Latest Post

എന്താണ് അല്ലെങ്കില്‍ ആരാണ് introverts ?

ഇമേജ്
കടപ്പാട്: ആരോ  എല്ലാ introvertകളും വായിക്കുക 16 കഴിയാത്ത പിള്ളേർക്ക് ഒക്കെ താൻ introvert ആണെന്ന് തിരിച്ചറിയുമ്പോൾ ജീവിതം തന്നെ അവസാനിപ്പിക്കാൻ തോന്നും. മറ്റൊരു ജന്മത്തിനുള്ള ചെറിയ സാധ്യത എങ്കിലും കണ്ടിരുന്നെങ്കിൽ ഞാൻ 15 തികയ്ക്കുകയില്ലായിരുന്നു. അങ്ങനെ ഉള്ളവർക്ക് ഒരു ഹെൽപ്പ് ആവും ഈ പോസ്റ്റ് ആദ്യമേ introvert എന്താണ് എന്ന് വിശദീകരിക്കാം. ചിലർ കരുതുന്നത് ലൈഫ് പാളി ഒരു പാട് നഷ്ടങ്ങൾ വന്നു കാമുകി പോയി, ജോലി ഇല്ലാതെ പല ഭാരങ്ങൾ കൊണ്ട് ഡിപ്രെഷൻ അടിച്ചിരിക്കുന്നത് ആണ് ഇൻട്രോവേർട്ട് എന്നാണ്. എന്നാൽ അ. അല്ല അത് നിങ്ങളുടെ ഒരു താത്കാലിക അവസ്‌ഥ മാത്രം ആണ് കുറേ പണം ആഗ്രഹിച്ച നേട്ടങ്ങൾ ഒക്കെ വന്നുകഴിഞ്ഞാൽ ഇത് പാടെ മാറും സോ അങ്ങനെ ഉ.ള്ളവർ പോസ്റ്റ് സ്കിപ്പ് ചെയ്തോളൂ, ഏതെങ്കിലും തരത്തിൽ intros മായി അടുത്ത ബന്ധം പുലർത്തുന്നവർ നിർബന്ധമായും പോസ്റ്റ് വായിക്കുക. സാധാരണ എല്ലാവരും തികഞ്ഞ introvert ഓ exoverto അല്ല രണ്ടിന്റെയും മിഡിലിൽ ഒക്കെ വരുന്നവർ ആണ് . ചിലർകരുതന്നത് അവർ shy യും anxiety യും ഉള്ളവർ ആണ് ആയതിനാൽ അവരും introvert ആണ് എന്നാണ്. അതും തെറ്റായ ധാരണ ആണ് അവർ shy യും anxiety യും ഉള്ളവർമാത്രമാണ്. introver

ഹിപ്നോസിസ്


        
ഹിപ്നോസിസ്, ഹിപ്നോട്ടിസം എന്നെല്ലാം കേൾക്കുമ്പോൾ മിക്കവാറും പേരും അതിനെ അതിഭാവുകത്വത്തോടെയാണ് ചിന്തിക്കുന്നത്, മന്ത്രവാദം, ജാലവിദ്യ, കൺകെട്ട് എന്നീ നിലകളിലാണ് ഇതിനെ കാണുന്നത്, അതിന്റെ പ്രധാന കാരണം ചില സ്റ്റേജ് ഷോകളാണ്, മാന്ത്രികൻ/ജാലവിദ്യക്കാരൻ കാണികളിലാരെയെങ്കിലും വിളിച്ച് അംഗവിക്ഷേപങ്ങളിലൂടെയും ചില ഉച്ചാരണങ്ങളിലൂടെയും അയാളെ മയക്കി ആജ്ഞകൾ അനുസരിപ്പി ക്കുകയും കോമാളി കളിപ്പിക്കുകയുമാെക്കെ ചെയ്യുന്ന ഭാവന ചിത്രം അതുമല്ലെങ്കിൽ സിനിമ/സീരിയൽ കഥളിൽ ഒരാളെ മയക്കി കിടത്തി അയാളുടെ മനസ്സിലെ രഹസ്യങ്ങൾ ചോർത്തുന്ന നിറംപിടിപ്പിച്ച കഥകൾ ഹിപ്നോസിസിനെയും, ഹിപ്നോട്ടിസത്തെയും പറ്റി ആളുകളിൽ അബദ്ധ ധാരണകളുണ്ടാക്കുന്നു.
          ഹിപ്നോസിന് പലരും കേട്ടിട്ടുള്ള വാക്കാണ്, പലരും അതെപ്പറ്റി വായിച്ചിട്ടുണ്ടാകും, സ്റ്റേജിൽ കണ്ടിട്ടുണ്ടാകും പക്ഷേ ഹിപ്നോസിസ് രോഗ നിവാരണത്തിന് ഉപയോഗപ്പെടുത്താത്താമെന്നത് മിക്കവർക്കും പുതിയ അറിവാകും, ഹിപ്നോസിസ് ഉപയോഗിച്ചുള്ള ചികിത്സാരീതിയെ ഹിപ്നോ തെറാപ്പി എന്നു പറയുന്നു, ഹിപ്നോസിസ് അഥവാ മോഹനിദ്രയിലൂടെ രോഗങ്ങളുടെ മൂലകാരണങ്ങളിലേക്ക് ഇറങ്ങിചെല്ലാനും അതിന്റെ ഉത്ഭവ സ്ഥാനത്തു നിന്നു തന്നെ അതിനെയില്ലാതാക്കാനും സാധിക്കുന്നു, വളരെ സമർത്ഥമായ ഈ ഉപാധി പലർക്കും അറിവുള്ളതല്ല, ഇന്ത്യൻ മനോരോഗ ചികിത്സകർ പോലും ഹിപ്നോതെറാപ്പിയുടെ  ചികിത്സാ സാധ്യതകളെ തിരിച്ചറിഞ്ഞിട്ടില്ല, മാത്രമല്ല ഇതെപ്പറ്റി അറിയാനും ഇതിന്റെ സാധ്യതകളെ പ്രായോഗികതലത്തിൽ ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നില്ല, നമ്മുടെ എല്ലാ പ്രശ്നങ്ങളുടെയും തുടക്കം നമ്മുടെ മനസ്സിൽ നിന്നാണ് അതിനാൽ അതിന്റെ പരിഹാരവും മനസ്സിൽ നിന്നും തന്നെ ഉണ്ടാക്കാൻ സാധിക്കും, ഇതാണ് ഹിപ്നോതെറാപ്പിയുടെ ആധാരം.

മനസ്സിനെ രണ്ടു അവബോധ തലങ്ങളിലാണ് സങ്കല്പിച്ചിരിക്കുന്നത് ഒന്നു ബോധ മനസ്സും മറ്റൊന്ന് ഉപബോധമനസ്സും, നമ്മൾ ഉണർന്നിരി ക്കുമ്പോൾ നമ്മുടെ പ്രവർത്തികളെ നിയന്ത്രിക്കുന്നത് ബോധമനസ്സാണ്, നമ്മൾ ഉറങ്ങുമ്പോഴും ഹിപ്നോട്ടിക് നിദ്രയിലായിരിക്കുമ്പോഴും മനസ്സിന്റെ നിയന്ത്രണം ഉപബോധമനസ്സിനാണ്, ഉറങ്ങുമ്പോൾ ബോധമനസ്സും ഉറങ്ങുന്നു അതിനാൽ നമ്മുക് ഒന്നും കേൾക്കുവാനും മനസ്സിലാക്കുവാനും 
സാധിക്കുന്നില്ല പക്ഷേ മോഹനിദ്രയിലായിരിക്കുമ്പോൾ ബോധമനസ്സ് ഉറങ്ങുന്നില്ല, നമ്മുടെ ഉപബോധമനസ്സ് ഒരു കലവറയാണ് നമ്മുടെ ജീവിതാ നുഭവങ്ങളുടെ എല്ലാക്കാലത്തെയും ഓർമ്മകൾ ഉപബോധമനസ്സിൽ മായാതെ പതിഞ്ഞിട്ടുണ്ട്, ഹിപ്നോട്ടിക് അവസ്ഥയിൽ ആ ഓർമ്മകളിലേക്കു പോകാനും അവയിലെ പ്രതികൂല പ്രഭാവങ്ങളെ നീക്കി അനുകൂലമാക്കാനും മനസ്സിൽ ഈ മാറ്റങ്ങൾ കൊണ്ടുവരാനും സാധിക്കും, ഈ കഴിവിനെയാണ് ഹിപ്നോതെറാപ്പിയിൽ പ്രയോജനപ്പെടുത്തുന്നത്.
          സാധാരണ ജനങ്ങൾക്ക് ഹിപ്നോസിസ് സ്റ്റേജിൽ കാണുന്ന മായാജാലമോ മറ്റുള്ളവരെ തന്റെ വരുതിയിൽ നിർത്താനും അനുസരിപ്പിക്കാനുമുള്ള കൺകെട്ടു വിദ്യയായാണ് തോന്നുക, അതിനാൽ ഇതെപ്പറ്റി പേടിയും ആശങ്ക യുമുണ്ടാകുന്നു എന്നാൽ ഹിപ്നോസിസ് ചികിത്സാരീതി ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്, മങ്ങിയ വെളിച്ചമുള്ള ശാന്തമായ മുറിയിലാണ് സാധാരണ ഹിപ്നോതെറാപ്പി ചെയ്യുന്നത്. പശ്ചാത്തലത്തിൽ മൃദുവായ സംഗീതമാകാം, അങ്ങനെയുള്ള ശാന്തമായ അന്തരീക്ഷത്തിൽ ചികിത്സകൻ ചില നിർദേശങ്ങളിലൂടെ രോഗിയെ ഹിപ്നോട്ടിക് അവസ്ഥയിലെത്തിക്കുന്നു, ഈ അവസ്ഥയിൽ ശരീരം നല്ല വിശ്രമാവസ്ഥയിലായിരിക്കും, മനസ്സു ശാന്തവും ചിന്താമുക്തവുമായിരിക്കും അതിനാൽ ആ സമയത്തു കൊടുക്കുന്ന നിർദ്ദേശങ്ങൾ എളുപ്പത്തിൽ സ്വീകരിക്കപ്പെടുന്നു, ഹിപ്നോസിസ് പ്രകൃതിദത്തമായ ഒരവസ്ഥയാണ് ഉറക്കം പോലെ തന്നെ, നമ്മൾ എല്ലാവരും ഓരോ ദിവസവും ഈ അവസ്ഥയിലേക്ക് പോകുന്നുണ്ട്, ഉദാഹരണത്തിന് ടി.വി കാണുമ്പോൾ, ദിവാസ്വപ്നത്തിലായിരിക്കുമ്പോൾ, ഇഷ്ടസംഗീതത്തിൽ ലയിക്കുമ്പോഴെല്ലാം നമ്മൾ ഒരു തരം മോഹ നിദ്ര യിലായിരിക്കും, പക്ഷേ അതെല്ലാം വളരെക്കുറച്ച് നേരം മാത്രമേ നീണ്ടു നിൽക്കുന്നുള്ളു, ചെറിയ കുട്ടികൾ മിക്കവാറും അവർ വിഭാവനം ചെയ്യുന്ന മായിക/സ്വപ്ന ലോകത്ത് അതായതു ഒരു ഹിപ്നോട്ടിക് അവസ്ഥ യിലായിരിക്കും കഴിയുന്നത്, ഹിപ്നോട്ടിസം വഴി ഒരാളെ കൂടുതൽ ആഴത്തിലുള്ള ഹിപ്നോട്ടിക് നിദ്രയിലേക്കു കൊണ്ടു പോകാനും ആ അവസ്ഥയിൽ കൂടുതൽ നേരം നിലനിർത്താനും ആ സമയത്തു ഉചിതമായ നിർദ്ദേശങ്ങളിലൂടെ  അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഗുണകരമായ മാറ്റങ്ങൾ അവരുടെ കാഴ്ചപ്പാടിലും പെരുമാറ്റത്തിലും കൊണ്ടുവരാൻ സാധിക്കും. രോഗിയുടെ സമ്മതപ്രകാരം ചെയ്താൽ മാത്രമേ ഹിപ്നോ തെറാപ്പിയുടെ മുഴുവൻ ഗുണഫലങ്ങൾ ലഭ്യമാകൂ, ഹിപ്നോട്ടിസത്തെക്കുറിച്ച് അറിവില്ലാത്ത ആശങ്കയും ഭയവും വച്ചു പുലർത്തുന്ന സാധാരണക്കാരായ ആളുകൾ ഹിപ്നോ സിസ് ഉറക്കമാണെന്നും അപ്പോൾ ഒന്നും കേൾക്കുവാനും മനസ്സിലാക്കാനും കഴിയില്ല എന്നാണ് ധരിച്ചുവച്ചിരിക്കുക. പക്ഷേ ഹിപ്നോ സിസിൽ ബോധമനസ്സ് ഉറങ്ങില്ലെന്താണ് വാസ്തവം അതിനാൽ ചികിത്സകൻ പറയുന്നതെല്ലാം കേൾക്കുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യും. കൂടാതെ മോഹനിദ്രയിൽ നിന്നുണരുമ്പോൾ ആ അവസ്ഥയിലിരി ക്കുമ്പോൾ പറഞ്ഞതോ കേട്ടതും മിക്കവാറും ഓർമ്മയിലുണ്ടായിരിക്കും.
  ഹിപ്നോസിസ് ഉപയോഗിച്ചുള്ള ചികിത്സാ രീതികൾ പല ആദിമജന വിഭാഗങ്ങളും ഉപയോഗിച്ചിരുന്നു, പക്ഷേ അതെല്ലാം മത/ഗോത്ര ആചാര ങ്ങളുടെ മറ ചാർത്തപ്പെട്ടവയായിരുന്നു, അവിടെ പൂജാരി/വൈദ്യൻ മോഹ നിദ്രപോലെ മയക്കം സൃഷ്ടിച്ചു രോഗചികിത്സ നടത്തിയിരുന്നതായി പറയ പ്പെടുന്നുണ്ട്. പക്ഷേ ആധുനിക ചികിത്സാ രീതികളിൽ ഹിപ്നോസിസിന്റെ സാധ്യതകൾ ആദ്യമായി പ്രയോജനപ്പെടുത്തിയത് യൂറോപ്പിലെ 'ആന്റൺ മെസ്മർ' എന്ന ഡോക്ടർ ആണ്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഹിപ്നോട്ടി സത്തിന് മെസ്മെറിസം എന്ന പേരു ലഭിച്ചത്. ചികിത്സാ സമയത്തു രോഗിക്കു ണ്ടാകുന്ന മയക്കത്തിന്റെ അവസ്ഥയ്ക്ക് ഹിപ്നോസിസ് എന്നു പേരു കൊടുത്തത് സ്കോട്ട്ലാൻറുകാരനായ ഡോ.ജെയിംസ് ബ്രൈഡ് എന്ന സർജനാണ്.ഉറക്കത്തിന്റെ ദേവതയായ ഹിപ്നോസിൽ നിന്നാണ് ഹിപ്നോസിസ് എന്ന വാക്ക് രൂപം കൊണ്ടത്.
        ആധുനിക ചികിത്സാ രീതിയിൽ  ഓരോ പ്രശ്നവും ശരീരത്തിന്റെയോ മനസ്സിന്റെയോ മാത്രമായി വെവ്വേറെ കണ്ടു അതിന്റെ പ്രകടമായ ലക്ഷണങ്ങളെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ശരീരത്തിലെ അസ്വസ്ഥതകളെയും പെരുമാറ്റത്തിലുള്ള പ്രകടമായ വൈകല്യങ്ങളും മാത്രമേ മാറ്റാൻ കഴിയൂ. ഇവിടെ ലക്ഷണ. ങ്ങളിൽ അല്ലെങ്കിൽ അവയിലൂടെ കണ്ടെത്തുന്ന രോഗഗത്തിന്റെ അടിസ്ഥാ നത്തിൽ ഒരു പൊതു ചികിത്സാ രീതിയാണ് സ്വീകരിക്കുന്നത്, അതി നനുസരിച്ച് മരുന്നു നൽകുന്നു. രോഗിയുടെ വ്യക്തിത്വ, വൈകാരിക, ആധ്യാത്മിക കാഴ്ചപ്പാടുകളും വിശ്വാസങ്ങളും അവഗണിക്കുന്നു അതിനാൽ രോഗലക്ഷണങ്ങളില്ലാതായാലും പലപ്പോഴും പൂർണ്ണ ആരോഗ്യം തിരിച്ചു കിട്ടുന്നില്ല എന്തെന്നാൽ പലരോഗങ്ങളിലും പ്രത്യേകിച്ചു മാനസ്സിക പ്രശ്നങ്ങൾ, സൈക്കോസോമാറ്റിക് പ്രശ്നങ്ങൾ മുതലായവയിൽ രോഗിയുടെ വികാര, ധാർമ്മിക വിശ്വാസമൂല്യങ്ങൾ, വളർന്നു വന്ന സാഹചര്യം തുടങ്ങി യവയും രോഗിയുടെ പെരുമാറ്റത്തെയും ചികത്സയോടുള്ള  പ്രതികരണ ത്തെയും കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ്. അതായത് ശരീരവും മനസ്സും ഒരു പോലെ തന്നെ പ്രാധാന്യമർഹിക്കുന്നു അതിനാൽ ഒന്നിനെ മാറ്റി നിർത്തി ഒന്നു മാത്രം പരിഗണിച്ചു കൊണ്ടുള്ള ചികിത്സ പലപ്പോഴും പൂർണ്ണ. ഫലം തരുന്നില്ല (കൂടാതെ പല ക്ലേശകരമായ പാർശ്വഫലങ്ങളും കാണാറുണ്ട്) അതു കൊണ്ടു ശരീരത്തെയും  മനസ്സിനെയും അവയുടെ പരസ്പര ബന്ധത്തെയും അംഗീകരിച്ചുകൊണ്ടുള്ള ഒരു ഹോളിസ്റ്റിക് ആയ സമീപനമാണു വേണ്ടത്, ഹിപ്നോതെറാപ്പി ഈ രീതിയാണ് അവലംബിക്കുന്നത്.


ഹിപ്നോ തെറാപ്പി
--------------------------------
ഹിപ്നോതെറാപ്പിയിൽ ആദ്യം രോഗിയെ അഗാധമായ ഹിപ്നോട്ടിക് അവസ്ഥയിൽ എത്തിക്കുന്നു, ചില നിർദ്ദേശങ്ങളിൽ കൂടിയോ പെന്റുലം തുടങ്ങിയ ഉപകരങ്ങളുടെ സഹായത്താലാേ ആണ് ഇതു ചെയ്യുന്നത്, അതിനുശേഷം പ്രശ്നങ്ങൾക്കു കാരണമായ നെഗറ്റീവ് ചിന്താഗതികളെ മാറ്റി പോസിറ്റീവായ കാഴ്ചപ്പാടുകളെ സൃഷ്ടിക്കുന്നതിനുചിതമായ നിർദ്ദേശം കൊടുക്കുന്നു, ഹിപ്നോട്ടിക് അവസ്ഥയിൽ കൊടുക്കുന്ന നിർദ്ദേശങ്ങൾ രോഗി ഒട്ടും എതിർപ്പില്ലാതെ സ്വീകരിക്കുകയും അതിനനുസരിച്ചു രോഗിയുടെ കാഴ്ചപ്പാടിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു,ഹിപ്നോസിസിൽ നിന്നും ഉണരുമ്പോൾ ഈ പുതിയ കാഴ്ചപ്പാട് രോഗിയുടെ അവസ്ഥയിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു അതോടെ പ്രശ്നം മാറുന്നു,രോഗിയുടെ മനസ്സു തന്നെയാണ് ഇതിൽ പ്രവർത്തിക്കുന്നത്,ചികത്സകൻ ഇതിനു സഹായകരമായ നിർദ്ദേശങ്ങളിലൂടെ രോഗിയുടെ മനസ്സിനെ ആ ദിശയിലേക്ക് നയിക്കുക മാത്രമാണ് ചെയ്യുന്നത്, അതിനാൽ രോഗശമനത്തിന് രോഗിയുടെ പങ്കു വളരെ പ്രധാനമാണ്, രോഗിയുടെ സമ്മതവും സഹകരണവും ചികിത്സാ വിജയത്തിന് അത്യന്താപേക്ഷിതമാണ്, ഈ ചികിത്സയുടെ പ്രത്യേക ഇതിൽ മരുന്നുകൾ ഉപയോഗിക്കുന്നില്ല എന്നതാണ്, പ്രശ്നത്തെ അതിന്റെ ഉത്ഭവസ്ഥാനത്തു നിന്നും മാറ്റുന്നതിനാൽ ദീർഘകാലം അതിന്റെ ഫലം സ്ഥായിയായി നില നിൽക്കുന്നു ,
      ഹിപ്നോതെറാപ്പി ഉപയോഗിച്ചു പല മാനസിക, ശാരീരിക പ്രശ്നങ്ങൾ പൂർണ്ണമായും മാറ്റാനും അല്ലെറ്റിൽ നിയന്ത്രിക്കാനും കഴിയുമെന്ന് തെളി ഞ്ഞിട്ടുണ്ട്, ഉദാഹരണത്തിന് അകാരണമായ പേടി, ഉൽക്കണ്ഠ, ടെൻഷൻ, വിഷാദം, വേദനകൾ, നടു, സന്ധിവേദനകൾ, മൈഗ്രേൻ, പൈൽസ്, ക്യാൻസർ തുടങ്ങിയ രോഗങ്ങളോടനുബന്ധിച്ചുള്ള വേദനകൾ, ശസ്ത്രക്രിയ, പല്ലെടുക്കൽ, ഒടിവ് ,ചതവ്,മുറിവ്,പൊള്ളൽ തുടങ്ങിയവയുടെ വേദനകൾ, സ്ത്രീകളിലെ ആർത്തവ,പ്രസവ സമയങ്ങളിലെ വേദന ,കുട്ടികളിലെ അമിത ഭയം,ദേഷ്യം, ഉറക്കത്തിൽ കിടന്നു മൂത്രമൊഴിക്കൽ, പഠനവൈകല്യങ്ങൾ, പരീക്ഷപ്പേടി മുതലായവ ദീർഘകാലമായി മാറാതെ നിൽക്കുന്ന ചില രോഗങ്ങളിലും ഹിപ്നോതെറാപ്പി ഫലം ചെയ്തതായി കണ്ടിട്ടുണ്ട, ഉദാഹരണമായി ആസ്മ, സോറിയാസിസ്, ചില അലർജികൾ കൂടാതെ മദ്യപാനം, പുകവലി, മയക്കുമരുന്നിന്റെ ഉപയോഗം മുതലായവയും ഹിപ്നോതെറാപ്പി കൊണ്ട് ഭേദമാക്കാവുന്നതാണ്. ചില വൈകാരികവും മാനസികവുമായ പ്രശ്നങ്ങൾ , കുട്ടിക്കാലത്തെ തിക്താനുഭാവങ്ങളിൽ നിന്നും ഉടലെടുത്തതാകാം .
         ഉദാ :- കുട്ടിക്കാലത്തുണ്ടായ പീഡനങ്ങൾ , മാതാപിതാക്കളുടെ വേർപാട്‌, അല്ലെങ്കിൽ വിവാഹ മോചനം , അതിൽ നിന്നും ഉണ്ടാകുന്ന കുട്ടിയുടെ അരക്ഷിതാവസ്ഥ തുടങ്ങിയവ . അങ്ങനെയുള്ള പ്രശ്നങ്ങളിൽ അവയുടെ മൂല കാരണങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്  ഉത്ഭവസ്ഥാനത്ത് നിന്നും അവയെ നേരിടാനും പ്രശ്നം മാറ്റാനും ഹിപ്നോതെറാപ്പി കൊണ്ട് സാധിക്കുന്നതാണ് .
        ഒരു ഹിപ്നോതെറാപ്പി സെഷൻ (session) സാധാരണ ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ നീളാവുന്നതാണ്. ചില ഇമോഷണൽ പ്രശ്നങ്ങൾ, കുട്ടികളിലെ പേടി, ദേഷ്യം, പഠിക്കാനുള്ള പ്രയാസം, മുതലായവ 2-3 സെഷൻ കൊണ്ട് പരിഹരിക്കാൻ കഴിയും. കൂടുതൽ ഗൌരവകരമായ പ്രശ്നങ്ങൾക്ക് കൂടുതൽ സമയം വേണ്ടി വരും, പ്രശ്നത്തിന്റെ ഗൌരവ മനുസരിച്ച് 6-8 സെഷന്റെയും അവസാനം രോഗിയെ മോഹനിദ്രയിൽ നിന്നും ഉണർത്തി ബോധാവസ്ഥയിലേക്ക് കൊണ്ടുവരേണ്ടതുണ്ട് . ചില നിർദേശ ങ്ങളിൽ കൂടി ഇതു സാധിക്കും. ഉണരുമ്പോൾ തൃപ്തികരമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ രോഗിയെ പുറത്തുപോകാൻ അനുവദിക്കൂ .
   പല വികസിത രാജ്യങ്ങളിലും മാനസിക പ്രശ്നങ്ങൾക്ക് പുറമേ, വേദന യില്ലാത്ത ഓപറേഷൻ, പല്ലെടുക്കൽ, പ്രസവം, മുതലായവയ്ക്കും ഹിപ്നോ തെറാപ്പി ഉപയോഗിക്കുന്നുണ്ട് . സർജറിയിൽ ഹിപ്നോസിസിൽ കൂടി ബോധം കെടുത്താനുള്ള മരുന്നിന്റെ അളവ് കുറയ്ക്കാൻ കഴിയുമെന്നു കണ്ടിട്ടുണ്ട് .  ഇംഗ്ലണ്ടിലും അമേരിക്കയിലും 1950 കളിൽ തന്നെ ഹിപ്നോതെറാപ്പിക്ക്  മെഡിക്കൽ അസോസിയേഷന്റെ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. അടുത്ത കാലത്ത്‌  അമേരിക്കയിലെ കാൻസർ രോഗികളിലെ വേദന കുറയ്ക്കാൻ ഹിപ്നോതെറാപ്പി അംഗീകരിച്ചിട്ടുണ്ട്. വിയറ്റ്നാം യുദ്ധത്തിൽ മുറിവേറ്റ സൈനികരുടെ വേദനയും ക്ലേശവും കുറയ്ക്കാൻ ചില ഡോക്ടർമാർ ഹിപ്നോ സിസ് ഉപയോഗിച്ചതായി അറിയുന്നു. 2-ആം ലോക മഹായുദ്ധത്തിലും ചില ജർമ്മൻ ഡോക്ടർമാർ ഹിപ്നോതെറാപ്പി ഉപയോഗിച്ചിട്ടുണ്ട്  എന്നറിയുന്നു .
        രോഗശാന്തി കൂടാതെ, പേർസണാലിറ്റി ടെവെലപ്മെന്റ്, ഇന്റർവ്യൂ, സ്പോർട്സ് , സ്റ്റേജ് പെർഫോമൻസ്, പബ്ലിക്‌ സ്പീക്കിംഗ്, തുടങ്ങിയ മേഖലകളിലും ഹിപ്നോ തെറാപ്പി ഫലപ്രധമാണെന്ന്  കണ്ടിട്ടുണ്ട്. വികസിത രാജ്യങ്ങളിൽ പല നാഷണൽ ടീമുകളും ഒളിമ്പിക് താരങ്ങളും ഹിപ്നോസിസും ഹിപ്നോ തെറാപ്പിസ്റ്റിന്റെ സേവനങ്ങളും തങ്ങളുടെ പ്രകടന നിപുണത വർധിപ്പിക്കു ന്നതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. പല ഹോളിവുഡ്  താരങ്ങളും ഹിപ്നോ തെറാപ്പിസ്റ്റിന്റെ സഹായം തേടുന്നുണ്ട് .
        ഇന്ത്യയിൽ ഹിപ്നോതെറാപ്പിയുടെ സാധ്യതകൾ പരിശോധിക്കാനും അതിനെ ഉപയോഗപ്പെടുത്താനുമുള്ള ഒരു മാനസിക സ്ഥിതി (Mindset) ഉണ്ടാകേണ്ടത്  ആവശ്യമാണ്.

ഹിപ്നോതെറാപ്പിയെപ്പറ്റി ഒരുപാട് മിഥ്യാ ധാരണകൾ നിലനിൽക്കുന്നുണ്ട്. അവയിൽ ചിലത് ഇവയാണ്


1) ഇതു ഒരു ബ്ലാക്ക് മാജിക്‌ ആണ്. അതിനു സിദ്ധാന്തപരമായോ  നിയമപരമായോ സാധുതയില്ല .


ഇതു ശരിയല്ല , ഹിപ്നോതെറാപ്പി ഒരു ചികിത്സാ രീതിയായി ഇംഗ്ലണ്ടിലും അമേരിക്കയിലും പല യുറോപ്യൻ രാജ്യങ്ങളിലും അംഗീകരിചിട്ടുള്ളതാണ്. അമേരിക്കൻ മെഡിക്കൽ അസോസിയേഷനും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും 1950 - കളിൽ തന്നെ ഇതിനു അംഗീകാരം നല്കിയിട്ടുണ്ട് . ഇന്ത്യൻ ബോർഡ് ഓഫ് ആൾട്ടർനേറ്റിവ്‌  മെഡിസിൻസിന്റെ അംഗീകാരവും ഉണ്ട് .


2) ഹിപ്നോസിസിൽ പോയാൽ അതിൽ നിന്നും ഉണരില്ല .


അസംബന്ധവും യുക്തിക്ക് നിരക്കാത്തതുമായ ആരോപണം. ഇതിനെ ന്യായീകരിക്കുന്ന ഒരു തെളിവും ഇല്ല . ഹിപ്നോട്ടിക് നിദ്രയിൽ പോയ ആരും അതിൽ നിന്ന് ഉണരാതിരുന്നതായി അനുഭവമില്ല . ഹിപ്നോട്ടിക് അവസ്ഥയിൽ നിന്ന് സാധാരണ ഉറക്കത്തിലേക്ക് വഴുതിപ്പോകാൻ സാധ്യതയുണ്ട് . ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ സാധാരണ ബോധാവസ്ഥയിലേക്ക്  തിരിച്ചുവന്നിട്ടുണ്ടാകും .


3) ഹിപ്നോസിസ് ചെയ്യുമ്പോൾ ഹിപ്നോട്ടിസ്റ്റിന്റെ പൂർണ്ണ നിയന്ത്രണത്തിലാകും. അയാളെക്കൊണ്ട് എന്തും ചെയ്യാൻ സാധിക്കും .


 ഇതു ശരിയല്ല ഒരു സമയത്തും അയാൾക്കു നിയന്ത്രണം നഷ്ടപ്പെടുന്നില്ല . അയാളുടെ ആദർശങ്ങൾക്കെതിരായ എന്തെങ്കിലും ചെയ്യുവാൻ ശ്രമിച്ചാൽ അത് ചെറുക്കാനും ഹിപ്നോസിസിൽ നിന്ന് ഉണരാനും ആ വ്യക്തിക്ക് കഴിയും .4) ഹിപ്നോസിസ് കൊണ്ട് മസ്തിഷ്കം കേടുവരും . മാനസിക സന്തുലനം നഷ്ടപ്പെടും .


 ഒരിക്കലുമില്ല, ഹിപ്നോസിസ് മസ്തിഷ്കത്തെയോ വേറെ ഏതെങ്കിലും അവയവത്തെയോ ഒരു വിധത്തിലും ദോഷം ചെയ്യുന്നില്ല . ശരിയായ പരിശീലനം ലഭിച്ച ഒരു  വിദഗ്ധ ചികിത്സകന്റെ കയ്യിൽ  ഹിപ്നോതെറാപ്പി വളരെ ഫലപ്രദമായ , പാർശ്വഫലങ്ങൾ ഇല്ലാത്ത , സുരക്ഷിതമായ ഒരു ചികിത്സാവിധിയാണ്.

അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2022, ജനുവരി 25 12:08 AM

    Betway Casino: Review | Games & Bonuses |
    Betway is a relatively new casino, betway but it has a long ทางเข้า m88 history in the online gambling space and it's the choice of 샌즈카지노 many of the players who play. Their

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം

ആരാണ് “കരിന്തണ്ടന്‍” ?

വേദങ്ങൾ