മൈസൂർ മല്ലിഗെ പതിനഞ്ചുവര്ഷം മുന്പ് വിവാദമായ ഒരു ബ്ലൂഫിലിമാണ്. ഇത് അതിന്റെ ചരിത്രം തേടിപ്പോയ ഒരു ഷോര്‍ട്ട് ഫിലിമിന്റെ കഥയാണ്. ജാസ്മിന്‍ ഓഫ് മൈസൂര്‍ (മൈസൂരിലെ മുല്ലപ്പൂവ്) എന്ന പേരില്‍ ഭാരത് മൂര്‍ത്തി എന്ന സംവിധായകന്‍ ആണ് ഈ ഷോര്‍ട്ട്ഫിലിം എടുത്തത്. അതിനകം തന്നെ ഒരു കള്‍ട്ട് സ്റ്റാറ്റസ് കൈവരിച്ച ഈ വീഡിയോ എങ്ങനെ ഇന്ത്യന്‍ പൊതു ബോധത്തെയും സൈബര്‍ ലോകത്തിന്റെ വിവിധ വശങ്ങളെയും സ്വാധീനിച്ചു എന്നാണ് അത്പറയുന്നത്. From the Documentary 2001ല്‍ കീറിപറിഞ്ഞ കൊച്ചു പുസ്തകവും VCRകാസറ്റുകളും യുവാക്കളുടെ ഇടയില്‍ നിന്നും പതിയെ അവസാനിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അജന്തയില്‍ ആദിപാപം കണ്ട പിള്ളേരുടെ തലമുറ ഉയര്‍ന്നുവന്നു. ലൈംഗികത എന്ന വാക്ക് നമുക്ക് ഇന്ന് മലയാളത്തിന്റെ പ്രമുഖ മാസികകളില്‍ കാണാം. എന്നാല്‍ അന്ന് കാര്യങ്ങള്‍ കുറേ കൂടി ബുദ്ധിമുട്ടായിരുന്നു. മൈസൂരിലെ എന്ജിനീയറിംഗ് വിദ്യാര്‍ഥികളായ പ്രഥ്വിയും ചേതനയും അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ഷൂട്ട് ചെയ്ത മെമ്മറി കാര്‍ഡിലെ വീഡിയോ, സിഡിയിലേക്ക് പകര്‍ത്താന്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ശ്രമിച്ചതില്‍ നിന്നുമാണ് ഇതിനാസ്പദമായ സംഭവ...