അരിയാഹാരമാണല്ലോ കേരളീയരുടെ പ്രധാന ഭക്ഷണം. എന്നാൽ കേരളത്തിനാവ ശ്യമായ നെല്ലു വിളയുന്ന ഭൂമി അന്നും ഇന്നും കേരളത്തിൽ പരിമിതമാണ്. പുറമെനിന്നും അരി വന്നില്ലായെങ്കിൽ മലയാളിയുടെ വയർ നിറയുകയുമില്ല. ഒന്നും രണ്ടും ലോകമഹാ യുദ്ധങ്ങളുടെ കാലത്തും, വരൾച്ച, പ്രകൃതിക്ഷോഭം ആദിയായ അവസര ങ്ങളിലും കോടിക്കണക്കിനാളുകൾ ലോകത്തു പട്ടിണിമൂലം മരണമടഞ്ഞിട്ടുണ്ട്. ഇന്ത്യയിലും പട്ടിണിമരണം ഉണ്ടായിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് കേരള ത്തിലും അരിക്ഷാമം ഉണ്ടായപ്പോൾ ബജ്ര വരുത്തി വിതരണം ചെയ്താണ് പരിഹാരം കണ്ടെത്തിയത്. അതുപോലെ ഗോതമ്പ് ഉപയോഗിക്കാത്ത മലയാളികൾക്ക് ഇന്നത് പഥ്യമായികഴിഞ്ഞല്ലോ. തിരുവിതാംകൂറുകാരുടെ ഇഷ്ടഭോജ്യങ്ങളി ലൊന്നായ മരച്ചീനി ഇവിടെ കൃഷിതുടങ്ങി യിട്ടു ഒന്നേകാൽ നൂറ്റാണ്ടു മാത്രമേയാകു ന്നുള്ളു. അത് പ്രചരിപ്പിച്ച ചരിത്രം കൗതുകകരമാണ്. തിരുവിതാംകൂറിൽ വിശാഖംതിരുനാൾ രാമവർമ്മ മഹാരാജാവ് (1837-1885) നാട് ഭരിച്ചിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻറ്റെ എട്ടാം ദശകത്തിൽ അതിരൂക്ഷമായ ഒരു ക്ഷാമം ഉണ്ടായി. അക്കാലത്തു തെക്കേ അമേരിക്കയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും മരച്ചീനി ഒരു പ്രധാന ആഹാരസാധനമാണെന്ന് മനസ്സിലാക്കിയ...