Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

വെരുക്

ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് , എ​ഴു​പ​തു​ക​ൾ​ക്കും മു​മ്പ്....​പെ​ൺ​കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ൾ​ക്ക് ഒ​രു പ്ര​ത്യേ​ക സൗ​ര​ഭ്യ​മാ​യി​രു​ന്നു!
  "ഞെ​ട്ട​ണ്ട" ....​പ​രി​ഹ​സി​ക്കാ​നും വ​ര​ട്ടെ...ഇ​തൊ​രു വാ​സ്ത​വ​മാ​ണ്.കാ​ര​ണ​മു​ണ്ട്

കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ര​ഭ്യ​വും സ​മ്പ​ത്തും അ​ന്നു നൽകിയിരുന്നത് പ്ര​കൃ​തി​യു​ടെ സു​ഗ​ന്ധ​വാ​ഹി​നി​ക​ളാ​യ വെരുകു കളായിരുന്നു. അ​വ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു പ​ല ത​രം . ഇ​ന്നും വെ​രു​കു​ക​ളു​ണ്ട് കേ​ര​ള​ത്തി​ൽ. എ​ന്നാ​ൽ, വം​ശ​നാ​ശ​ത്തി​ന്‍റെ  വ​ക്കി​ലാ​ണ്. അ​തു മാ​ത്ര​മ​ല്ല, വ​നം​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം സൃ​ഷ്ടി​ച്ച​തോ​ടെ സ​മ്പൂ​ർ​ണ​മാ​യും വം​ശ​നാ​ശം സം​ഭ​വി​ച്ചൊ​രു പാ​വം വി​ശി​ഷ്ട ജീ​വി​യാ​ണ് മ​ല​ബാ​റി വെ​രു​ക്. വെ​രു​കു​ക​ൾ നാലു കി​ലോ​യോ​ളം മാ​ത്രം തൂ​ക്കം വ​രു​ന്ന മാ​ർ​ജാ​ര​വ​ർ​ഗ​മാ​ണ്.

Malabari civet

എ​ന്നാ​ൽ മ​ല​ബാ​റി സി​വെ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ​യി​നം എ​ട്ടു​കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന​വ​യാ​യി​രു​ന്നു. ഇ​വ​യെ പ​ണ്ടു കാ​ല​ത്ത് വീ​ടു​ക​ളി​ൽ സ്ത്രീ​ക​ൾ വളർ​ത്തി​യി​രു​ന്നു . വെ​രു​കി​നെ ഇ​ണ ചേ​ർ​ത്തേ അ​വ​ർ വ​ള​ർ​ത്തി​യി​രു​ന്നു​ള്ളു .
അ​തി​നൊ​രു കാ​ര​ണ​മു​ണ്ട് വെ​രു​കി​ൻ പു​ഴു എ​ന്ന​റി​യ​പ്പെ​ടു​ന്ന സി​വെ​റ്റി​ന ലഭിക്കാ​ൻ അ​താ​വ​ശ്യ​മാ​യി​രു​ന്നു. ഇ​ണ​യെ ആ​ക​ർ​ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ആൺ വെ​രു​ക് സി​വെ​റ്റി​ന ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത് . ആ ​സ്ര​വം ആ​ൺ വെ​രു​ക് സമീ​പ​ത്തു​ള​ള ക​മ്പു​ക​ളി​ലോ ക​ല്ലു​ക​ളി​ലോ മ​ര​ങ്ങ​ളി​ലോ ഒ​ക്കെ തേ​ച്ചു വ​യ്ക്കാ​റാ​ണ് പ​തി​വ് .ഈ ​സ്ര​വം ഉ​ണ​ങ്ങി​ക്ക​ഴി​യു​മ്പോ​ൾ അ​ത് അ​ട​ർ​ത്തി​യെ​ടു​ക്കു​ന്ന​താ​ണ് വെരുകിൻ പു​ഴു അ​ഥ​വാ സി​വെ​റ്റി​ന. മാ​സ്മ​രി​ക​മാ​യ സൗരഭ്യമുണ്ടെന്നതിനോടൊ​പ്പം അ​മൂ​ല്യ​മാ​യൊ​രു ഔ​ഷ​ധി കൂ​ടി​യാ​ണ് ഇ​ത് . അ​തു കൊ​ണ്ട് ഇ​ന്ത്യ​യി​ലെ പാ​ര​മ്പ​ര്യ വൈ​ദ്യ കു​ടും​ബ​ങ്ങ​ളി​ലെ​ല്ലാം പ​ണ്ട് വെരു​കി​നെ വ​ള​ർ​ത്തി​യി​രു​ന്നു .

20 വ​ർ​ഷ​ത്തോ​ള​മാ​ണി​വ​യു​ടെ ആ​യു​സ്. രാത്രി​യാ​ണ് ഇ​ര തേ​ടു​ന്ന​ത് എ​ന്ന​തും രാ​ത്രി​യി​ൽ ഇ​വ ശ​ബ്ദ​മു​ണ്ടാ​ക്കു​മെ​ന്ന​തു​മാ​ണ് ആ​കെ​യു​ള്ള പ്ര​ശ്നം. അ​തു​കൊണ്ട് വീ​ട​ക​ങ്ങ​ളി​ൽ ഇ​വ​യെ വ​ള​ർ​ത്തി​യി​രു​ന്നി​ല്ല. അ​ല്പ​മ​ക​ലെ കൂടൊരുക്കിയാ​ണ് ഇ​വ​യെ വ​ള​ർ​ത്തി​യി​രു​ന്ന​ത്. എ​ഴു​പ​തു​ക​ളി​ൽ ഒ​രു ഗ്രാം ​വെരു​കി​ൻ പു​ഴു​വി​ന് 200 രൂ​പ​യു​ണ്ടാ​യി​രു​ന്നു.

അന്നൊന്നും പെ​ൺ​മ​ക്ക​ളെ വി​വാ​ഹം ക​ഴി​ച്ച​യ​യ്ക്കു​ന്ന​തി​നു​ള്ള സ്വർണമുണ്ടാ​ക്കാ​ൻ വെ​രു​ക് കേ​ര​ള​ത്തി​ലെ അ​മ്മ​മാ​രെ ചി​ല്ല​റ​യൊ​ന്നു​മ​ല്ല സഹാ​യി​ച്ച​ത്. പ​ണ്ടു കാ​ല​ത്ത് കേ​ര​ള​ത്തി​ലെ രാ​ജാ​ക്ക​ന്മാ​ർ വെ​രു​കി​ൻ പു​ഴു ഉപയോ​ഗി​ച്ചു​ള്ള പു​ക​വ​ലി ശീ​ല​മാ​ക്കി​യി​രു​ന്നു. ആ​ഢ്യ​ത്വ​ത്തി​ന്‍റെ, ആ​രോ​ഗ്യ​ത്തി​ന്‍റെ, ആ​സ്വാ​ദ​ന​ത്തി​ന്‍റെ  പ്ര​തീ​ക​മാ​യി​രു​ന്നു വെ​രു​കി​ൻ പു​ഴു മി​ശ്രി​തം നിറ​ച്ച ഹു​ക്ക​ക​ൾ. അ​തു​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും ആ ​പു​ക ഏ​ൽ​ക്കു​ന്ന​വ​ർ​ക്കും ഒ​രു പോ​ലെ ഉ​ണ​ർ​വു പ​ക​ർ​ന്നി​രു​ന്നു ഈ ​വെ​രു​കി​ൻ പു​ഴു ഹു​ക്ക​ക​ൾ ...! പൗ​രാ​ണി​കാ​ചാ​ര്യ​ന്മാ​രാ​യ അ​ഗ​സ്ത്യ​രും പു​ല​സ്ത്യ​രും പു​ലി​പ്പാ​ണി​യും ധ​ന്വ​ന്ത​രി​യു​മെ​ല്ലാം വെ​രു​കി​ന്‍റെ അ​പ്ര​മാ​ദി​ത്വം എ​ടു​ത്തു പ​റ​ഞ്ഞി​ട്ടു​ള്ള​വ​രാ​ണ് തങ്ങളുടെ ക​വി​ത​ക​ളി​ലൂ​ടെ . ത​ന്നെ​യ​ല്ല , ഇ​തി​ന്‍റെ ച​ർ​മ​വും മാം​സ​വും ഉപയോഗ​പ്ര​ദ​മാ​യി​രു​ന്നു. ച​ർ​മം വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ആ​രോ​ഗ്യ​ദാ​യ​ക​വും രു​ചി​ക​ര​വു​മാ​യ ഭ​ക്ഷ​ണ​മാ​യി​രു​ന്നു ഇ​തി​ന്‍റെ  മാംസം . ഇ​തെ​ല്ലാം ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ അനുവാദമുണ്ടായിരു​ന്ന കാ​ല​ത്ത് വെ​രു​കി​ന​ങ്ങ​ൾ​ക്ക് ക്ഷാ​മ​മു​ണ്ടാ​യി​രു​ന്നി​ല്ല . 

പൂ​ച്ച​യു​ടെ വ​ർ​ഗ​ത്തി​ൽ പെ​ട്ട വെ​രു​കി​നെ വ​ള​ർ​ത്തു മൃ​ഗ​മാ​ക്കി​യി​രു​ന്ന ആ ​കാലം എ​ന്നു ന​ഷ്ട​പ്പെ​ട്ടോ അ​ന്നു തു​ട​ങ്ങി വെ​രു​കി​ന്‍റെ  ക​ഷ്ട​കാ​ല​വും . കൂട്ടത്തിൽ രാ​ജാ​വാ​യ മ​ല​ബാ​റി സി​വെ​റ്റ് ഉ​ന്മൂ​ല​നാ​ശ​നം ചെ​യ്യ​പ്പെ​ട്ടു . ഇ​ന്നാ​കെ മ​ല​യാ​ളി​ക്കോ​ർ​ക്കാ​നു​ള്ള​ത് ദ​ശാ​ബ്ദ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​രോ വേ​ട്ട​യാ​ടി പി​ടി​ച്ച വെ​രു​കി​ന്‍റെ  ച​ർ​മം മാ​ത്രം ....വ​നം​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ  ഭാഗമാ​യി വെ​രു​ക് സം​ര​ക്ഷി​ത ജീ​വി​യാ​ണെ​ന്നും അ​തി​നെ വേ​ട്ട​യാ​ടി പിടിക്കാനോ വ​ള​ർ​ത്താ​നോ പാ​ടി​ല്ലെ​ന്നു​മു​ള്ള ക​ർ​ശ​ന വി​ല​ക്കു വീണതോടെയാ​ണ് വെ​രു​ക് വം​ശ​നാ​ശ ഭീ​ഷ​ണി​യി​ലാ​യ​ത്. ഫ​ല​ത്തി​ൽ വ​ന്യ ജീ​വി സം​ര​ക്ഷ​ണ നി​യ​മം വെ​റും ക​ത്രി​ക​പ്പൂ​ട്ടാ​യ​തു മാ​ത്രം മി​ച്ചം.

ഉദാഹരണമായി വ​ള​ർ​ത്തു പ​ക്ഷി​യാ​യ​തോ​ടെ വം​ശ​വ​ർ​ധ​ന​യേ​റെ ഉ​ണ്ടാ​യ ഒ​രു കാ​ട്ടു പ​ക്ഷി​യാ​ണ് കാ​ട എ​ന്നും മ​റ​ക്ക​രു​ത്. ഇ​വി​ടെ ചി​ല ചോ​ദ്യ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്നു. 

  • വെ​രു​കി​നെ വ​ള​ർ​ത്തി​യാ​ൽ ആ​ർ​ക്കാ​ണു ചേ​തം?
  • വെ​രു​ക് വളർത്തു​മൃ​ഗ​മാ​ക്ക​പ്പെ​ട്ടാ​ൽ എ​ന്താ​ണു ദോ​ഷം?
  • വെ​രു​കി​ൻ പു​ഴു വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ചു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യു​ള്ള കാ​ർ​ഷി​ക വ്യാ​വ​സാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് എ​ന്താ​ണാ​രും പ​ഠി​ക്കാ​ത്ത​ത്? 
  • അ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഇ​തി​നെ ഉൾപ്പെടുത്തിയാൽ കൂ​ടു​ത​ൽ വം​ശ​വ​ർ​ധ​ന​യു​ണ്ടാ​കു​ക​യി​ല്ലേ ..?
  • പു​തി​യൊ​രു മാം​സം കൂ​ടി വി​ൽ​പ​ന​യ്ക്കെ​ത്തി​ല്ലേ ?
  • തു​ക​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ണ്ടാ​കി​ല്ലേ ? 

ചി​ന്തി​ക്ക​ണം,​ ചി​ന്തി​ച്ചേ പ​റ്റൂ .ഇ​ന്നു വെ​രു​കി​ൻ പു​ഴു ല​ഭ്യ​മാ​കു​ന്ന സൗ​ത്തി​ന്ത്യ​യി​ലെ ഒ​രേ​യൊ​രു അം​ഗീ​കൃ​ത കേ​ന്ദ്രം തി​രു​പ്പ​തി ക്ഷേ​ത്ര​മാ​ണ് . അ​വി​ടെ ധാരാ​ളം വെ​രു​കു​ക​ളു​ണ്ട് . വെ​രു​കി​ൻ​പു​ഴു​വും ല​ഭ്യം . ശ​ബ​രി​മ​ല​യ്ക്കു പോകുന്ന ഭ​ക്ത​ർ കെ​ട്ടു​മു​റു​ക്കി​ൽ കൊ​ണ്ടു​പോ​കാ​നും ഇ​തു​പ​യോ​ഗി​ച്ചി​രു​ന്നു എ​ന്നു കൂ​ടി ചേ​ർ​ത്തു വാ​യി​ക്ക​ണം. എ​ന്നു ത​ന്നെ​യ​ല്ല വെ​രു​കി​ന്‍റെ ഇ​ഷ്ട​ഭ​ക്ഷ​ണ​മാ​ണ് ന​ന്നാ​യി പ​ഴു​ത്ത കാ​പ്പി​ക്കു​രു.

വെ​രു​ക് വ​ള​രെ വൃ​ത്തി​യു​ള്ള ജീ​വി​യാ​ണ്. അ​തു​കൊ​ണ്ട് ന​ന്നാ​യി പ​ഴു​ത്ത ന​ല്ല പ​ഴ​ങ്ങ​ൾ മാ​ത്ര​മേ അ​വ തെ​ര​ഞ്ഞെ​ടു​ത്തു ക​ഴി​ക്കു​ക​യു​ള്ളൂ . അ​താ​ക​ട്ടെ പ​ഴു​ത്ത കാ​പ്പി​ക്കു​രു​വി​ന്‍റെ മാം​സ​ള ഭാ​ഗം മാ​ത്ര​മേ അ​വ ക​ഴി​ക്കൂ. ബാ​ക്കി കാ​ഷ്ഠി​ച്ചു കളയും. ഇ​ന്ന് വെ​രു​ക് ഭ​ക്ഷി​ച്ചു കാ​ഷ്ഠി​ക്കു​ന്ന കാ​പ്പി​ക്കു​രു​വി​ന് അ​ന്താ​രാ​ഷ്ട്ര തല​ത്തി​ൽ വ​ൻ ഡി​മാ​ൻ​ഡാ​ണ് . നിങ്ങൾ കേട്ടിട്ടുണ്ടാകും , സി​വെ​റ്റ് കോ​ഫി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ത് പാ​ർ​ക്കി​ൻ​സ​ൺ​സി​നും അ​ൽ​ഷി​മേ​ഴ്സി​നു​മൊ​ക്കെ ആ​ശ്വാ​സം പ​ക​രു​ന്ന​താ​യാ​ണ് പു​തി​യ വാ​ർ​ത്ത​ക​ൾ . ഒ​രു ക​പ്പ് സി​വെ​റ്റ് കോ​ഫി​ക്ക് അ​മെ​രി​ക്ക​യി​ൽ 25 ഡോ​ള​റാ​ണ് . കേ​ര​ള​ത്തി​ലെ കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ൽ വെ​രു​കി​ന്‍റെ ശ​ല്യം മുൻപ് കൂ​ടു​ത​ലാ​യി​രു​ന്നു ....ഇ​പ്പോ​ഴു​മു​ണ്ട് . അ​ങ്ങ​നെ​യു​ള്ള​പ്പോ​ൾ വെ​രു​കി​നെ വ​ള​ർ​ത്താ​നും വെ​രു​കി​ൻ കാ​ഷ്ഠ​മാ​യി വ​രു​ന്ന കാ​പ്പി​ക്കു​രു ത​രം തിരി​ച്ചു ക​ഴു​കി​യു​ണ​ക്കി വ​റു​ത്തു വി​ദേ​ശ മാ​ർ​ക്ക​റ്റി​ലി​റ​ക്കാ​നും എ​ന്തു കൊ​ണ്ടു ന​മു​ക്കു ശ്ര​മി​ച്ചു കൂ​ടാ ?

കേട്ടിട്ടുണ്ടോ, ബ്ലാ​ക് ഐ​വ​റി കോ​ഫി എന്ന് ? ബ്ലാ​ക് ഐ​വ​റി കോ​ഫി.​താ​യ്‌​വാ​നി​ൽ ക്യാ​ന​ഡ​ക്കാ​ര​നാ​യ ബ്ലെ​യ്ക് ഡി​ന്‍കി​ൻ തു​ട​ങ്ങി​യ ഈ ​ഐ​ഡി​യ ഇ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ ന​മ്പ​ർ വ​ൺ ...ഒ​രു ക​പ്പ് കാ​പ്പി​ക്ക് 3500 രൂ​പ; ഒ​രു കി​ലോ കാ​പ്പി​പ്പൊ​ടി​ക്ക് 70,​000 രൂ​പ. താ​യ്‌​ല​ൻ​ഡി​ൽ വേ​ന​ല്‍ക്കാ​ല​ത്ത് ആ​ന​ക​ള്‍ വ​ന്‍ തോതി​ൽ പ​ഴു​ത്ത കാ​പ്പി​ക്കു​രു ക​ഴി​ക്കാ​റു​ണ്ടെ​ന്ന് അ​റി​ഞ്ഞ ബ്ലെ​യ്ക് പ​രീ​ക്ഷ​ണ​ത്തി​നാ​യി ആ​ന​പ്പി​ണ്ട​ത്തി​ലെ കാ​പ്പി​ക്കു​രു ശേ​ഖ​രി​ച്ചു. അ​വ വ​റു​ത്ത് ഉ​ണ​ക്കി​പ്പൊ​ടി​ച്ച് ഉ​പ​യോ​ഗി​ച്ചു നോ​ക്കി​യ​പ്പോ​ൾ,​ സ്വാ​ഭാ​വി​ക​മാ​യു​ള്ള  നേ​രി​യ ക​യ്പ് പോ​ലു​മി​ല്ലാ​ത്ത മി​ക​ച്ച രു​ചി​യു​ള്ള കാ​പ്പി. വി​പ​ണി​യി​ലി​റ​ക്കി​യ​പ്പോ​ൾ വൻപിച്ച ഡി​മാ​ൻ​ഡ്. അ​തോ​ടെ വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ലാ​ക്കി. ആനകളെ കാ​പ്പി​ക്കു​രു തീ​റ്റി​ച്ച് അ​വ​യു​ടെ വി​സ​ർ​ജ്യ​ത്തി​ല്‍നി​ന്നു കാ​പ്പി​ക്കു​രു ശേ​ഖ​രി​ക്കു​ക​യെ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. ആ​ന ക​ഴി​ക്കു​ന്ന കാ​പ്പി​ക്കു​രു​വി​ന്‍റെ  അ​ധി​ക​ഭാ​ഗ​വും ദ​ഹി​ക്കും. ദ​ഹി​ക്കാ​തെ പു​റം​ത​ള്ളു​ന്ന കാ​പ്പി​ക്കു​രു​വാ​ണ് പൊടി​യാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രു ആ​ന​യ്ക്ക് 33 കി​ലോ​ഗ്രാം കാ​പ്പി​ക്കു​രു ക​ഴി​ക്കാ​ൻ ന​ല്‍കി​യാ​ൽ ശ​രാ​ശ​രി ഒരു കി​ലോ മാ​ത്ര​മേ ദ​ഹി​ക്കാ​തെ ല​ഭി​ക്കൂ. അ​ങ്ങ​നെ നി​ര​വ​ധി ആ​ന​ക​ള്‍ക്ക് കാ​പ്പി​ക്കു​രു ന​ല്‍കി​യാ​ണ് ബ്ലാ​ക്ക്ഐവറിക്കുള്ള കു​രു ശേ​ഖ​രി​ക്കു​ന്ന​ത്. ആ​ന​പാ​പ്പാ​ന്‍മാ​രു​ടെ ഭാ​ര്യ​മാ​രാ​ണ് ആ​ന​പ്പി​ണ്ട​ത്തി​ല്‍നി​ന്നും കാ​പ്പി​ക്കു​രു എ​ടു​ക്കു​ന്ന​ത്. താ​യ്‌​ല​ൻ​ഡി​ലെ ഒ​രു ആ​ന​സം​ര​ക്ഷ​ണ കേ​ന്ദ്ര​വു​മാ​യി ചേ​ർ​ന്നാ​ണ് ബ്ലെ​യ്ക് ഈ ​പ​ദ്ധ​തി വി​ജ​യ​ത്തി​ല​ത്തി​ക്കു​ന്ന​ത്. ന​മ്മു​ടെ ആ​ന​യു​ട​മ​ക​ൾ​ക്ക് എ​ന്തു കൊ​ണ്ടി​തു ചെ​യ്തു കൂ​ടാ? ഇ​ത്ത​രം പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ക​സ​ന ചി​ന്ത​ക​ൾ എ​ന്തു​കൊ​ണ്ടു ന​മു​ക്കു​ണ്ടാ​കു​ന്നി​ല്ല? നാ​ടു​മു​ടി​ക്കു​ന്ന കോ​ൺ​ക്രീ​റ്റു കാ​ടു നി​ർ​മാ​ണം മാ​ത്ര​മേ കാ​ശു ന​ൽ​കൂ എ​ന്നു ക​രു​തു​ന്ന​വ​ർ​ക്ക് ഇ​ങ്ങ​നൊ​ന്നു ക​ളം മാ​റ്റി ച​വി​ട്ടി​ക്കൂ​ടേ?

ഇ​തൊ​ക്കെ​യ​ല്ലേ ഗാ​ഡ്ഗി​ലും പ​റ​ഞ്ഞ​ത്? ത​ന​തു ജ​ന്തു​സ​സ്യ ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്ക​ണം എ​ന്ന്? ഇ​തൊ​ക്കെ വാ​ങ്ങാ​ൻ വ​രു​ന്ന ടൂ​റി​സ്റ്റു​ക​ൾ​ക്ക് ത​ന​ത് ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ കൊ​ച്ചു ഹോം​സ്റ്റേ​ക​ൾ മാ​ത്രം അ​നു​വ​ദി​ക്ക​ണം.​അ​തു പ​ര​മ്പ​രാ​ഗ​ത​മാ​യ പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യ ഹോം​സ്റ്റേ​ക​ൾ. അ​ത്യാ​വ​ശ്യം സ​ർ​ക്കാ​ർ മ​ന്ദി​ര​ങ്ങ​ൾ മാ​ത്രം മ​തി. അ​തു ത​ന്നെ ര​ണ്ടു നി​ല​യി​ൽ കൂ​ട​രു​ത്. ഇ​നി​യും പോരാ​ത്ത​വ​ർ​ക്ക് ഭാ​ര​തീ​യ ശൈ​ലി​യി​ലു​ള്ള ത​ടി, മു​ള വീ​ടു​ക​ളും ഏ​റു​മാടങ്ങളു​മാ​കാം. സു​ര​ക്ഷി​ത​മാ​യ​വ പ​ണി​യ​ണ​മെ​ന്നു മാ​ത്രം. ഇ​തൊ​ക്കെ​യാ​ണ് ന​മ്മു​ടെ അ​യ​ൽ രാ​ജ്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. ത​ദ്ദേ​ശീ​യ ജ​ന്തു വൈ​വി​ധ്യ​ത്തെ സാധാ​ര​ണ​ക്കാ​ർ​ക്കു വ​ള​ർ​ത്താ​നു​ള്ള അ​നു​വാ​ദം ന​ൽ​ക​ണം. അങ്ങനെയെങ്കിൽ വെ​രു​കി​നെ​യും വ​ര​യാ​ടി​നെ​യും പോ​ലു​ള്ള​വ​യെ കൂടുതൽ ന​മു​ക്കു വ​ള​ർ​ത്താ​നാ​കും. അ​വ​യു​ടെ വം​ശം ​സംരക്ഷിക്കപ്പെടുമെന്നു മാ​ത്ര​മ​ല്ല, സി​വെ​റ്റ് കോ​ഫി​യും മ​റ്റും കേ​ര​ള​ത്തി​ന്‍റെ മു​ഖ​മു​ദ്ര​ക​ളാ​കും. ഇ​തൊ​ക്കെ സാ​ധാ​ര​ണ​ക്കാ​ർ​ക്കു പോ​ലും വ​ള​രാ​ൻ വ​ഴി​യൊ​രു​ക്കും. അ​തെ, പ​ശ്ചി​മ​ഘ​ട്ട​ത്തെ തു​ര​ന്നി​ട്ടു മാ​ത്ര​മേ കാ​ശു​ണ്ടാ​ക്കാ​നാ​വൂ എ​ന്നൊ​രു നി​ർ​ബ​ന്ധ​വു​മി​ല്ല. കേ​ര​ള​ത്തി​നു ത​ന​തു വ​ന​വി​ഭ​വ​ങ്ങ​ളു​ണ്ട്. ഏ​റെ വി​ല​പി​ടി​പ്പു​ള്ള വ​ന​വി​ഭ​വ​ങ്ങ​ൾ. അ​വ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​ക​ണം. വ​ള​ർ​ത്താ​നും സം​ര​ക്ഷി​ക്കാ​നും അ​നു​വാ​ദം വേ​ണം. അ​ത്ര​യേ വേ​ണ്ടൂ. എ​ങ്കി​ലീ നാ​ടി​ന് പു​തി​യൊ​രു തു​ട​ക്ക​മാ​കും. കാ​ല​ത്തി​നു ചേ​ർ​ന്ന മു​ന്നേ​റ്റ​ത്തി​നു മു​ൻ​ന​ട​ക്കാ​നു​മാ​കും.

(കടപ്പാട്)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം