് ഫങ്ങ്'(കൊച്ചു ഡ്രാഗൺ) എന്നും പേരുണ്ടായിരുന്നു. പീറ്റർ, റോബർട്ട്, ആഗ്നസ് ഫോയബീ എന്നിവരായി...