പോസ്റ്റുകള്‍

History of India എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

പിൻകോഡുകൾക്ക് പിന്നിലുള്ള കഥ

ഇമേജ്
രാജ്യത്തുള്ള പോസ്റ്റ് ഓഫീസുകൾ തിരിച്ചറിയാൻ ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് 1972 ഓഗസ്റ്റ് 15 ന് പിൻകോഡ് സംവിധാനം നിലവിൽ വരുത്തി. പോസ്റ്റൽ ഇൻഡക്സ് നമ്പർ എന്നതാണ് ഇതിന്റെ പൂർണ്ണ രൂപം. കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ അന്നത്തെ അഡിഷണൽ സെക്രട്ടറി ആയിരുന്ന ശ്രീറാം ബിക്കാജി വേലങ്കറാണ് ഇന്ത്യന്‍ പിന്‍കോഡിന്റെ ഉപഞ്ജാതാവ് . ഈ ഒരു സംവിധാനം നിലവിൽ വരുന്നതിന് മുന്നേ "വഴി" എന്നാണ് സ്ഥലം അറിയുവാൻ ചേർത്തിരുന്നത്. അതായത് കലൂർ, കൊച്ചി വഴി എന്നാണ് കത്തുകളിൽ എഴുതിയിരുന്നത്. പിൻകോഡിലെ അക്കങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്? Postal Index Number പിന്‍കോഡിലെ ആദ്യത്തെ അക്കം പ്രദേശത്തിനെ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ആകെ ഒമ്പത് പിന്‍ പ്രദേശങ്ങളാണുള്ളത്. അതില്‍ എട്ടെണ്ണം ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളേയും ഒരെണ്ണം ആര്‍മി പോസ്റ്റല്‍ സര്‍വീസിനേയും സൂചിപ്പിക്കുന്നു. 1 - ഡെല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, ചണ്ഢീഗഡ് 2 - ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് 3 - രാജസ്ഥാന്‍, ഗുജറാത്ത്, ദാമന്‍ & ദിയു, ദാദ്ര & നാഗര്‍ ഹവേലി 4 - ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ 5 - ആന...

വേദങ്ങൾ

ഇമേജ്
വൈദികസംസ്കൃതത്തിൽ (അലൌകിക) രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാ​ണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് വേദകാലഘട്ടം നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു.വേദമാണു മാനവരാശിക്കു പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളായി പാശ്ചാത്യരും പൗരസ്ത്യരും അംഗീകരിച്ചിട്ടുള്ളത് വേദകാലഘട്ടം, ക്രിസ്തുവിനു 1500-500 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതർ കരുതുന്നു. ബി.സി.ഇ. 1500-നടുത്തോ അതിനു ശേഷമോ ആയിരിക്കണം ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത്. 500 BC യിൽ പാണിനി, പഴയ സംസ്കൃതത്തെ ഇന്ന് നാം കാണുന്ന ആധുനിക (ലൌകിക) സംസ്കൃതമാക്കി ക്രോഡീകരിച്ചു. സ്വാമി ദയാനന്ദ സരസ്വതിയുടെ (ആര്യസമാജ സ്ഥാപകൻ) ശാസ്ത്രീയ വിശകലനത്തിൽ, ഭാരതീയ ജ്യോതിഷാനുസരണം വേദോല്പത്തി 197കോടി അഥവാ 1.97 ബില്യൺവർഷങ്ങൾക്ക് മുൻപാണു. വേദപണ്ഡിതനായിരുന്ന സ്വ.ആചാര്യ നരേന്ദ്രഭൂഷൺ സ്ഥാപക പത്രാധിപരായിരുന്ന ആർഷ നാദം വൈദിക മാസികയിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും ഇതേപ്പറ്റിയുള്ള വളരെ വ്യക്തമായ വിശകലനങ്ങൾ ഉണ്ട്. ഇന്തോ ആര്യ...