Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

Carta monastery


Carta Monastry

യൂറോപ്പിന് കിഴക്കു ഭാഗത്തെ ഏറ്റവും പഴക്കം ഉള്ള ഒരു സന്യാസി മഠം ആണ് Carta monastery . സിസ്റേറഷൻസ് സന്യാസിന്മാർ 1205 -1206 കാലഘട്ടത്തിൽ ആണ് ഇതിന്റെ പണികഴിപ്പിക്കുന്നത് . Citeaux എന്ന ഗ്രാമത്തിൽ നിന്നും വന്നതുകൊണ്ടാണ് അവരെ Cistercians എന്ന് വിളിച്ചിരുന്നത് അവരെ തന്നെ വെളുത്ത സന്യാസി ( white monk ) എന്നും അറിയപ്പെട്ടിരുന്നു  . അന്നത്തെ സാഹചര്യങ്ങളും ജീവിത രീതികളും കാരണം white monks ന്റെ ജീവിത കാലയളവ് വളരെ കുറവായിരുന്നു . പലരും 30-40 വയസ്സിനുള്ളിൽ മരണപെട്ടു . ഇവരെ എല്ലാം carta monastery യുടെ ഒരു ഭാഗത്തു അടക്കം ചെയ്തു . ശവകലാറയുടെ എണ്ണം കൂടുന്നത് അനുസരിച്ചു ജനങ്ങൾക്കിടയിൻ  ചില വിശ്വാസങ്ങളും ഭയവും പൊങ്ങി വന്നു തുടങ്ങി .  പലരും അവിടെ പിശാശിന്റെ വിളയാട്ടം ഉണ്ടെന്നു കരുതി . അതിനുള്ള കരണങ്ങൾക്കും അനുഭവങ്ങളും ചിലർക്ക് ഉണ്ടായി .  അപ്പോഴേക്കും ആ പള്ളി ചരിത്രത്തിന്റെ തന്നെ വലിയ ഒരു ശേഷിപ്പായി മാറിയിരുന്നു .

ആ കാലത്തു പുരാവസ്തുഗവേഷണത്തിനിടയിൽ അവർക്കു രണ്ടു അസ്ഥി കൂടങ്ങൾ കിട്ടുന്നത് . അത് സാധാരണ അസ്ഥികൂടങ്ങൾ അല്ലായിരുന്നു സാധാരണയുള്ള വൈറ്റ് മോങ്ക്സിന്റെ വലുപ്പത്തേക്കാൾ ഇരട്ടി വലുപ്പം ആ ആസ്ഥികൂടങ്ങൾക്കു ഉണ്ടായിരുന്നു. സാധരണ വൈറ്റ് മോങ്ക്സ് ഒറ്റപ്പെട്ട ജീവിതമായിരുന്നു നടത്തിരുന്നത് . അങ്ങനെയുള്ള ഒരു സ്ഥലത്തു ഈ രണ്ടു വലിയ  അസ്ഥികൂടങ്ങൾ എങനെ വന്നുയെന്നു സംശയങ്ങൾ ഉണ്ടാക്കി.  അതാരാണ് ? അവർ എന്തിനു അവിടെ വന്നു ? അവരുടെ മരണം ? ഇങ്ങനെ ഭയത്തിന്റെയും നിഗുഢതകളുടെയും പുതിയ ഒരു കാരണം കൂടെ ആയി ആ അസ്ഥികൂടങ്ങൾ മാറി . ഒപ്പം പല പല കഥകളും ഉണ്ടായി . അവിടെ  സൂപ്പർ നാച്ചുറൽ അനുഭവങ്ങൾ ഉണ്ടാവുന്നവരുടെ എണ്ണവും അതോടെ കൂടിയെന്ന് പറയാം. കസേര തന്നെ നീങ്ങുന്നത്, രാത്രിൽ പള്ളിയുടെ ഭാഗത്തു പ്രത്യക്ഷപെടുന്ന  വെളിച്ചം, പിന്നെ  സന്ന്യാസിമഠ ത്തിന്റെ ചില സ്ഥലങ്ങളിൽ ഒരു തരത്തിലുള്ള വൈബ്രേഷൻ അനുഭവ പ്പെടുന്നതൊക്കെ  ഈ കൂട്ടത്തിൽ ചിലതാണ് .

The Abbey of Carta  എന്നത് പതിയെ Haunted Abbey Carta എന്നായി. ഇത് സ്ഥിതി ചെയുന്ന സ്ഥലത്തു തന്നെ മറ്റൊരു ' പൈശാശിക ബിബം'  ഉള്ളതുകൊണ്ട്  യൂറോപ്പിന്നു പുറത്തു ഒരുപാടു പ്രശസ്തി carta monastery യിക്  ലഭിച്ചിരുന്നില്ല  .  നമ്മൾ അറിയുന്ന ആ പൈശാശിക ബിബം വേറെ ഒന്നും അല്ല ഡ്രാക്കുള കൊട്ടാരം ആണ്. എന്നാൽ ഇന്ന് Carta monastery യും ലോകത്തിന്റെ മുന്നിലേക്ക് എത്തി കഴിഞ്ഞു. കോറിന് ഹാർഡി സംവിധാനം ചെയ്ത The Nun എന്ന സിനിമയിൽ പറയുന്നതും ഇതേ പള്ളിയെ കുറിച്ചാണ് ഇതേ പേരിൽ തന്നെ . എന്നാൽ സിനിമയിൽ കാണിക്കുന്നത് മറ്റൊരു സ്ഥലം ആയിരുന്നു .

62 മാതെ ചെകുത്താൻ
--------------------------------------


Lorraine Warren 
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തയായ Demonologist  യും paranormal investigator ആയ Lorraine Warren സംസാരത്തിന്റെ ഇടയിൽ  സംവിധായകൻ ജെയിംസ് വാനോട് തന്നെ കുറെ നാൾ അലട്ടിയിരുന്ന ഒരു entity യെ കുറിച്ച് അവർ  പറയുന്നത് . എന്നാൽ അതിനു ഒരു രൂപം ഇല്ലായിരുന്നു . ഒരു ചുഴലിക്കാറ്റ് പോലെ , ഒരു തണുപ്പ് പോലെ , അല്ലെകിൽ മറ്റൊരു രൂപത്തിൽ ആയിരുന്നു lorraine നെയത്  അലട്ടിരുന്നത് . അതിൽ തന്നെ excited ആക്കിയ എന്തോ ഒന്ന് ജെയിംസ് വാൻ തോന്നി . തന്റെ ക്രീയേറ്റീവ് സ്പേസിൽ ആ entity യിക് ജെയിംസ് വാൻ ഒരു ഡെമോണിക് കഥാപാത്രം സൃഷ്ഠിക്കുകയായിരുന്നു . കന്യാസ്ത്രീയുടെ രൂപം അങനെ ഉണ്ടായി . പിന്നീട് ആ demon ന്റെ പേരിന്റെ ഉൽഭവത്തിനു പിന്നിൽ lesser key of solomon എന്ന പുസ്തകം ആണ് .

Lesser  key of Solomon
----------------------------
കിംഗ് ഡേവിഡിന്റെ ( ദാവൂത് ) മകൻ ആണ് സോളമൻ . അദ്ദേഹം ഒരു മജീഷ്യൻ ആയിരുന്നു എന്നും അതല്ല പ്രേതബാധ ഒഴിപ്പിക്കുന്നവൻ എന്നും ചിലയിടത്തു വിശ്വാസം ഉണ്ട് . മൈക്കിൾ എന്ന ദൈവദൂതൻ നൽികിയ മാന്ത്രിക മോതിരം കൊണ്ട് സോളമന് ഭുമിലെയും ആകാശത്തിലെയും പിശാശുക്കളെ നിയന്ത്രിക്കാൻ സാധിക്കുമായിരുന്നു. അങനെ ആയിരിക്കണം Lesser key of solomon എന്ന പുസ്തകത്തിന്റെ ജനനം .

Lesser key of solomon

Lesser key of solomon പറയുന്നത് മന്ത്രശക്തിയും പിശാശുക്കളെ കുറിച്ചൊക്കെ ആണ് . ആ പുസ്തകം അഞ്ചു ചാപ്റ്റർ ആയിട്ടു വേർതിരിക്കുന്നു . 
  1. the Ars Goetia
  2. Ars Theurgia-Goetia
  3. Ars Paulina, Ars Almadel
  4. Ars Notoria
  5. ഇതിൽ the ars goetia യിൽ അദ്ദേഹം 72 പിശാശുക്കളെ കുറിച്ച് പറയുന്നുണ്ട്. അവരുടെ പേരുകൾ അതിൽ തന്നെ ഒന്നിൽ കൂടുതൽ പേരുകൾ ഒരു പിശാശിനു തന്നെ ഉണ്ടായിരുന്നു . അവരുടെ രൂപത്തെ കുറിച്ച്, അവരുടെ സ്ഥാനങ്ങളെ കുറിച്ച് ,  സ്വഭാവത്തെ കുറിച്ചൊക്കെ വിശധികരിക്കുന്നു .


അതിൽ 62 മാതെ പിശാശിന്റെ  പേര് ഇങ്ങനെ ആണ് valac  or valu or valak or volac . എന്നാൽ അതിന്റെ രൂപം നമ്മൾ ചിന്തിക്കുന്നതുപോലെ അല്ല . അതൊരു മാലാഖ പോലെ ചിറകുള്ള ഒരു ആണ്കുട്ടിയാണ് അത് ഇരിക്കുന്നത്  രണ്ടു തലയുള്ള ഒരു ഡ്രാഗന്റെ പുറത്തും . ഈ പുസ്തക പ്രകാരം valak ഒരു അധിപൻ ആണ്  സ്ഥലങ്ങൾ നിശയിക്കാനും , കല്പനകൾ കൊടുക്കാനും പിന്നെ സർപ്പങ്ങളെ നിയന്ത്രികനുമുള്ള ശക്തി ആണ് ഉള്ളത്. ജോൺ വേർ എഴുതിയ  Pseudomonarchia Daemonum എന്ന പിശാശുക്കളെ കുറിച്ചുള്ള  പുസ്തകത്തിലും volac എന്ന പേര് ഉണ്ട് .അതിൽ volac 30 ഓളം ലെഗിൻസ് ചെകുത്താന്മാരുടെ തലവൻ ആണ് .  അതുപോലെ തോമസ് റൂഡും valak നെ കുറിച്ച് പറഞ്ഞു പോയിട്ടുണ്ട് .   .

എന്നാൽ valak എന്നാ പേര് ആദ്യമായി സ്‌ക്രീനിൽ വരുന്നത് 1998 ഇറങ്ങിയ vampires എന്നാ സിനിമയിൽ ആണ് .Chilling Adventures of Sabrina  എന്നാ കോമിക് പുസ്തകത്തിലും valac വന്നു .പിന്നീട് ആണ് ഏറ്റവും പ്രശസ്തമായ valak കഥാപാത്രം ഉണ്ടാവുന്നത് . കൊഞ്ചുറിന് 2  വഴി .

Lesser Key of Solomon ന്റെ pdf ഫയൽ ഗൂഗിൾ ലഭ്യമാണ് . എന്റെ അഭിപ്രായത്തിൽ വായിക്കാൻ ശ്രമിക്കേണ്ട എന്ന് തന്നെയാണ് . 


അശ്വിത് ശിവൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം