Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ആരാധനയുടെ കറുത്ത മുഖം!


** Based on  an article written by Azeez Abdul “www.eastcoastdaily.com”**

    ദൈവത്തിന്റെ ഒരു ദൂതനായിട്ടാണ്‌ സാത്താൻ സൃഷ്ടിക്കപ്പെട്ടത്‌. അവന്‍ പാപം ചെയ്യുന്നതിനു മുമ്പ്‌ ഒരു പക്ഷെ അരുണോദയപുത്രൻ എന്നര്‍ത്ഥം വരുന്ന ലൂസിഫർ എന്നാണ് അവൻ വിളിക്കപ്പെട്ടിരുന്നത്‌ എന്ന്‌ യെശയ്യാവ്.14:12 ൽ നിന്ന്‌ മനസ്സിലാക്കാം. യെഹസ്ക്കേൽ.18:12-14 വരെ വായിച്ചാൽ സൃഷ്ടിക്ക പ്പെട്ടതിൽ വച്ച്‌ അഗ്രഗണ്യനായ ഒരു കെരൂബ്‌ എന്ന ദൈവദൂതൻ ആയിരുന്നു സാത്താൻ എന്ന്‌ മനസ്സിലാക്കാം, അവന്റെ മനോഹരത്വത്തിലും അവന്റെ ഉയര്‍ച്ചയിലും അവൻ അഹങ്കരിച്ച്‌ ദൈവസിംഹാസനത്തിനു മേൽ ഇരിക്കു വാൻ അവൻ ആഗ്രഹിച്ചു. ശക്തനും ആയിരുന്നു. അവനു കൊടുക്കപ്പെട്ടിരുന്ന പദവിക്ക് മീതെ നിഗളിച്ച്, ദൈവസിംഹാസനത്തിനുമേല്‍ ഉയരണം എന്നും അത്യുന്നതനായ ദൈവത്തെ മഹത്വപ്പെടുത്താതെ ആ മഹത്വം സ്വന്തമാക്കണം എന്നുള്ള അവൻറെ ചിന്തകളാണ് ആദ്യപാപം ആയി കണക്കിടുകയും തൽക്ഷണ ന്യായവിധിയായി ദൈവം ലൂസിഫറിനെ വെട്ടി നിലത്തിടുകയും ചെയ്തത്.



    നിഗളം പ്രവേശിച്ച് ലൂസിഫർ ദൈവത്തിൻറെ ശിക്ഷാവിധി ഏറ്റ് വാങ്ങി യതോട് കൂടെ ലൂസിഫർ എന്ന ദൂതൻ സാത്താൻ എന്ന വ്യക്തിത്വം ആയിമാറി.(യെശ 14:13-15). എതിരാളി എന്ന്‌ അര്‍ത്ഥമുള്ള സാത്താന്‍ എന്ന്‌ അവന്റെ പേരു മാറ്റപ്പെട്ടു. നിലത്ത് വീഴ്ത്തപ്പെട്ട സാത്താൻ, അവന്‍ ഏദെന്‍ തോട്ടത്തില്‍ ചെന്ന്‌ "നിങ്ങള്‍ ദൈവത്തെപ്പോലെ ആകും" എന്നു പറഞ്ഞ്‌ ആദാമിനേയും ഹവ്വയെയും വഞ്ചിച്ച്‌ മനുഷവര്‍ഗ്ഗത്തെ പാപത്തിന്‌ അധീനതയില്‍ ആക്കി. ഉല്‍പത്തി 3 ആം അദ്ധ്യായത്തില്‍ മനുഷന്‍ ദൈവകല്‍പന ലംഘിച്ച്‌ പാപത്തിന്‌ അധീനരായതെപ്പറ്റി നാം വായിക്കുന്നു. അങ്ങനെ ലൂസിഫർ എന്ന സാത്താൻറെ നിഗളത്തിൽ നിന്ന് തുടങ്ങിയ പാപസ്വഭാവം ആദാമിൽ കൂടെ മാനവജാതിക്ക് കൈമാറ്റം ചെയ്യപ്പെട്ടു. പിശാചിന് ദൈവം നൽകിയ തൽക്ഷണ ന്യായവിധി പാപത്തിൻറെ ശമ്പളമായ മരണമായി ലോകമാനവജാതിയിലേക്ക് പകരപ്പെട്ടു. ഇങ്ങനെയാണ് പാപവും പാപത്തിൻറെ ശമ്പളമായ മരണവും ലോകത്തി ലേക്ക് പ്രവേശിച്ചത്.

പാപം എന്ന സാത്താന്യപ്രവർത്തികളുടെ തുടക്കം

    ലോകാരംഭം മുതല്‍ നന്മയും തിന്മയും യുദ്ധത്തിലാണ്. തിന്മയ്ക്കായിരുന്നു ലോകഗതിയില്‍ ജയം കൂടുതല്ലെങ്കിലും ആത്യന്തികമായി നന്മ വിജയിക്കുമെന്ന് ഭൂരിഭാഗവും വിശ്വസിക്കുന്നു. കൊമ്പും വാലും, ഉന്തിയ നാക്കും ഉള്ള ഒരു ജീവിയല്ല തിന്‍‌മ. തിന്മ ഒരു അവസ്ഥ മാത്രമാണ്. അത് നന്മയുടെ അഭാവമാണ്.
ദാർശനികമായി ചിന്തിക്കുമ്പോൾ ഇപ്പറഞ്ഞത് ശരിയാണ്. തിന്മ ഒരു അഭാവം (Absence of something) മാത്രമാണ്. എന്നാൽ, തിന്മക്കു നിയതമായ രൂപമുണ്ടെ ന്നാണ് മതങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കുക. പൈശാചികതയുടെ മൂർത്തീഭാവമായ ഒരു മൃഗം, വ്യക്തി, അല്ലെങ്കിൽ മൃഗ ത്തിന്റെയും മനുഷ്യന്റെയും രൂപം ഉള്ള ഒരു ജീവി — ഇതാണ് മതങ്ങൾ സാത്താന് പൊതുവേ നൽകാറുള്ള രൂ‍പം. പാലിനെ പുളിപ്പിക്കുന്ന (disintegrate or destroy) ഈസ്റ്റിനെ പോലെ, ശവശരീരത്തെ ജീർണ്ണിപ്പിക്കുന്ന ബാക്ടീരിയയെ പോലെ, അദൃശ്യമെങ്കിലും പ്രകൃതിയുടെ സംഹാര ചുമതല നിർവഹിക്കുന്ന, നിയതമായ സ്വഭാവവും രൂപവുമുള്ള ഒരു സത്ത (കൾ) —- അതാണ് തിന്മ! പ്രപഞ്ചത്തിലെ ഏതൊരു നെഗറ്റീവ് എനർജിയുടെയും, നശീകരണത്തി ന്റെയും ശ്രോതസ്സ്…സൃഷ്ട വസ്തുക്കളെ നിരന്തരം ഉന്മൂലനം ചെയ്ത്, സൃഷ്ടിക്കും സംഹാരത്തിനുമിടയിൽ സന്തുലിത നിലനിർത്തുന്ന വിനാശകാരി… ക്രിസ്ത്യാനികൾ ഇതിനെ സാത്താൻ എന്ന്  വിളിക്കുന്നു.

***ഡെവിൾസ് ബൈബിൾ***
   ചെക്ക് റിപ്പബ്ലിക്കിലെ ബൊഹമിയ എന്ന സ്ഥലത്ത് പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുതപ്പെട്ട, മധ്യകാലഘട്ടത്തെ മഹാത്ഭുതങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഒരു ഭീമൻ പുസ്തകമാണ് The Codex Gigas അഥവാ  ഡെവിൾസ് ബൈബിൾ (English: Giant Book).
Devil's Bible
മധ്യ കാലഘട്ടങ്ങളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ കയ്യെ ഴുത്ത് പുസ്തകം ആണിത് .900 മില്ലീമീറ്റർ നീളവും 505 മില്ലീമീറ്റർ വീതിയും 75 കിലോ ഭാരവുമുള്ള ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കു ന്നത് ലത്തീനിലാണ്. 160 കഴുതകളുടെ  തോല് കൊണ്ടുണ്ടാക്കിയ 624 പേജുകളാണ് ഇതിനുള്ളത്. ലാറ്റിൻ Vulgate ബൈബിളും അനുബന്ധ ലേഖനങ്ങളും ആണ് ഇതിൽ പ്രധാനമായും എഴുതിയിരിക്കുന്നത് .പുസ്തകം എഴുതപ്പെട്ട് 65 വർഷങ്ങൾ കഴിഞ്ഞ് 1295-ലാണ് ഇതിനെകുറിച്ച് ലോകം ആദ്യമായി അറിയുന്നത് തന്നെ. അത്രയും കാലം വിവിധ സ്ഥലങ്ങളിൽ ഇത് അജ്ഞാതമായി കിടക്കുക യായിരുന്നു. ഗ്രന്ഥകർത്താവിനെ കുറിച്ചോ പുസ്തകം എഴുതപ്പെട്ട കാലഘട്ട ത്തെ കുറിച്ചോ വ്യക്തമായ വിവരങ്ങൾ ഇല്ലെങ്കിലും, ഗ്രന്ഥത്തെ കുറിച്ചുള്ള വളരെ പ്രസിദ്ധമായ ഒരു ഐതീഹ്യം നിലവിലുണ്ട്.ചെക്ക് റിപ്പബ്ലിക്കിലെ ഒരു സന്യാസ മഠത്തിൽ (Benedictine monastery of Podlažice in Bohemia) ജീവിച്ചിരുന്ന ഒരു സന്യാസി (Herman the Recluse) ചില കുറ്റകൃത്യങ്ങളുടെ പേരിൽ തുറങ്കിലടയ്ക്ക പ്പെട്ടത്രേ.
Herman the Recluse

   ശിക്ഷയിൽ നിന്ന് ഒഴിവാകാൻ, ഒറ്റ രാത്രി കൊണ്ട് ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹത് ഗ്രന്ഥം രചിക്കാമെന്ന് അയാൾ ഭരണാധികാ രികൾക്ക് വാക്കു നൽകുന്നു. അങ്ങനെ, ശിക്ഷയിൽ നിന്ന് ഒഴിവാക്കാം എന്ന ഉടമ്പടിയിൻ പ്രകാരം എഴുത്തിനിരിക്കുന്ന ആ സന്യാസിക്ക് നിശ്ചയിച്ച സമയ ത്തിനുള്ളിൽ പുസ്തകം പൂർത്തി യാക്കാൻ കഴിയാതെ വരുന്നു. ഗത്യന്തരമില്ലാതെ അയാൾ സാത്താനെ സഹായത്തിന് വിളിക്കുന്നു. സാത്താൻ അയാളെ സഹായിക്കുന്നു. അതിനുള്ള നന്ദി സൂചകമായി പുസ്തകത്തിന്റെ ഒരു താളിൽ തനിക്ക് മുന്നിൽ പ്രത്യക്ഷനായ സാത്താന്റെ ചിത്രം അയാൾ വരയ്ക്കുന്നു. ഇതാണ് ഐതീഹ്യം. സംഗതി നിസാരമായി തോന്നാമെങ്കിലും, കഥയെയും അതിനാസ്പദമായ ഡെവിൾസ് ബൈബിളിനെയും എഴുതിത്തള്ളാൻ കഴിയില്ലെന്നാണ് പണ്ഡിതമതം. ഡെവിൾസ് ബൈബിളിനെ കുറച്ച് ഇതിനോടകം തന്നെ ഒട്ടനവധി പഠനങ്ങൾ നടന്നുകഴിഞ്ഞിട്ടുണ്ട്. ഡെവിൾസ് ബൈബിളിലെ സാത്താൻ ചിത്രത്തിന്റെ ആധികരികതയെ ഒരു പരിധി വരെ സ്ഥിരീകരിക്കുന്ന തരത്തിലാണ് ആ പഠനങ്ങളെല്ലാം അവസാനിക്കുന്നതും!. ഇന്ന് സ്വീഡനിലെ സ്റോക്ക് ഹോമിലുള്ള National Library of Sweden ലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത് .

National Library of Sweden
ഉൽ‌പ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിൽ സാത്താനെ കുറിച്ച് ബൈബിൾ നടത്തിയിരിക്കുന്ന പരാമർശങ്ങൾ എണ്ണിയാലൊടുങ്ങാത്തവയാണ്. അതുകൊണ്ടുതന്നെ, സാത്താന്റെ അസ്ഥിത്വം ബൈബിൾ സ്ഥിരീകരി ക്കുന്നു. യേശു പലരുടേയും ശരീര ത്ത് നിന്ന് പിശാചിനെ ഉച്ഛാടനം ചെയ്യുന്നതായി ബൈബിളിൽ പറയുന്നുണ്ട്. ക്രൈസ്തവ ആരാധന ക്രമങ്ങളിലും സാത്താനെ സമീപിച്ചി രിക്കുന്നത് തെറ്റിലേക്കുള്ള മനസി ന്റെ പ്രവണതയായിട്ടല്ല. മറിച്ച്, ദൈവീകതയുടെ വൈരുദ്ധ്യദിശയിൽ നിൽക്കുന്ന നശീകരണ മൂർത്തിയായിട്ടാണ്. അതുകൊണ്ട് തന്നെയാണ്, പൈശാ ചിക ശല്യങ്ങളിൽ നിന്ന് തങ്ങളെ കാത്തുകൊള്ളണമേ എന്ന പ്രാർത്ഥനകളും, വെഞ്ചരിപ്പുകളും, കൈവയ്പ്പുകളും ക്രൈസ്തവർ അനുവർത്തിക്കുന്നത്.

കറുത്ത കുർബാന
    കത്തോലിക്കാ കുർബാനയെ പരിഹസിക്കുന്ന വിധത്തിൽ സാത്താൻ സേവകർ അവരുടെ ഒത്തുകൂടൽ ദിനമായ Witches’ Sabbath ൽ ചെയ്യുന്ന കർമ്മങ്ങളെ ആണ് പൊതുവേ ബ്ലാക്ക്‌ മാസ്സ് എന്ന് പറയുന്നത് . 
Witches’ Sabbath- Goya 1798
   ശത്രു സംഹാര പൂജ പോലെ മറ്റുള്ളവരുടെ നാശത്തിനായി കുർബാന അർപ്പിക്കുന്ന പതിവ്, മധ്യ ശതകങ്ങളിൽ യൂറോപ്പിലെ ചില ഗ്രാമങ്ങളിൽ നില നിന്നിരുന്നു . വചന വിപരീതമായ ഈ ഏർപ്പാട് സഭ നിരോധിക്കുകയും അത് പിന്നീട് ബ്ലാക്ക്‌ മാസ്സ് ആയി മാറുകയും ചെയ്തു .കറുത്ത കുർബാനയുടെ ഉൽഭവത്തെ കുറിച്ച് വ്യക്തമായ ചരിത്ര രേഖകൾ ഇല്ലെങ്കിലും, ലഭ്യമായ രേഖകൾ പരിശോധിക്കുമ്പോൾ ഫ്രാൻസാണ് കറുത്ത കുർബാനയുടെ ജന്മദേശം. ഫ്രാൻസിന്റെ രാജ്ഞിയായിരുന്ന Catherine de’ Medici-യാണ് ചരിത്രത്തിലാദ്യമായി കറുത്ത കുർബാന അർപ്പിച്ചതെന്ന് പറയപ്പെടുന്നു, 1500-ലായിരുന്നു ഇത്.
Catherine de’ Medici
Richard Cavendish’s “The Black Arts” (1967) , H.T.F. Rhodes’ “The Satanic Mass” (1954), “The Dark God: Satan Worship and Black Masses” (1964) എന്നിവയാണ് കറുത്ത കുര്‍ബാനയെ കുറിച്ച് പ്രതിപാദിക്കുന്ന ചില പ്രധാന പുസ്തകങ്ങൾ.
Richard Cavendish’s “The Black Arts” (1967) H.T.F. Rhodes’ “The Satanic Mass” (1954)
    തന്റെ ഭർത്താവിനു തന്നിൽ പ്രീതി തോന്നുവാൻ വേണ്ടിയാണ് രാജ്ഞി ഇത് ചെയ്തത് . അതിനുശേഷം, 1600-ല്‍ Etienne Guibourg എന്ന വൈദീകൻ ഫ്രാന്‍സിലെ രാജാവായിരുന്ന Louis XIV-നായി കറുത്ത കുര്‍ബാന അര്‍പ്പിച്ചു. രാജാവിന്റെ പത്നി Madame de Montespan-യെ ബലിപീഠത്തില്‍ നഗ്നയായി കിടത്തി, 

Madame de Montespan
   അവളുടെ വയറില്‍ കാസയും, കറുത്ത മെഴുകുതിരികളും വച്ച് നടത്തപ്പെട്ട ആ കുർബാനയെ അനുകരിച്ചുകൊണ്ടാണ് പിന്നെ നടക്കുന്ന എല്ലാ കറുത്ത കുര്‍ബാന കളും വികാസം പ്രാപിച്ചത്. പതിനേഴാം നൂറ്റാണ്ടോടെയാണ് കറുത്ത കുർബാനകൾ ജനകീയമാവുന്നത്. സന്യാസികള്‍, വൈദീ കര്‍ എന്നിവർ ഉൾപ്പെടെ മാര്‍പ്പാപ്പമാര്‍ പോലും കറുത്ത കുര്‍ബാന അര്‍പ്പിച്ചിരു ന്നതായി ചില ഗ്രന്ഥങ്ങള്‍ സാക്ഷിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി യിൽ Coven എന്നൊരാൾ Church of Satan ആരംഭിച്ചതോടെ കറുത്ത കുര്‍ബാനകൾ സർവ സാധാരണമായിത്തീരുന്നു.
    ”കറുത്തകുര്‍ബാന“ എന്നത്‌ സാത്താന്‍ ആരാധനയ്‌ക്ക്‌ ഉപയോഗിച്ചിരുന്ന പദമായി രുന്നില്ല ആദ്യകാലങ്ങളില്‍, മധ്യകാലഘട്ടത്തില്‍ ശത്രുക്കളുടെ നാശത്തിനു വേണ്ടി വിശ്വാസികള്‍ കാഴ്‌ചവച്ചിരുന്ന ദിവ്യബലികളെയാണ്‌പിന്നീട് കറുത്ത കുര്‍ബാന’ (Black Mass) എന്നു വിളിക്കപ്പെട്ടിരുന്നത്‌. നമ്മുടെ നാട്ടിലെ ശത്രു സംഹാര പൂജകള്‍ക്കു സമാനമായ ലക്ഷ്യത്തോടെ ക്രൈസ്‌തവര്‍ അര്‍പ്പിച്ചി രുന്ന കുര്‍ബാനകളായിരുന്നു ഇത്‌. എന്നാല്‍ ഇത്തരം ബലിയര്‍പ്പണ രീതികള്‍ പതിനഞ്ചാം നൂറ്റാണ്ടോടെ സഭയില്‍ നിയമം മൂലം നിരോധിക്കപ്പെട്ടു. ഇതേത്തു ടര്‍ന്നാണ്‌കറുത്ത കുര്‍ബാന’ എന്നപേരില്‍ സാത്താന്‍ ആരാധന രംഗപ്രവേശം ചെയ്യുന്നത്‌. സാത്താനുമായി ബന്ധപ്പെട്ട ആരാധനാരൂപങ്ങള്‍ പുരാതനകാലം മുതലേ നിലനിന്നിരുന്നുവെങ്കിലും ലാറ്റിൻ  കുര്‍ബാനക്രമത്തിന്റെ ആക്ഷേപാ നുകരണം എന്ന രീതിയിലുള്ള ആദ്യ കറുത്ത കുര്‍ബാന നടക്കുന്നത്‌ 17-ാം നൂറ്റാണ്ടിലാണ്‌. എന്നാല്‍ ഇവിടെ സാത്താന്‍ ആരാധനയായിട്ടല്ല ബലിയര്‍പ്പണം നടത്തിയത്‌. എന്നാല്‍ ഈ വിചിത്രരീതിയിലുള്ള ബലിയര്‍പ്പണത്തിന്റെ നടപടി ക്രമങ്ങളെ സാത്താന്‍ ആരാധനയുമായി ബന്ധിപ്പിച്ചുകൊണ്ടാണ്‌ പില്‍ക്കാ ലത്ത്‌ കറുത്ത കുര്‍ബാന’ എന്ന പേരില്‍ നിലവിലുള്ള അഭിനവ സാത്താന്‍ ആരാധന രൂപംകൊണ്ടത്‌.
    അമേരിക്കയിലെ കോവന്‍ ഗ്രൂപ്പ്‌ 1968-ല്‍ 13 മിനിട്ട്‌ ദൈര്‍ഘ്യമുള്ള കറുത്ത കുര്‍ബാനയുടെ ആല്‍ബം പുറത്തിറക്കുകയും അത്‌ അവരുടെസ്റ്റേജ്‌ ഷോ’യുടെ ഭാഗമാക്കുകയും ചെയ്‌തതോടെയാണ്‌ കറുത്ത കുര്‍ബാനയ്‌ക്ക്‌ ഇന്നുള്ള പേരും പെരുമയും ലഭിച്ചത്‌. റോമന്‍ റീത്തിലെ പ്രസിദ്ധമായ ഗ്രിഗോറിയന്‍ രീതിയില്‍ ആലപിച്ച ഈ ആല്‍ബത്തിലെ ഗാനങ്ങളും പ്രാര്‍ത്ഥനയും ഇതിനെ കത്തോലിക്കാ ദിവ്യബലിയുടെ ആക്ഷേപാനുകരണമാക്കി മാറ്റി…
 പൂര്‍വകാലങ്ങളില്‍ പ്രഛന്നമായ വേഷങ്ങളിലും പേരുകളിലും ദൈവപരിവേഷമണിഞ്ഞായിരുന്നു ചെകുത്താന്‍ മനുഷ്യരെ തന്‍റെ അടിമകളും ആജ്ഞാനുവര്‍ത്തികളുമാക്കിയിരുന്നത്. ചെകുത്താന്‍റെ ആരാധകരാരും തങ്ങളെ നയിക്കുന്നത് ചെകുത്താനാണെന്നറിഞ്ഞിരുന്നില്ല. ഒരുവശത്ത് ചെകുത്താനെ ആരാധിക്കുമ്പോള്‍ തന്നെ മറുവശത്ത് അതേ ചെകുത്താനെ വെറുക്കുകയും ശപിക്കുകയുമായിരുന്നു അവര്‍. 17-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ അമേരിക്കയില്‍ അവന്‍ മറനീക്കി പുറത്തുവന്ന്, സ്വന്തം പേരില്‍ തന്നെ ആളുകളെ സംഘടിപ്പിച്ചു ‘കറുത്ത കുര്‍ബാന’ക്ക് തുടക്കമിട്ടു. വലിയ പ്രചാരമൊന്നും ഈ പ്രസ്ഥാനം നേടിയില്ല. പിന്നീട് 1960-കളില്‍ അമേരിക്കക്കാരനായ ആന്റണ്‍ എസ് ലാവേയാണ് സാത്താനിക് തത്ത്വശാസ്ത്രം രൂപീകരിച്ചതും ‘ചര്‍ച്ച് ഓഫ് സാത്താന്‍’ സ്ഥാപിച്ചതും.

Anton S LAvey
    ഭൂമിയുടെ കാര്യങ്ങള്‍ നോക്കുന്നത് കറുത്ത ശക്തി യായ ചെകുത്താനാണ്. കാമം, സുഖഭോഗം തുടങ്ങിയവ യുടെ ആകത്തുകയായ പ്രകൃതി ജീവിയാണ് മനുഷ്യന്‍. ജഡികത ആഘോഷിക്കപ്പെടാനുള്ളതാണ്. സുഖഭോഗ ങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന ധാര്‍മിക-സദാചാര ആശ യങ്ങളും അതുപദേശിക്കുന്ന ശക്തികളും അഭിശപ്ത രാണ്. ഭോഗതൃഷ്ണയും മൃഗീയമായ പ്രതികാര വാഞ്ഛയുമാണ് ലാവേ തന്റെ അനുയായികളില്‍ വളര്‍ത്തിയത്. ദൈവവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വര്‍ഗത്തില്‍ നിന്ന് അന്ധകാരത്തിലേക്ക് പുറംതള്ളപ്പെട്ട മാലാഖ എന്ന് ബൈബിള്‍ പരാമര്‍ശിക്കുന്ന ‘ലൂസിഫര്‍’ ആണ് ആധുനിക സാത്താന്‍ സഭയുടെ ആരാധനാ മൂര്‍ത്തി. ക്രൈസ്തവ സഭകളുടെ പല അനുഷ്ഠാനങ്ങളും ചിഹ്നങ്ങളും ചെകുത്താന്‍ സഭ രൂപാന്തരപ്പെടുത്തി സ്വന്തമാക്കി യിട്ടുണ്ട്. ഇവരുടേത് കറുത്ത കുര്‍ബാനയാണ്.
    ചര്‍ച്ചുകള്‍ കുര്‍ബാനകളില്‍ വിതരണം ചെയ്യുന്ന ‘തിരുവോസ്തി’ എന്ന അപ്പം തന്നെ ഇവരും ഉപയോഗിക്കുന്നു. അതിനു വേണ്ടി ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്ന് തിരുവോസ്തി മോഷ്ടിക്കപ്പെടുന്നത് സഭക്ക് എന്നും തലവേദനയാണ്. ക്രൈസ്തവസഭകളുടെ കുരിശ് തലതിരിച്ചതാണ് സാത്താന്‍ സഭയുടെ കുരിശ്. നഗ്നയായ സ്ത്രീയുടെ ജനനേന്ദ്രിയമാണ് കറുത്ത കുര്‍ബാനയിലെ അള്‍ത്താര. മദ്യപാനവും ലൈംഗികകേളികളും സാത്താന്‍ പൂജയുടെ മുഖ്യ ഘടകങ്ങളാണ്. നരമാംസഭോജനം പോലും നടക്കുന്നതായി പറയപ്പെടുന്നു.
    കുർബ്ബാന എന്ന ആചാരം ഒന്നാം നൂറ്റാണ്ട് മുതലുള്ള സഭാ ചരിത്രത്തിൽ നമുക്ക് കാണാനാകും. കുർബ്ബാന വിവിധ തരത്തിലുള്ള ആചരണങ്ങൾ സഭക്കുള്ളിൽ നിലനിന്നിരുന്നു, എന്നാൽ മധ്യ കാലഘട്ടത്തോടെയാണ് കുർബ്ബാന തെറ്റായ രീതിയിൽ അനുഷ്ഠിച്ചുകൊണ്ടുള്ള ഒരു ശീലം ഉടലെടുക്കുന്നത്. കുർബ്ബാനയുടെ മോടി കൂട്ടുന്നതിനാണ് മിക്ക അനുകരണങ്ങളും രൂപം കൊണ്ടത്. ഉദാഹരണമായി, കുർബ്ബാന മധ്യേ ധാന്യവിളകൾ, കന്നുകാലികൾ എന്നിവയെ ആശീർവദിക്കുക തുടങ്ങിയവ മുതൽ, ശത്രുക്കളുടെ നാശത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ പോലും നടന്നിരുന്നു. ശത്രുക്കളുടെ പേരുകൾ കുർബ്ബാന മധ്യേ വിളിച്ച് പറഞ്ഞ് അവരുടെ മരണത്തിനായി പ്രാർത്ഥന നടത്തുക, ശത്രുവിന്റെ ചിത്രം ആചാരമനുസരിച്ച് സംസ്ക്കരിക്കുക തുടങ്ങിയ അനാചാരങ്ങളും കുർബ്ബാനയിൽ കടന്നുവന്നു. ഭക്തരുടെ വ്യക്തിപരമായ കാര്യസാധ്യത്തിനായാണ് ഇവ രംഗപ്രവേശനം ചെയ്തത്. മധ്യകാല ത്തോടെയാണ് ഇത്തരം കുർബ്ബാനകൾ രംഗപ്രവേശനം ചെയ്തത്. ഇവയെല്ലാം തന്നെ കറുത്ത കുർബ്ബാനയുടെ ആദ്യ രൂപങ്ങളായിരുന്നു എന്ന് വേണം പറയാൻ.
   1594-ൽ ഫ്രാൻസിലെ ഒരു സ്ത്രീ നടത്തിയ കറുത്ത കുർബ്ബാനയിൽ 16 പേർ പങ്കെടുത്തതായി അവർ തന്നെ അവകാശപ്പെടുന്ന സൂചനയുണ്ട്. സ്നാപകയോഹന്നന്റെ പുനർജൻ‌മമാണെന്ന് സ്വയം അവകാശപ്പെട്ട Abbe Boullan (1824-93) എന്ന കത്തോലീക്ക വൈദീകനും കറുത്ത കുർബ്ബാന അർപ്പിച്ചതായി ചരിത്രമുണ്ട്.
Abbe Boullan (1824-93)

    കറുത്ത കുർബ്ബാനയെ കുറിച്ചുള്ള വിവരങ്ങൾ തരുന്ന മറ്റൊരു ഉറവിടമാണ് യൂറോപ്പിൽ നടന്ന Witch-Hunt‍. സാത്താന്റെ കൂട്ടാളികളാണെന്ന് അറിയപ്പെട്ടിരുന്ന വിച്ചുകൾ തിരുവോസ്തി മോഷ്ടിച്ചിരുന്നതായും അവ കറുത്ത കുർബ്ബാന യിൽ ഉപയോഗിച്ചിരുന്നതായും ചില ഗ്രന്ഥങ്ങളിൽ കാ‍ണാം. Witch-Hunt-ന്റെ പ്രധാന കാരണവും ഇത് തന്നെയായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം മന്ത്രവാദികളെ പിടികൂടി ജീവനോടെ കത്തിക്കുക വരെ അക്കാലത്ത് ചെയ്തിരുന്നു . ഇത്തരം മോഷണങ്ങൾക്ക് വൈദീകരും കൂട്ടുനിന്നിരുന്ന തായി പറയപ്പെടുന്നു. ഏകദേശം ഒരു ലക്ഷ ത്തോളം പേരെ മന്ത്രവാദികൾ എന്ന പേരിൽ അക്കാലത്ത് ശിക്ഷിച്ചതായി രേഖകൾ പറയുന്നുണ്ട് .
      സാത്താൻ ആരാധനയെ കുറിച്ച് വിശദീകരിക്കുമ്പോള്‍ തന്നെ മനസിൽ ആദ്യം തെളിയുക കറുത്ത കുർബാനയുടെ (Black Mass) ദൃശ്യങ്ങൾ കാണാന്‍ സാധിച്ച സിനിമകള്‍ ആയിരിക്കും. “The Da Vinci code, ” and ” “Angels and Demons “…തുടങ്ങിയ നിരവധി ചിത്രങ്ങളിൽ കറുത്ത കുർബാനയുടെ ചലച്ചിത്ര ആവിഷ്ക്കരണം കാണാം. അടിസ്ഥാനപരമായി, വിശുദ്ധ കുര്‍ബാന എന്ന ക്രൈസ്തവ ആരാധനയുടെ പാരഡിയാണ് കറുത്ത കുർബാന. യഥാർത്ഥ കുർബാനയിൽ അപ്പവും വീഞ്ഞും ബലിപീഠത്തിലെ ബലിവസ്തുക്കൾ ആവുമ്പോൾ, കറുത്ത കുർബാനയിൽ രക്തവും മാംസവും ബലി വസ്തുക്കളാവുന്നു. മാംസമായി ബലിപീഠത്തിൽ അധികവും പ്രത്യക്ഷപ്പെടുക പരിപൂർണ്ണ നഗ്നയായ സ്ത്രീ ആയിരിക്കും. പിന്നെ, അവളുമായുള്ള ലൈംഗിക വേഴ്ചയും സാത്താൻ സ്തുതികളുമായി പുരോഗമിക്കുന്ന കറുത്ത കുർബാനയുടെ ഒരു ഉദ്ദേശം വിശുദ്ധ കുർബാനയെ അവഹേളിക്കുകയാണ്. എങ്കിലും, പരമമായ ലക്ഷ്യം സാത്താൻ ആരാധന തന്നെ.

കറുത്ത ബലിയുടെ അൾത്താരയിൽ

   സാത്താൻ ആരാധനയാണ് കറുത്ത കുർബ്ബാനയുടെ പ്രധാന ഉദ്ദേശം. ലൈംഗിക വേഴ്ചകൾ അടക്കമുള്ള നിന്ദ്യമായ മുറകളിലൂടെ വിശുദ്ധ കുർബ്ബാനയെ അപമാനിക്കുന്ന രീതിയിലാണ് കറുത്ത കുർബ്ബാന നടത്തപ്പെടുക. കറുത്ത കുര്‍ബാന അർപ്പിക്കുന്ന വിധം വിവിധയിനം രാജ്യങ്ങളില്‍ വ്യത്യസ്തമായ ചില രീതികളില്‍ ആണെങ്കിലും ആത്യന്തികമായി നോക്കുമ്പോള്‍ പ്രാര്‍ത്ഥന കളും സ്തുതിഗീതങ്ങളും ഒന്ന് തന്നെയെന്നു കാണാന്‍ കഴിയും.. നഗ്നമായ ശരീരത്തില്‍ കറുത്തതോ കട്ടപിടിച്ച രക്തത്തിന്‍റെ നിറത്തിലുള്ളതോ ആയ പുരോഹിതവസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുര്‍ബാന അര്‍പ്പിക്കുക. ബലിപീഠത്തില്‍ പൂര്‍ണ്ണ നഗ്നയായ സ്ത്രീയോ, പന്നിയോ, ആടോ, കരടിയോ ഉണ്ടായിരിക്കും. ആര്‍ത്തവ രക്തവും ബീജവും കലര്‍ത്തിയ ഓസ്തി (കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പം) കത്തിക്കുയോ എറിഞ്ഞു കളയുകയോ ചെയുക, ആശീര്‍വദിച്ച വീഞ്ഞ് തറയില്‍ ഒഴിച്ച് കളയുക, വീഞ്ഞിന് പകരം തലയോട്ടിയില്‍ നിറച്ച മൂത്രമോ രക്തമോ കുർബാനയ്ക്ക് ഉപയോഗിക്കുക, മനുഷ്യ കൊഴുപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയ കറുത്ത മെഴുകുതിരി കത്തിക്കുക, കുറുക്കന്‍റെയോ മനുഷ്യന്‍റെയോ തൊലിയിൽ പൊതിഞ്ഞ ബൈബിള്‍ പ്രദർശിപ്പിക്കുക എന്നിവയാണ് പൊതുവേ നടത്തപ്പെടുന്ന ആചാരങ്ങൾ. ചില ആഘോഷ വേളകളിൽ മൊരിച്ച മനുഷ്യ മാംസവും പുരോഗിതർ ഉപയോഗിക്കാറുണ്ടത്രേ! മദ്യപാനം, ബലി പീഠത്തിന്മേലുള്ള ലൈംഗിക വേഴ്ച, നവജാത ശിശുക്കളെ ജീവനോടെ കുരിശില്‍ തറക്കുക, നഗ്നരാക്കിയ നവജാത ശിശുക്കളെ ബലിപീഠത്തില്‍ കാഴ്ചയായി വയ്ക്കുക, ആണ്‍കുട്ടികളുടെ കഴുത്ത് മുറിക്കുമ്പോൾ ചീറ്റുന്ന രക്തം കാസയില്‍ ശേഖരിച്ച് കുർബാനയ്ക്ക് ഉപയോഗിക്കുക, ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളെ തലതിരിച്ച് ചൊല്ലുക എന്നിങ്ങനെ പോവുന്നു കറുത്ത കുർബാനയുടെ ഭീതികരവും വിചിത്രവുമായ അനുഷ്ഠാന രീതികൾ.

   God, evil, good എന്നീ പ്രയോഗങ്ങളാ‍ണ് സാത്താനെ വര്‍ണ്ണിക്കാന്‍ കറുത്ത് കുര്‍ബാനയില്‍ ഉപയോഗിക്കുന്നത്. “Beelzebub! Beelzebub! Beelzebub!” (അർത്ഥം: Lord of the Flies) എന്നിങ്ങനെ കുർബാനയിൽ നിരന്തരം ചാന്റ് ചെയ്യാറുണ്ടത്രേ. ക്രിസ്തുവിന്‍റെ അടയാളമായ കുരിശിനെ നിന്ദിക്കുന്നതിനായി കാല്‍‌വെള്ള യിൽ കുരിശ് പച്ചകുത്താറുണ്ടത്രേ. വിശുദ്ധ വസ്തുക്കളെയും കുരിശിനെയും തുപ്പുക, ചവിട്ടുക എന്നിവയും കറുത്ത കുര്‍ബാനയുടെ ഭാഗമാണ്. “Ave, Satanas!” എന്ന പ്രയോഗത്തോടെയാണ് എല്ലാ കറുത്ത കുര്‍ബാനകളും അവസാനിക്കുക. തുടർന്ന് മദ്യവും പെണ്ണും യഥേഷ്ടം ആസ്വദിക്കാം! ഈ ആഘോഷങ്ങളിൽ ചിലർ പച്ച മാംസം പോലും ഭക്ഷിക്കാറുണ്ടെന്ന് കേൾക്കുന്നു…
    ഉൻ‌മാദത്തോടെയുള്ള ലൈംഗിക വേഴ്ചയോടൊപ്പം തന്നെ, സാത്താന് നൽകുന്ന ബലിയായി നവജാത ശിശുക്കളെ ജീവനോടെ കുരിശിൽ തറക്കുകയും വിശുദ്ധ എണ്ണയിൽ മാമ്മോദീസാ മുക്കുകയും ചെയ്യാറുണ്ട്. മാത്രവുമല്ല, നഗ്നരാക്കിയ നവജാത ശിശുക്കളെ ബലിപീഠത്തിൽ വയ്ക്കാറുമുണ്ട്.
        “In nomine Domini Dei nostri Satanae Luciferi Excelsi” എന്നീ ഫ്രഞ്ച് പദങ്ങളാണ് മൂന്ന് കുർബ്ബാനകളിലും ഉപയോഗിക്കുക. എന്നിരുന്നാലും ഇംഗ്ലിഷ്, ഫ്രഞ്ച്, ലത്തീൻ എന്നീ ഭാഷകൾ കലർന്ന ഒരു രീതിയാണ് മിക്ക കറുത്ത കുർബ്ബാനകളിലും കാണുന്നത്. “Ave, Satanas!” എന്ന പ്രയോഗത്തോടെയാണ് എല്ലാ കറുത്ത കുർബ്ബാനകളും അവസാനിക്കുക. വിശുദ്ധ കുര്‍ബാന എന്ന ക്രൈസ്തവ ആരാധനയുടെ ആചാരാനുകരണം, പാരഡിയാണ്‌ കറുത്ത കുര്‍ബാന.  വിശുദ്ധ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും (ക്രിസ്തുവിന്റെ ശരീരവും രക്തവും) ബലിവസ്തുക്കള്‍ ആവുമ്പോള്‍, കറുത്ത കുര്‍ബാനയില്‍ രക്തവും മാംസവും ബലി വസ്തുക്കളാവുന്നു. അതിലൂടെ ദൈവത്തെയും ദൈവ പുത്രനെയും അവഹേളിക്കുക അങ്ങനെ സാത്താനെ പ്രീതിപ്പെടുത്തുക എന്നതാണ്‌ കറുത്ത കുര്‍ബാനകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. തിരുവോസ്തി എന്ന ക്രിസ്തു ശരീരത്തെ തലയോട്ടിയിലെ മൂത്രത്തില്‍ഇട്ട്‌ അതിനെ അവഹേളിക്കുന്നു. ബലിപീഠത്തില്‍ കിടക്കുന്ന പരിപൂര്‍ണ്ണ നഗ്നയായ സ്ത്രീയുടെ ഗുഹ്യഭാഗത്തിലാവും അധികവും ഈ തലയോട്ടി വെച്ചിരിക്കുക. കുര്‍ബാനയ്ക്ക്‌ ശേഷം ഹൈപ്രിസ്റ്റ്‌ (മുഖ്യ പുരോഹിതന്‍) അവളുമായുള്ള ലൈംഗിക വേഴ്ചനടത്തുന്നതോടെ യാണ്‌ കറുത്ത കുര്‍ബാന പൂര്‍ത്തിയാവുക.
    ശിശുബലി, സ്വവര്‍ഗ, ഉഭയവര്‍ഗ ഭോഗം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിങ്ങനെ സാമൂഹ്യ വിരുദ്ധമായ കാര്യങ്ങള്‍നടത്തുന്നവരാണ്‌ സാത്താന്‍ ആരാധകര്‍. സ്വവര്‍ഗ, ബാലരതിയെ സംബന്ധിച്ചിടത്തോളം സഭകള്‍ നേരിട്ടത്രയും വിമര്‍ശനങ്ങളും കേസുകളും ലോകത്ത്‌ മറ്റൊരു പ്രസ്ഥാനവും നേരിട്ടിട്ടില്ലെന്നത് വിരോധാഭാസമായി തോന്നാം.
   ഒരു മൂര്‍ത്തിയെന്ന നിലയില്‍ ദൈവമായി തന്നെ സാത്താനെ വണങ്ങുന്നവരാണ്‌ സാത്താനിസ്റ്റുകള്‍. യഥാര്‍ത്ഥത്തില്‍ ക്രിസ്തുപൂര്‍വ, ഈജിപ്ഷ്യ, സുമേരിയ, ഫിനീഷ്യ, ഹേയ്ത്തി തുടങ്ങിയ ദേശീയതകളുടെ ആരാധനാമൂര്‍ത്തികളില്‍ ഒന്നാണ്‌ അത്‌ .നിര്‍മോദ’, സെറ്റ്‌, ബാല്‍, ഡെവിള്‍, ലൂസിഫര്‍, മാലോക്ക്‌ എന്നിങ്ങനെ അനേകം വകഭേദങ്ങള്‍ സാത്താനുണ്ട്‌. ഇവയിലധികവും പഴയ നിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നും കാണുന്നു. ലൂസിഫര്‍ റോമന്‍ വിശ്വാസത്തില്‍ ‘പ്രഭാത നക്ഷത്രം’ അഥവാ നാം പറയുന്ന വെള്ളിനക്ഷത്രം ആണ്‌. പില്‍ക്കാലത്ത്‌ ക്രിസ്തുമതം ഇതരദേശീയത കളെയും തനതുവിശ്വാസങ്ങളെയും തകര്‍ക്കുകയും ക്രൈസ്തവേതര മായതെല്ലാം സാത്താന്‍ എന്ന കേവല സംജ്ഞയിലേക്ക്‌ ഒതുക്കുക യുമായിരുന്നു.
   ജനതതികളെ അജ്ഞതയിലേക്കും അന്ധവിശ്വാസത്തിലേക്കും തള്ളിവിട്ട മധ്യകാല ഇരുണ്ട യുഗത്തില്‍ മതവിചാരണ നടപ്പിലാവുകയും സാത്താന്‍ ആരാധകര്‍ എന്ന്‌ പേരിട്ടുകൊണ്ട്‌ നിരവധി ആരാധനാലയങ്ങളും മറ്റും അവര്‍ തകര്‍ക്കുകയുമുണ്ടായി.
    തനതുമതങ്ങളിലെ സ്ത്രീപുരോഹിതരെ ‘വിച്ചസ്‌’ ദുര്‍മന്ത്രവാദിനികള്‍ എന്നുപറഞ്ഞ്‌ ജീവനോടെ ദഹിപ്പിച്ചാണ്‌ പുരുഷ കേന്ദ്രീകൃത പള്ളിമതം തങ്ങളുടെ അധീശത്വം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇതര വിശ്വാസികളെ ഉന്മൂലനം ചെയ്തത്‌.
   വാസ്തവത്തില്‍ അതിനെതിരായ നിശബ്ദ കലാപത്തിന്റെ ഭാഗമായിരുന്നു സാത്താനിസം. സ്വാഭാവികമായും അനേകം തനതുമതങ്ങളിലെ ആരാധനാ മൂര്‍ത്തികള്‍ക്ക്‌ ഐകരൂപ്യം സംഭവിച്ചു, ക്രിസ്തു- ക്രൈസ്തവ വിരുദ്ധമായ ഒരൊറ്റ ദൈവം ആയി ഇതര ദേവതകള്‍ക്ക്‌ രൂപാന്തരം വരികയും അത്‌ സാത്താന്‍ ആവുകയും ചെയ്തു എന്ന്‌ വായിക്കുമ്പോള്‍ കാണപ്പെടുന്നു. സാത്താനിസം തന്നെ പല ഭേദരൂപങ്ങളില്‍കാണപ്പെടുന്നു. ലെവിയന്‍, തീസ്റ്റിക്‌, ലൂസിഫറനിസം എന്നിവയാണ്‌ പ്രധാനപ്പെട്ടവ….
    സാത്താന്റെ അസ്ഥിത്വം തെളിയിക്കപ്പെട്ടാൽ, സാത്താൻ ആരാധന (Devil worship), സാത്താൻ സേവ, ബ്ലാക്ക് മാജിക്, മന്ത്രവാദം തുടങ്ങിയ അനാചാരങ്ങളിലേക്ക് ജനം വൻ‌തോതിൽ തിരിയുമെന്നും, അത്തരം ധാർമ്മിക പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കുന്നതിനാണ് തിന്മയെ (സാത്താനെ) സംബന്ധിച്ച് പണ്ഡിതന്മാരും/ആത്മീയ ഗുരുക്കന്മാരും മനപ്പൂർവം മൌനം ഭജിക്കുകയോ, പൊള്ള ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയോ ചെയ്യുന്നതെന്നും തോന്നുന്നു..സാമൂഹിക നന്മ ലക്ഷ്യം വച്ച് ഇവർ നടത്തുന്ന ഈ “കണ്ണിൽ പൊടിയിടൽ പരിപാടി“ ഒരു പരിധിവരെ ശ്ലാഘനീയം തന്നെ. എന്നാൽ, സത്യമറിയാവുന്ന ഒരു ന്യൂനപക്ഷം ഇന്നും സാത്താനെ ആരാധിക്കുകയും, ബ്ലാക്ക് മാസ് പോലുള്ള അനാചാരങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്നുണ്ടെന്ന വസ്തുത കാണാതെയിരിക്കാന്‍ കഴിയില്ല. ലോകപ്രസിദ്ധ മായ ചില രഹസ്യ സമൂഹങ്ങളുടെ (secret societies) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇത്തരം അനാശാസ്യ പ്രവർത്തനങ്ങളെ കുറിച്ച് ലോകത്തിന് ഇന്നും കിംവദന്തികൾ മാത്രമേ അറിയൂ എന്നത് ഒരു അതിശയോക്തി യാണെങ്കിലും, സത്യം അതാണ്! സാത്താൻ ആരാധനയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ഈ അതീവ രഹസ്യാത്മകത കാര്യങ്ങൾ നാം വിചാരിക്കുന്നതിനേക്കാൾ ഗൌരവമാണെന്നല്ലേ സൂചിപ്പിക്കുന്നത്….? ആർക്കറിയാം…..?
    സാത്താൻ എന്നത് മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടിയുണ്ടാക്കപ്പെട്ട ആശയം മാത്രമാണെന്ന് പറയാൻ കഴിയുന്നില്ല. തീയില്ലാതെ പുകയുണ്ടാവില്ല എന്ന് പറയുന്നതുപോലെ, ഇത്തരം അനാചാരങ്ങൾക്ക് പിന്നിൽ അദൃശ്യമായ ഏതെങ്കിലും ശക്തി ഉണ്ടാവുമോ…? കറുത്ത കുർബാനകളിലൂടെ സം‌പ്രീതനായി അത് പ്രാർത്ഥനകൾ താൽക്കാലികമായെങ്കിലും സാധിച്ചു കൊടുക്കുന്നുണ്ടാവുമോ….? സമൂഹത്തിലെ ചില ഉന്നതന്മാരുടെ ഐശ്വര്യ ത്തിന് പിന്നിൽ സാത്താൻ ആരാധനയാണെന്ന കേട്ടുകേൾവികളിൽ വാസ്തവ മുണ്ടാവുമോ…? ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്കിങ്ങനെ അർത്ഥമില്ലാ‍തെ പ്രയാണം ചെയ്യാമെന്നല്ലാതെ ആരും വ്യക്തമായ ദഹിക്കുന്ന ഒരു ഉത്തരം തന്നതായി അറിയില്ല.
മിസോറാമില്‍ 2012 ഏപ്രില്‍ അവസാനവും മെയാദ്യവാരത്തിലും ആയി പ്രെസ്ബൈറ്ററിയന്‍, പെന്തികൊസ്ത്‌, കത്തോലിക്കാ പള്ളികള്‍ നിരന്തരാക്രമണത്തിനു വിധേയമായി. (ടൈംസ്‌ ഓഫ്‌ ഇന്ത്യ, ഗോഹട്ടി മെയ്‌ 9, 2012). (News Link)
http://m.ucanindia.in/news/satan-worshippers-attack-churches-in-mizoram-17788.html
    ആ പള്ളികളില്‍ അക്രമികള്‍ വൃത്തത്തിനകത്ത്‌ പഞ്ചമുഖ നക്ഷത്രാങ്കിതമായ സാത്താനിക ചിഹ്നങ്ങള്‍ വരക്കുകയും അതില്‍ ബൈബിളുകളും ഇതര ക്രിസ്തീയ വിശുദ്ധ സാഹിത്യങ്ങളും ഹോമിക്കുകയും ചെയ്തിരുന്നു. വിവിധ ക്രിസ്തീയ ആരാധനാലയങ്ങളില്‍നിന്നും മോഷ്ടിക്കപ്പെട്ടവയായിരുന്നു അവ. ചെറിയ കാസകളില്‍ മനുഷ്യരക്തത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. പിന്നീടുള്ള അന്വേഷണങ്ങളില്‍ അത്‌ ക്രിസ്തീയ സമുദായത്തിലെ തന്നെയുള്ള യുവസാത്താന്‍ ആരാധകരുടെ കൈക്രിയ ആണെന്ന്‌ തെളിഞ്ഞു. കേരളത്തിലും, മംഗലാപുരം, ബാംഗ്ലൂര്‍ അടക്കം കര്‍ണാടകത്തിലെ ചില ഭാഗങ്ങളിലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട, പള്ളികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ഈ ദൃഷ്ടിയില്‍ ആരും സമീപിച്ചിട്ടില്ല. കേള്‍ക്കും മുന്‍പേ അത്‌ ഹൈന്ദവ തീവ്രവാദികള്‍ ചെയ്തതാണെന്ന്‌ വരുത്തിത്തീര്‍ക്കാനാണ്‌ എല്ലാവരും ശ്രമിച്ചതും…
    കേരളത്തിൽ നടക്കുന്ന കറുത്ത കുർബാനകളെ കുറിച്ച് നമ്മുടെ മാധ്യമങ്ങൾ കാര്യമായി മിണ്ടിയിട്ടുണ്ടോ എന്നറിയില്ല. കേരളത്തിന്റെ മിക്ക സ്ഥലങ്ങളിലും കറുത്ത കുർബാനയുടെ വിവിധ രൂപങ്ങൾ നിലനിൽക്കു ന്നതായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജിജ്ഞാസ മൂലം ഇത്തരം ചടങ്ങുകളിൽ പോയി ഒടുവിൽ ജീവനും കൊണ്ടോടേണ്ടി വന്ന ചിലരുടെ അനുഭവങ്ങള്‍ അറിഞ്ഞപ്പോള്‍ മനസ് മരവിച്ച് പോയിട്ടുണ്ട്.
    ഇന്നു ഇറാക്കിലും സിറിയയിലും നടക്കുന്ന ഐഎസ്‌ എന്ന മത വര്‍ഗ്ഗിയ സംഘടന ചെയ്യുന്നതും ഫലത്തില്‍ സാത്താന്‍ ആരാധന തന്നെ. ഫലസ്ത്യനിലും, സിറിയയിലും നടന്ന ശിശുഹത്യകളെയും ഈ വിധത്തിലേ കാണാന്‍ കഴിയുകയുള്ളൂ..
     സാത്താൻ എന്നത് ഒരു മൂർത്തിയോ, ശക്തിയോ എന്തുമായിക്കൊള്ളട്ടെ! അതൊന്നും നമുക്കൊരു പ്രശ്നമേ ആവാൻ പാടില്ല. ജീവിതത്തിൽ തികഞ്ഞ ഇശ്ചാശക്തി ഉള്ളിടത്തോളം കാലം ഗഹനമായ ഈ വിഷയങ്ങളെ കുറിച്ച് ജീവിതത്തിൽ ഒരു തവണയെങ്കിലും കേട്ടിരിക്കുന്നത് നല്ലതാണ്, ഒരു പാഠ്യവിഷയമെന്ന നിലയിൽ!
     ഇഷ്ടപ്പെട്ട ജോലി നല്ല പങ്കാളി ഉദ്യോഗ കയറ്റം ശത്രു ദോഷം സാമ്പത്തിക അഭിവൃദ്ധി എന്നി നേട്ടങ്ങള്‍ക്ക് ബ്ലാക്ക് മാസ് ഏറെ ഗുണകരം ആണെന്ന് വിശ്വസിക്കുന്നവര്‍ ധാരാളം ഉണ്ട്. ”മലയാളിയുടെ അപക്വ മനസിന്റെ അനുരണനമാണോ അതോ എന്തിനും പോന്ന മനസിന്റെ അഹങ്കാരമാണോ ബ്ലാക്ക്‌ മാസ്സിനെ നമ്മുടെ നാട്ടിലും കൊണ്ടുവന്നത് “
    സാത്താന്‍ ആരാധകര്‍ ക്രിസ്ത്യാനികള്‍ മാത്രമല്ല. ഇതര മതങ്ങളില്‍ നിന്നുള്ളവരും സാത്താനിക് ക്ലബ്ബുകളില്‍ അംഗങ്ങളാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം കേരളീയ സമൂഹം നേരിടുന്ന പ്രശ്‌നമാണിത്.
    ഫ്രീ സംസ്കാരത്തെ പുരാതന കാലം മുതല്‍ സ്വീകരിച്ചിട്ടുള്ള അമേരിക്കയില്‍ ജനങ്ങള്‍ ഇതിനെ പറ്റിയും ദൂഷ്യ വശങ്ങളെ പറ്റിയും ഏറെക്കുറെ ബോധാവാന്മാരാണ്..
     എന്നാല്‍ നമ്മുടെ യുവതലമുറ ഇത്തരം സംഘങ്ങളിലേക്ക് ആകര്‍ഷിക്ക പ്പെടാനുള്ള സാദ്ധ്യത വളരെയേറെയാണ്. യുവതലമുറ നഷ്ട്ടപ്പെട്ട ഒരു രാജ്യത്തിന് ഏറെയൊന്നും ചെയ്യാനുമില്ല. സാത്താന്‍ എന്നും ദൈവവുമായി യുദ്ധത്തിലായിരുന്നു. ഇന്നും അത് തുടരുന്നു. നമ്മുടെ യുവതലമുറ ഈ യുദ്ധത്തില്‍ നന്മയുടെ ഭാഗത്ത്‌ നിലകൊള്ളട്ടെ…അവര്‍ക്കായി നമ്മളും ജാഗരൂകരാകുക…!!!!!!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം