ഓസ്ട്രിയക്കാരനായ ആ മനുഷ്യന് ഒരു രാജാവിന്റെ മകനോ അല്ലെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരന്റെ തലമുറയില്‍ പെട്ടവനോ അല്ല .ക്രൂരനും കര്‍ക്കശക്കാരനുമായ ALOIS എന്നറിയപ്പെടുന്ന CIVIL ഉദ്യോഗസ്ഥന്റെ 4 മത്തെ മകന്‍. താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച ക്ലാര എന്ന് പേരുള്ള തന്റെ അമ്മയുടെ നിര്യാണത്തില്‍ ദുഖിതനായി അമ്മയുടെ അഴുകിപ്പിടിച്ച ഒരു ചെറിയ കഷ്ണം ഫോട്ടോയും മുറുക്കി പിടിച്ചു 1907 ല്‍ വിയന്നയിലേക്ക് യാത്ര തിരിച്ച ഒരു ചെറുപ്പക്കാരന്‍. വിയന്നയുടെ തെരുവുകളില്‍ വലിയ ഒരു ARCHITECT ആയിത്തീരണമെന്ന സ്വപ്നവുമായി പട്ടിണിയുടെ അര വയറുമായി ഒറ്റയ്ക്ക് മൂകപ്പെട്ടു ജീവിച്ച ഒരു ചെറുപ്പക്കാരന്‍. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാഹള ശബ്ദം തെരുവുകളില്‍ മുഴക്കം കൊണ്ടപ്പോള്‍ തന്റെ രാജ്യമല്ലാതിരിന്നിട്ടു പോലും യുദ്ധത്തിന്റെ മുന്‍ മുഖത്തേക്ക് എന്തിനും തയ്യാറായി പോരടുനറച്ച അയാള്‍, യുദ്ധത്തില്‍ ബ്രിട്ടീഷ് പടയോട് ചെറുകുന്നതിനിടെ അയാളുടെ കണ്ണുകളില്‍ വിഷവാധകം അടിയുകയും , മുഖം ചീര്‍ക്കുകയും തുടരെ തുടരെ കണ്ണുകളില്‍ നിന്നും വെള്ളം വരികയും ചെയ്തു. PASEWALK MILITARY HOSPITAL ലെ ഇരുട്ട് മൂടപ്പെട്ട ദിനങ്ങളെ അയാള്‍ അതിയായി വെ...