Ferrari vs Lamborghini കുട്ടിക്കാലം മുതൽ ദാരിദ്ര്യത്തിൽ ജീവിച്ച ഒരാൾ പ്രതികാരം ചെയ്യുന്നു, ആരോട് ? തന്റെ കൂട്ടുകാരോടോ സമൻമ്മാരോടോ അല്ല , ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഫെരാരിയോട് ! എന്നിട്ട് അവരെക്കാൾ മികച്ച ഒരു കാർ കമ്പനി ഉണ്ടാക്കുന്നു. പേര് “ ലംബോർഗിനി ” കേൾക്കുമ്പോൾ ആർക്കും കെട്ടുകഥയായി തോന്നാം പക്ഷെ സത്യമാണ്. ലക്ഷ്യബോധവും ആത്മാർത്ഥമായ പ്രയത്നവുമുണ്ടെങ്കിൽ ആർക്കും ഈ ലോകത്ത് കീഴടക്കാനാവാത്തതായി ഒന്നുമില്ല എന്ന സത്യം… ചരിത്രം ഫെറൂസ്സിയ ലംബോർഗിനി ഫെറൂസ്സിയ ലംബോർഗിനി എന്നായിരുന്നു ആ കുട്ടിയുടെ പേര് . 1916 ഏപ്രില്‍ 28-ന് ഇറ്റലിയിലെ റിനാസ്സോ (Renazzo di Cento) എന്ന ഗ്രാമത്തില്‍ മുന്തിരിത്തോട്ടത്തിലെ തൊഴിലാളിയായ ആന്‍റോണിയോയ്ക്കും എവലിന ലാംബോര്‍ഗിനിക്കും (Antonio and Evelina Lamborghini) അവന്‍ പിറന്നു. അന്നന്നത്തെ ആഹാരത്തിനായി വയലിൽ കഠിനമായി ജോലിയെടുക്കുന്ന ലംബോർഗിനി എന്ന ദരിദ്ര കർഷകന്റെ മകൻ. കുട്ടിക്കാലത്തേ വയലിൽ പണിയെടുക്കുന്ന അച്ഛനെ സഹായിക്കാൻ കുഞ്ഞു ഫെറൂസ്സിയക്ക് തെല്ലും മടി ഉണ്ടായിരുന്നില്ല. അക്കാലത്ത് വയലുകളിൽ പണിക്ക് കൊണ്ടുവന്നിരുന്ന ട്രാക...