പോസ്റ്റുകള്‍

സെപ്റ്റംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

Carta monastery

ഇമേജ്
Carta Monastry യൂറോപ്പിന് കിഴക്കു ഭാഗത്തെ ഏറ്റവും പഴക്കം ഉള്ള ഒരു സന്യാസി മഠം ആണ് Carta monastery . സിസ്റേറഷൻസ് സന്യാസിന്മാർ 1205 -1206 കാലഘട്ടത്തിൽ ആണ് ഇതിന്റെ പണികഴിപ്പിക്കുന്നത് . Citeaux എന്ന ഗ്രാമത്തിൽ നിന്നും വന്നതുകൊണ്ടാണ് അവരെ Cistercians എന്ന് വിളിച്ചിരുന്നത് അവരെ തന്നെ വെളുത്ത സന്യാസി ( white monk ) എന്നും അറിയപ്പെട്ടിരുന്നു  . അന്നത്തെ സാഹചര്യങ്ങളും ജീവിത രീതികളും കാരണം white monks ന്റെ ജീവിത കാലയളവ് വളരെ കുറവായിരുന്നു . പലരും 30-40 വയസ്സിനുള്ളിൽ മരണപെട്ടു . ഇവരെ എല്ലാം carta monastery യുടെ ഒരു ഭാഗത്തു അടക്കം ചെയ്തു . ശവകലാറയുടെ എണ്ണം കൂടുന്നത് അനുസരിച്ചു ജനങ്ങൾക്കിടയിൻ  ചില വിശ്വാസങ്ങളും ഭയവും പൊങ്ങി വന്നു തുടങ്ങി .  പലരും അവിടെ പിശാശിന്റെ വിളയാട്ടം ഉണ്ടെന്നു കരുതി . അതിനുള്ള കരണങ്ങൾക്കും അനുഭവങ്ങളും ചിലർക്ക് ഉണ്ടായി .  അപ്പോഴേക്കും ആ പള്ളി ചരിത്രത്തിന്റെ തന്നെ വലിയ ഒരു ശേഷിപ്പായി മാറിയിരുന്നു . ആ കാലത്തു പുരാവസ്തുഗവേഷണത്തിനിടയിൽ അവർക്കു രണ്ടു അസ്ഥി കൂടങ്ങൾ കിട്ടുന്നത് . അത് സാധാരണ അസ്ഥികൂടങ്ങൾ അല്ലായിരുന്നു സാധാരണയുള്ള വൈറ്റ് മോങ്ക്സിന്റെ വ...

ഹിപ്നോസിസ്

ഇമേജ്
        ഹിപ്നോസിസ്, ഹിപ്നോട്ടിസം എന്നെല്ലാം കേൾക്കുമ്പോൾ മിക്കവാറും പേരും അതിനെ അതിഭാവുകത്വത്തോടെയാണ് ചിന്തിക്കുന്നത്, മന്ത്രവാദം, ജാലവിദ്യ, കൺകെട്ട് എന്നീ നിലകളിലാണ് ഇതിനെ കാണുന്നത്, അതിന്റെ പ്രധാന കാരണം ചില സ്റ്റേജ് ഷോകളാണ്, മാന്ത്രികൻ/ജാലവിദ്യക്കാരൻ കാണികളിലാരെയെങ്കിലും വിളിച്ച് അംഗവിക്ഷേപങ്ങളിലൂടെയും ചില ഉച്ചാരണങ്ങളിലൂടെയും അയാളെ മയക്കി ആജ്ഞകൾ അനുസരിപ്പി ക്കുകയും കോമാളി കളിപ്പിക്കുകയുമാെക്കെ ചെയ്യുന്ന ഭാവന ചിത്രം അതുമല്ലെങ്കിൽ സിനിമ/സീരിയൽ കഥളിൽ ഒരാളെ മയക്കി കിടത്തി അയാളുടെ മനസ്സിലെ രഹസ്യങ്ങൾ ചോർത്തുന്ന നിറംപിടിപ്പിച്ച കഥകൾ ഹിപ്നോസിസിനെയും, ഹിപ്നോട്ടിസത്തെയും പറ്റി ആളുകളിൽ അബദ്ധ ധാരണകളുണ്ടാക്കുന്നു.           ഹിപ്നോസിന് പലരും കേട്ടിട്ടുള്ള വാക്കാണ്, പലരും അതെപ്പറ്റി വായിച്ചിട്ടുണ്ടാകും, സ്റ്റേജിൽ കണ്ടിട്ടുണ്ടാകും പക്ഷേ ഹിപ്നോസിസ് രോഗ നിവാരണത്തിന് ഉപയോഗപ്പെടുത്താത്താമെന്നത് മിക്കവർക്കും പുതിയ അറിവാകും, ഹിപ്നോസിസ് ഉപയോഗിച്ചുള്ള ചികിത്സാരീതിയെ ഹിപ്നോ തെറാപ്പി എന്നു പറയുന്നു, ഹിപ്നോസിസ് അഥവാ മോഹനിദ്രയിലൂടെ രോഗങ്ങളുടെ മൂലകാരണങ്ങളിലേക്ക്...

വൂൾഫ് മെസ്സിങ്ങ് എന്ന പരഹൃദയജ്ഞാനി..! (The psychic Wolf Messing)

ഇമേജ്
അലെസ്സാൻഡ്രോ കാഗ്ലിയോസ്‌ട്രോയെപ്പോലെ ഒരു മാന്ത്രികനോ,ടെലിപ്പതി വിദഗ്ദനോ, ജാലവിദ്യക്കാരനോ അതീന്ദ്രീയ ജ്ഞാനിയോ, അതിലപ്പുറം എന്തെങ്കിലുമുണ്ടെങ്കിൽ അതും കൂടിയായിരുന്നു വൂൾഫ് മെസ്സിങ്ങ്. Wolf Messing റഷ്യയിലെ പോളിഷ് ജൂതകുടുംബത്തിൽ ജനനം.ശരാശരി കുട്ടിയെപ്പോലെ സാധാരണ ബാല്യം തന്നെ! ഒരിക്കൽ, കുട്ടിയായിരുന്ന മെസ്സിങ്ങ്, തീവണ്ടിയിൽ ടിക്കറ്റില്ലാതെ കയറി. ചെക്കർ വന്നപ്പോൾ അവൻ സീറ്റിനടിയിൽ പമ്മിയിരുന്നു. കയ്യോടെ പിടിച്ച ചെക്കർക്ക് നേരെ എന്തോ ഒരുൾപ്രേരണയാൽ അവൻ പോക്കറ്റിലിരുന്ന കടലാസ് കഷ്ണം നീട്ടി. "അതുശരി! ടിക്കറ്റ് കൈയിലുണ്ടായിട്ടും നീയെന്നെ പറ്റിച്ചതാണല്ലേ?" ആ കഷ്ണം വാങ്ങി പഞ്ച് ചെയ്ത ചെക്കർ മെസ്സിങ്ങിനു നേരെ പുഞ്ചിരിച്ചു!മറ്റുള്ളവരുടെ മനസിന്റെ കടിഞ്ഞാൺ തന്റെ കൈകളിലുണ്ടെന്ന് മെസ്സിങ്ങ് ആ നിമിഷം മനസിലാക്കി. ഒരിടത്തും ഒതുങ്ങി നിൽക്കാതെ തേരാപാരാ യാത്രചെയ്യുന്ന സ്വഭാവം മെസ്സിങ്ങ് വളർന്നപ്പോൾ കൂടെ വളർന്നു. ഒളിപ്പിച്ചു വച്ച സാധനങ്ങൾ കണ്ടെത്തൽ, മനസ് വായിച്ചെടുക്കൽ, അവരിൽ സ്വാധീനം ചെലുത്തി പലതും അവരെക്കൊണ്ട് ചെയ്യിക്കൽ തുടങ്ങി അസാധാരണമായ പലകഴിവുകളും മെസ്സിങ്ങ് അനായാസം പരിശീലിച്ചു വികസ...