ദശാബ്ദങ്ങൾക്കു മുമ്പാണ് , എഴുപതുകൾക്കും മുമ്പ്....പെൺകുട്ടികളുള്ള വീടുകൾക്ക് ഒരു പ്രത്യേക സൗരഭ്യമായിരുന്നു! "ഞെട്ടണ്ട" ....പരിഹസിക്കാനും വരട്ടെ...ഇതൊരു വാസ്തവമാണ്.കാരണമുണ്ട് കേരളത്തിലെ കുടുംബങ്ങൾക്ക് സൗരഭ്യവും സമ്പത്തും അന്നു നൽകിയിരുന്നത് പ്രകൃതിയുടെ സുഗന്ധവാഹിനികളായ വെരുകു കളായിരുന്നു. അവ തന്നെയുണ്ടായിരുന്നു പല തരം . ഇന്നും വെരുകുകളുണ്ട് കേരളത്തിൽ. എന്നാൽ, വംശനാശത്തിന്റെ വക്കിലാണ്. അതു മാത്രമല്ല, വനംവന്യജീവി സംരക്ഷണ നിയമം സൃഷ്ടിച്ചതോടെ സമ്പൂർണമായും വംശനാശം സംഭവിച്ചൊരു പാവം വിശിഷ്ട ജീവിയാണ് മലബാറി വെരുക്. വെരുകുകൾ നാലു കിലോയോളം മാത്രം തൂക്കം വരുന്ന മാർജാരവർഗമാണ്. എന്നാൽ മലബാറി സിവെറ്റ് എന്നറിയപ്പെടുന്ന ഈയിനം എട്ടുകിലോയോളം തൂക്കം വരുന്നവയായിരുന്നു. ഇവയെ പണ്ടു കാലത്ത് വീടുകളിൽ സ്ത്രീകൾ വളർത്തിയിരുന്നു . വെരുകിനെ ഇണ ചേർത്തേ അവർ വളർത്തിയിരുന്നുള്ളു ....