കാലിക്കറ്റ് എന്നൊരു പേര് ഇന്ത്യൻ ഭൂപടത്തിൽ ഇന്നു കാണാൻ കഴിയുന്നെങ്കിൽ അത് നമ്മുടെ കേരളത്തിൽ അല്ല. കാരണം കേരളത്തിലെ കാലിക്കറ്റ് "കോഴിക്കോട് " എന്നാക്കി പുനർനാമകരണം ചെയ്തിട്ടുണ്ട്. പക്ഷെ ഇന്ത്യയിൽ ഇപ്പോഴും കാലിക്കറ്റ് ഉണ്ട്. അത് പക്ഷെ കേന്ദ്രഭരണ പ്രദേശമായ ആന്ഡമാനിലാണ്. കാലിക്കറ്റ് മാത്രമല്ല തിരൂരും, മഞ്ചേരിയും, വണ്ടൂരുമൊക്കെ ഇവിടെയുണ്ട്. മലബാർ കലാപത്തിൽ പങ്കെടുത്തതിന്, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്തതിനു ബ്രിട്ടീഷ്കാർ നാട് കടത്തിയ മഞ്ചേരിക്കാരും, കാലിക്കറ്റ്കാരും, തിരൂർക്കാരുമെല്ലാം സ്വാതന്ത്ര്യനന്തരം തിരിച്ചു പോകാനാവാതെ ഇവിടെ കുടുങ്ങിയപ്പോൾ അവർ ഒരേ നാട്ടിൽ നിന്നുള്ളവർ ഒരുമിച്ചൊരു പ്രദേശത്ത് താമസിക്കാൻ തുടങ്ങി. അതിനു സ്വന്തം നാടിന്റെ പേരും നൽകി. കാലാപാനി എന്ന സെല്ലുലാർ ജയിൽ Kalapani Jail - Andaman മലയാളിക്ക് കാലാപാനിയെ പരിചയപ്പെടുത്തേണ്ട ആവശ്യം വരില്ല. എങ്കിലും കാലാപാനിയുടെ ചരിത്ര പശ്ചാത്തലത്തിലേക്ക് അൽപം സഞ്ചരിക്കാമല്ലേ. ജയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് കാലാപാനി എന്നറിയപ്പെട്ടിരുന്ന ഈ സെല്ലുല്ലാർ ജയിൽ സ്ഥിതി ചെയ്യുന്നത് ഇന്ത്യ...