പോസ്റ്റുകള്‍

നവംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

'Sleeping Beauty'- റൊസാലിയ ലംബാർഡോ

ഇമേജ്
'Sleeping Beauty'- Rosalia Lombardo(1918-1920) ഇറ്റലി     1920-ൽ, അസുഖം ബാധിച്ച് പെട്ടെന്നുള്ള കുഞ്ഞ് റൊസാലിയായുടെ മരണം ആ കുടുംബത്തെ വല്ലാതെ തകർത്ത് കളഞ്ഞു. അവളോടുള്ള അടങ്ങാത്ത സ്നേഹവും അവളെ എന്നും അതു പോലെ തന്നെ കാണുന്നതിന് വേണ്ടി അവളുടെ അച്ഛനായ ജനറൽ ലംബാർഡൊ ആ കുഞ്ഞു ശരീരം 'എംബാം' ചെയ്ത് സൂക്ഷിയ്കാൻ തീരുമാനിച്ചു. അതിനായ് അദ്ദേഹം ഇറ്റാലിയൻ എംബാമിംഗ് വിദഗ്ദ്ധനായ ഡോക്ടർ Alfredo Salafiya യുടെ സഹായം തേടി. അങ്ങനെ സലാഫിയ ,കുഞ്ഞ് റൊസാലിയായുടെ ശരീരം 'എംബാം' ചെയ്തു. അതിനായ് അദ്ദേഹം കെമിക്കൽ മിശ്രിതങ്ങൾ ചേർത്ത്- ബാക്ടീരിയയെ കൊല്ലുന്നതിനായ് Formalin, പിന്നെ ശരീരവും ഉള്ളിലെ അവയവങ്ങളും ചീഞ്ഞ് പോകാതിരിയ്കുന്നതിനായ് Salicylic Acid, Zinc, Salt, Glycerin തുടങ്ങിയ മിശ്രിതങ്ങൾ ചേർത്ത് ആ കുഞ്ഞു ശരീരം ' എംബാം' ചെയ്തു.    ഇന്നും ആ കുഞ്ഞു റൊസാലിയ അതു പോലെ തന്നെ ഉറങ്ങുകയാണ് ഒന്നുമറിയാതെ. ഒരു കേട് പോലും സംഭവിയ്കാതെ. ആ കുഞ്ഞു മാലാഖയെ ലോകം വിളിച്ചു "Sleeping Beauty" എന്ന്. ചരിത്രത്താളുകളിൽ ഇടം നേടിയ 'എംബാമിംഗ്'    ലോകത്തിലെ ഏറ്റവും സുന്ദരമായ '

ചുരുട്ട്-സിഗാർ

ഇമേജ്
പുകവലിയിലൂടെ ലഹരി ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന, പുകയില ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഉല്പ്പന്നമാണ്‌ സിഗാർ (Cigar) അഥവാ ചുരുട്ട്. പ്രാദേശികമായി ലഭ്യമാകുന്ന നാടൻ ചുരുട്ട്, ബീഡി, സിഗരറ്റ് എന്നിവയൊക്കെ പുകവലിക്കാനുപയോഗിക്കുന്ന ലഹരി വസ്തുക്കളാണെങ്കിലും സവിശേഷവും പരമ്പരാഗതവുമായ നിർമ്മാണരീതിയാലും മറ്റു സവിശേഷതകളാലും സിഗാർ മറ്റു പുകവലി ഉല്പ്പന്നങ്ങളിൽനിന്നും വ്യത്യസ്തവും വിലപിടിപ്പുള്ളതുമാണെന്ന് പറയാം   18 ആം നൂറ്റാണ്ടിലാണ്‌ പുകയില അടുക്കി ചുരുട്ടി വലിയ്ക്കുന്ന ഈ രൂപത്തിന്‌ സിഗാർ എന്ന പേര്‌ ലഭിയ്ക്കുന്നത്, മായൻ-ഇന്തോ ഭാഷയിൽ പുകയില എന്ന അർത്ഥമുള്ള 'സിക്' (si'c) എന്ന വാക്കും 'പുകവലിക്കുക എന്ന അർത്ഥത്തിലുള്ള സികാർ (sicar) എന്ന വാക്കും ചേരുകയും, സ്പാനിഷ് ഭാഷയിലെ സിഗാര (cigarra) എന്ന പദവും ഉരുത്തിരിഞ്ഞാണ്‌ അവസാന സിഗാർ എന്ന രൂപത്തിലെത്തിയത്. സിഗരറ്റ് ബീഡി എന്നീ പുകവലി ഉല്പ്പന്നനളെ അപേക്ഷിച്ച് സവിശേഷമായ നിർമ്മിതിയാണ്‌ സിഗാറിനുള്ളത്.     അരിഞ്ഞ പുകയില കടലാസിലോ തത്തുല്യമായ മറ്റെന്തെങ്കിലുമോ വച്ച് ഉരുട്ടിയെടുത്ത രൂപമാണ്‌ സിഗരറ്റ്. എന്നാൽ സിഗാറിൽ കടലാസ് ഉപയോഗിക്കുന്നില്ല, പ്ര

****നിഗൂഡതകളുടെ മേച്ചില്‍പ്പുറങ്ങള്‍ ***

ഇമേജ്
UFO capital of the world ” എന്ന  വിശേഷണം  ചാര്‍ത്തിക്കിട്ടിയ സ്ഥലമാണ് ചിലിയിലെ San Clemente.  കാരണം  മറ്റൊന്നുമല്ല, തൊണ്ണൂറുകളുടെ മധ്യത്തില്‍ നൂറുകണക്കിന്  ആളുകളുടെ റിപ്പോര്‍ട്ടുകളാണ്  പറക്കും  തളികകളെ  കണ്ടു എന്ന്  അവകാശപ്പെട്ട്  ഇവിടെ നിന്നും  അധികൃതര്‍ക്ക്  ലഭിച്ചത്. സാന്റ്റിയാഗോയില്‍  നിന്നും  ഏകദേശം 240 km തെക്ക്  മാറിയാണ് മഞ്ഞുമൂടിയ  ആണ്ടീസ് പര്‍വ്വത നിരകളുടെ  ചെരുവില്‍  സാന്‍  ക്ലമെന്റ്റെ സ്ഥിതിചെയ്യുന്നത് .  ഹിമാവൃതമായ  ഗിരിശൃംഗങ്ങളും  തണുത്ത്  കെട്ടടങ്ങിയ  അഗ്നിപര്‍വ്വതങ്ങളും   ചിലിയിലെ  ഏറ്റവും  വലിയ  കൃത്രിമ  തടാകമായ Colbún Lake ന്‍റെ  സാന്നിധ്യവും  കൂടെയാകുമ്പോള്‍  സാന്‍  ക്ലമന്റെയുടെ   നിഗൂഡ  സൗന്ദര്യം  സന്ദര്‍ശകരുടെ  മനസ്സിനെ ലഹരി പിടിപ്പിക്കും .  എന്തായാലും  ചിലിയന്‍  ടൂറിസം  വിഭാഗം  വെറുതെയിരുന്നില്ല .  ആളുകള്‍ പറക്കും തളികകളെ  കണ്ടു  എന്നവകാശപ്പെടുന്ന  സ്ഥലങ്ങളെ  എല്ലാം  കോര്‍ത്തിണക്കി  ഒരു  ടൂറിസം  റൂട്ട്  തന്നെ  അവര്‍  ഉണ്ടാക്കിയെടുത്തു .  UFO trail എന്ന്  പേരിട്ടിരിക്കുന്ന  ഈ  പാതയ്ക്ക്  ഏകദേശം  മുപ്പത്  കിലോമീറ്ററുകളോളം  നീളമുണ്ട് . Colbún തടാകവും , തീരങ്ങള

ഈജിപ്ത്തിലെ ഭീമൻ വിരൽ

ഇമേജ്
ഒരു ശരാശരി മനുഷ്യന്റെ  (ചൂണ്ടു) വിരലിന്റെ ശരാശരി നീളം എത്രയാണ്? ഏകദേശം 4 ഇഞ്ച് അഥവാ 10 സെന്റീമീറ്റർ. നമ്മൾ കാണാൻ പോകുന്നത് 15 ഇഞ്ച് വലിപ്പമുള്ള  ഒരു ഭീമൻ വിരലിന്റെ കഥയാണ്.                യൂറോപ്പിലെ ഒരു മുൻനിര പത്രമാണ്‌  'BILD. de'.       ആ പത്രത്തിൽ 2012 ഇൽ ജർമൻകാരനായ 'ഗ്രിഗറി സ്പോറി' എന്നയാളുടെ ഒരു അഭിമുഖം വരികയുണ്ടായി. ആ അഭിമുഖത്തിലൂടെയാണ് ഈ സംഭവം ലോക ശ്രദ്ധ ആകർഷിച്ചത്.           1988 ഇൽ ആണ്  സംഭവം നടക്കുന്നത്.  സ്പോറി ഈജിപ്തിൽ ആയിരുന്ന സമയം.  അദ്ദേഹത്തിന് ഒരു ഈജിപ്റ്റുകാരനെ പരിചയപ്പെടാൻ സാധിച്ചു.  ഈജിപ്തിലെ പിരമിടുകളിലെയും മറ്റും വലിയ നിധി ശേഖരങ്ങളെ പറ്റി നമുക്കറിയാമല്ലോ.  കണ്ടെത്താത്ത നിധികൾ ഇപ്പോഴും ധാരാളം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.  അങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നു ഗവണ്മെന്റിന്റെ അനുവാദം ഇല്ലാതെ സ്വർണവും മറ്റു അമൂല്യ വസ്തുക്കളുമൊക്കെ (അടിച്ചു മാറ്റി)  ശേഖരിച്ചു  പണം ഉണ്ടാക്കിയിരുന്ന ഒരാളായിരുന്നു അയാൾ. ധാരാളം പേർ അവിടെ അങ്ങനെ ചെയ്തിരുന്നു.  ഒരു തരം കൊള്ള എന്നു തന്നെ പറയാം.  അയാളുടെ കൈ വശം സ്പോറിക്ക് ഒരു ഭീമൻ വിരൽ കാണാൻ സാധിച്ചു. 'ജോലിക്ക്' പോയപ്പോൾ

ഹൊയ്യ ബസിയു; ഇന്നും ചുരുളഴിയാത്ത രഹസ്യം

ഇമേജ്
ട്രാന്‍സില്‍വാനിയ എന്ന പേരുകേട്ടാല്‍ മിക്കവരുടേയും മനസിലേക്കെത്തുന്ന ഒരു പേര് ഡ്രാക്കുള എന്നതായിരിക്കും. ഏവരെയും പേടിപ്പെടുത്തുന്ന പൈശാചിക സത്വം. എന്നാല്‍ ഈ പറഞ്ഞുവരുന്നത് ഡ്രാക്കുള പ്രഭുവിനെപ്പറ്റിയല്ല, ഡ്രാക്കുള പ്രഭുവിന്റെ പേരിനാല്‍ ശ്രദ്ധേയമായ ട്രാന്‍സില്‍വാനിയയുടെ ഹൃദയഭാഗത്തുള്ള ഒരു വനത്തെപ്പറ്റിയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു കഥയാണ്. ഒരാട്ടിടയന്‍ തന്റെ ആട്ടിന്‍പറ്റങ്ങളുമായി റുമേനിയയിലെ ഒരു കാട്ടിലേക്കു കയറിപ്പോയി. അയാളെ പിന്നീട് ആരും കണ്ടിട്ടില്ല. അദ്ദേഹം മാത്രമല്ല, ഒപ്പമുണ്ടായിരുന്ന ഇരുനൂറിലേറെ ആടുകളെയും. ഇന്ന് പ്രേതബാധയുടെ പേരില്‍ ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നയിടങ്ങളിലൊന്നാണ് ഈ കാട്. കാണാതായ ആ ആട്ടിടയന്റെ പേരുതന്നെയാണ് ഈ വനത്തിന് നല്‍കിയിരിക്കുന്നത്, ഹൊയ്യ ബസിയു. ട്രാന്‍സില്‍വാനിയയ്ക്കടുത്തുള്ള ക്ലൂഷ്‌നാപോക്ക നഗരത്തിന്റെ അതിര്‍ത്തി പ്രദേശത്താണ് ഈ പ്രേതവനം സ്ഥിതി ചെയ്യുന്നത്. അരനൂറ്റാണ്ടായി പാരാനോര്‍മ്മല്‍ ആക്റ്റിവിറ്റികളെ കുറിച്ച് അന്വേഷിക്കുന്നവരും ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ ഈ വനത്തിന്റെ ദുരൂഹസ്വഭാവം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. 19

ഡൊറോത്തി ഈഡി: പുനർജനിച്ച ഫറവോ കന്യക

ഇമേജ്
 ഡൊറോത്തി. ഈ പേര് പലയിടത്തും കേട്ടിട്ടുണ്ടാവും എല്ലാരും. ഇതും ഒരു ഡൊറോത്തിയുടെ കഥയാണ്. വെറും കഥയല്ല.     1904 ൽ ലണ്ടൻ നഗരത്തിനു അടുത്താണ് ഡൊറോത്തി ജനിച്ചത്. മൂന്നു വയസ്സു വരെ ഏതൊരു കുട്ടിയെയും പോലെ അവളും ജീവിച്ചു. മൂന്നാം വയസിൽ അവൾക് ഒരു അപകടം ഉണ്ടായി. അപകടമെന്നു പറഞ്ഞാൽ പടിക്കെട്ടുകളിൽ നിന്നു അവൾ താഴെ വീണു. പക്ഷെ അത് നിസാരം ആയിരുന്നില്ല. അച്ഛനും അമ്മയും നിലവിളിയോടെ വന്നു അവളെ കോരി യെടുത്തപ്പോഴേക്കും ശ്വാസം നിലച്ചിരുന്നു. എങ്കിലും അവർ ഡോക്ടറെ വിളിച്ചു. ഡോക്ടർ എത്തി. പക്ഷെ ഒന്നും ചെയ്യാനില്ലായിരുന്നു. മരണം സ്ഥിരീകരിച്ചു. മൃതദേഹം അടക്കം ചെയ്യാനുള്ള ഒരുക്കങ്ങൾക്കായി ഡോക്ടർ ഒരു നഴ്‌സിനെ വിളിക്കാൻ പോയി. നഴ്സുമായി തിരിച്ചെത്തിയ ഡോക്ടർ പകച്ചു പോയി. അല്പം മുൻപ് താൻ മരിച്ചു പോയെന്നു കണ്ടു ബോധ്യപ്പെട്ടു വിധിയെഴുതിയ കുഞ്ഞ് ഒന്നും സംഭവിക്കാത്ത പോലെ കട്ടിലിൽ എഴുന്നേറ്റ് ഇരിക്കുന്നു! പക്ഷെ അവിടം മുതൽ കാര്യങ്ങൾ മാറി മറിയുകയായിരുന്നു.                 ഡൊറോത്തി ആളാകെ മാറി തുടങ്ങി. ആർക്കും മനസിലാകാത്ത കാര്യങ്ങൾ പറയുക, ചെറിയ ശബ്ദങ്ങൾ കേട്ടാൽ പോലും പേടിക്കുക, ഉൾവലിഞ്ഞു കഴിയുക. അങ്ങനെ വിചിത്ര സ്വഭാവങ്

പറക്കും തളിക കെട്ടുകഥയോ അതോ യാഥാർത്ഥ്യമോ ?

ഇമേജ്
പറക്കും തളിക എന്നാൽ അന്യഗ്രഹ ജീവികൾ ഭൂമി ന്ദർശിക്കുവാൻ വരുന്നതാണെന്നാണ് പണ്ട് മുതലുള്ള വിശ്വാസം. ഇന്ത്യൻ, ഈജിപ്ഷ്യവ് ഗ്രീക്ക് പുരാണങ്ങളിലെല്ലാം ഈ പറക്കും തളികകളെപ്പറ്റിയുള്ള പരാമർശങ്ങൾ കാണാം. ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളിൽ ധാരാളം പൈലറ്റ്മാർ തങ്ങളുടെ വിമാനത്തെ പറക്കും തളികകൾ അനുധാവനം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ യാത്രികർ പലരും ഇത് വളരെ വ്യക്തതയോടെ പരാമർശിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ അന്യഗ്രഹ ജീവികളുണ്ടോ ? സഹസാബ്ദങ്ങൾ പഴക്കമുള്ള വിശ്വാസമാണ് അന്യഗ്രഹത്തിൽ നിന്നും ജീവജാലങ്ങൾ ഭൂമിയിൽ സന്ദർശിക്കുന്നുവെന്നുള്ളത്. അവരുടെ വാഹനത്തിന് പറക്കും തളികകൾ എന്ന് പേരും നൽകി. പാശ്ചാത്യർ ഇതിനെ അൺ ഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജറ്റ് (യുഎഫ്ഒ) എന്ന് നാമകരണം ചെയ്തു. ആദിയും അന്തവുമില്ലാതെ അനന്ത കോടി പ്രകാശ വർഷങ്ങൾക്കകലേക്ക് വ്യാപിച്ചു കിടക്കുന്ന താരാപഥങ്ങൾ. അവിടെ ഒളി മിന്നുന്ന നക്ഷത്രങ്ങളിൽ പലതിനും സൂര്യനെപ്പോലെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുമുണ്ട് അവയിലെവിടെയെങ്കിലും ജീവനുണ്ടോ ? മനുഷ്യന്റെ അന്വേഷണ പരമ്പര തുടർന്ന് കൊണ്ടേയിരിക്കുന്നു. പറക്കും തളികകൾ ചരിത്രാതീത കാലം തൊട്ടുള്ള ഒരു വിശ്വാസവും സങ

ഈസ്റ്റർ ഐലൻഡ് ലിലെ മോയ് പ്രതിമകൾ

ഇമേജ്
 ചിലി ഭൂപ്രദേശമാണ് ഈസ്റ്റർ ദ്വീപ്. പോളിനീസിയയിലെ ഒരു വലിയ അഗ്നിപർവ്വത ദ്വീപ് ആണ് ഇത്. ഇതിന്റെ നാടൻ പേര് റാപ നുയി ആണ്. 13, 16 നൂറ്റാണ്ടുകളിൽ തദ്ദേശവാസികൾ സൃഷ്ടിച്ച മോയി എന്ന 900 സ്മാരക പ്രതിമ കളുൾപ്പെടെ നിരവധി പുരാവസ്തുക്കൾ ഇവിടെയുണ്ട്. ദ്വീപിന്റെ ആദ്യകാല യൂറോപ്യൻ സന്ദർശകനായ ഡച്ച് പര്യവേക്ഷകനായ ജേക്കബ് റോഗെവെൻ 1722 ൽ ഈസ്റ്റർ ദിനത്തിൽ ഇവിടെ എത്തി, അങ്ങനെ "ഈസ്റ്റർ ഐലൻഡ്" എന്ന പേരു നൽകി. ദ്വീപിന്റെ ഔദ്യോഗിക സ്പാനിഷ് നാമം ഐല ഡി പാസ്കുവ (Easter Island) എന്നാണ്. Moai statues  ഈ ദ്വീപ് നിവാസയോഗ്യമാണെന്ന കാര്യം കണ്ടെത്തിയതിൽ അദ്ദേഹം അത്ഭുതപ്പെട്ടു. അവിടെ 2,000 മുതൽ 3000 വരെ ആളുകളുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. അവിടെ നിന്ന്ഏറ്റവും അടുത്തുള്ള ദ്വീപ് 1,900 കിലോമീറ്റർ അകലെയാണ്.ഏതാണ്ട് 3500 കിലോമീറ്റർ അകലെയാണ് ചിലി തീരം. ഈസ്റ്റർ ദ്വീപിലെ പ്രധാന നിഗൂഢത ഭീമൻ മോയി (Moai) പ്രതിമകളാണ്. ഈസ്റ്റര് ഐലൻഡ്    അത്പോളിനീഷ്യൻ സംസ്കാരങ്ങളിൽ കാണപ്പെടുന്ന മറ്റ് ശില ശാലകളിൽ നിന്ന് വ്യത്യസ്തമാണ് . പ്രതിമകളുടെ കൃത്യമായ ഉദ്ദേശ്യം, ഈസ്റ്റർ ദ്വീപ് പുരാതന നാഗരികതയിൽ അവർ വഹിച്ച പങ്ക്, അവ നിർമ്മിച

ലൊകസ്റ്റ - പുരാതന റോമിലെ ഏറ്റവും അപകടകാരിയായ കൊലയാളി.

ഇമേജ്
ഒരുപക്ഷെ ഒന്നാം നൂറ്റാണ്ടിൽ റോമൻ ജനത ഏറ്റവും അധികം ഭയപ്പെട്ടിരുന്ന സ്ത്രീ ലൊകസ്റ്റ ആയിരുന്നിരിക്കാം. റോമിലെ ധനവാന്മാരും രാഷ്ട്രീയക്കാരും സൈനിക മേധാവികളുമെല്ലാം തങ്ങളുടെ എതിരാളികളെ കൊലപ്പെടുത്താൻ ലൊകസ്റ്റയുടെ സഹായം തേടിയിരുന്നു. റോമൻ കവിയായിരുന്ന ജുവെനിലും പ്രമുഖ ചരിത്രകാരന്മാരയിരുന്ന ടാസിടസും കാഷ്യസ് ഡിയോയും എല്ലാം ഇവരെ പറ്റി വളരെ വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്. AD ഒന്നാം നൂറ്റാണ്ടിൽ ഗൌളിൽ (ഇന്നത്തെ ഫ്രാൻസിൽ) ജനിച്ച ലോകസ്റ്റ പച്ചമരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കുന്ന ഒരു വൈദ്യയായിട്ടാണ് ജീവിതം ആരംഭിച്ചത്.  Locusta കൂടുതൽ മികച്ച ജീവിതം ലക്ഷ്യമിട്ട് റോമിലെത്തിയ ലോകസ്റ്റയ്ക്ക് മരുന്നുകൂട്ടുകളിലുള്ള തന്റെ അറിവുകൾ ആളുകളെ കൊലപ്പെടുത്താൻ ഉപയോഗിച്ചാൽ ധാരാളം പണമുണ്ടാക്കാമെന്ന് വളരെ എളുപ്പം മനസിലായി. റോമിലെമ്ബാടും രാഷ്ട്രീയ അരാജകത്വം നിലനിന്ന സമയമായിരുന്നു അത്. ബോട്ടണിയിലും രസതന്ത്രത്തിലും അഗാധ പരിജ്ഞാനമുണ്ടായിരുന്ന അവർ വിഷചെടി കളെയും കൂട്ടുകളെയും പറ്റി കൂടുതൽ പഠിക്കുകയും ഒരു മാസ്റ്റർ poisoner ആയി അറിയപ്പെടുകയും ചെയ്തു.     ഹെം ലോക്ക്, ബെല്ലഡോന, അഴ്സെനിക് തുടങ്ങി സൈനയിഡും ഓപിയവും വരെ അവ

മൊസാദ്

ഇമേജ്
അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ലോകത്തിലെ ഏക ചാരസംഘടന. പഴുതുകളോ തെളിവുകളോ അവശേഷിപ്പിക്കാതെ നിയുക്തദൗത്യങ്ങള്‍ അസൂയാവഹമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന അപ്രതിരോധ്യ ചാരസംഘടന. ചിറകുവിരിച്ചു നില്‍ക്കുന്ന ആ പരുന്തിന്റെ ചിത്രത്തിലുണ്ട് എല്ലാം. ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാന്‍ നടക്കുന്ന പരുന്തുകളാണവര്‍. ഇസ്രയേല്‍ എന്ന ചെറിയരാജ്യത്തിന്റെ സുരക്ഷ മൊത്തമായി വഹിക്കുന്ന അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ചാരസംഘടന അതാണ് മൊസാദ്. 1949 ഡിസംബര്‍ 13ന് രൂപീകരിച്ചതു മുതല്‍ ഇന്നുവരെ ബുദ്ധിയിലും ശക്തിയിലും മൊസാദിനെ കടത്തിവെട്ടുന്ന ഒരു ചാരസംഘടന ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെ.ജി.ബി, അമേരിക്കയുടെ സി.ഐ.എ എന്നിവയുടെയെല്ലാം സ്ഥാനം മൊസാദിനു പിന്നില്‍ മാത്രമായിരുന്നു. അമേരിക്കയും റഷ്യയും ലോകശക്തി കളായിരിക്കുമ്പോഴാണിതെന്നോര്‍ക്കണം. അത്യാധുനീക രഹസ്യായുധങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും മൊസാദ് ഏവരെയും കടത്തിവെട്ടി. ഭീകരവാദത്തിനെതിരായ പ്രവര്‍ത്തന ങ്ങളില്‍ മൊസാദ് എന്നും മുന്നിലായിരുന്നു. കഴിഞ്ഞ ഏഴു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഇതു തെളിയിക്കുന്നതാണ്. അതി സങ്കീര്‍ണമായ പല ഓപ്പറേഷനുകളും ഏറ്റെട

ദുരൂഹതകള്‍ അവസാനിക്കാത്ത കെന്നഡിവധം...??????

ഇമേജ്
    ലോകം മുഴുവന്‍ അമേരിക്കയ്ക്ക് ചാരക്കണ്ണുകളുണ്ട് എന്നാണ്പറച്ചില്‍ പഷേ സ്യന്തം രാജ്യത്തെ ഏറ്റവും ജനകിയനായിരുന്ന പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെ പട്ടാപകല്‍ വെടിവെച്ചുകൊന്ന ശക്തികളെക്കുറിച്ച് അരനൂറ്റാണ്ടിനുശേഷവും ക്രിത്യമായ ഒരു ഉത്തരം പറയാന്‍ ഇന്നും അമേരിക്കയ്ക്ക് കഴിയുന്നില്ല. അമേരിക്കന്‍ രാഷ്ട്രീയത്തില്‍വലിയ സ്യാധിനമുള്ള കെന്നഡി കുടുംബത്തില്‍1917-ലാണ് ജോണ്‍ എഫ് അഥവാ ജോണ്‍ ഫിറ്റ്സ്ഗോറാള്‍ഡ് ജാക് കെന്നഡി ജനിച്ചത് രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനഘട്ടത്തില്‍ അമേരിക്ക പങ്കെടുത്തപ്പോള്‍ സൈനികസേവനത്തിന് ഇറങ്ങിയ സാഹസികനാണ് John F Kennedy     കെന്നഡി നാവികവിഭാഗത്തിലായിരുന്നു സേവനം 1945ല്‍ സൈന്യത്തില്‍ നിന്ന്‍ വിരമിച്ചത് മൂത്ത സഹോദരന്‍ ജോയുടെ മരണത്തെതുടര്‍ന്ന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ കെന്നഡി 1960-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ റിച്ചാര്‍ഡ്‌നിക്സണെ തോല്‍പ്പിച് പ്രസിഡന്റാകുമ്പോള്‍ പ്രായം 43 വയസ്സ് 1961 ജനുവരി 20ന് അമേരിക്കയുടെ 35-മത് പ്രസിഡന്റായി കെന്നഡി സത്യപ്രതിജ്ഞ ചെയ്തു സോവിയറ്റ്യുണിയനുമായുള്ള അമേരിക്കയുടെ